ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ട നിർമാണ വിലക്ക് നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി




ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി എന്ന വാർത്ത തിരുവനന്തപുരത്തെയും കേരളത്തെയും സ്നേഹിക്കുന്ന ഏതൊരു മനുഷ്യരെയും സന്താേഷിപ്പിക്കും. തിരുവനന്തപുരം പ്രദേശത്തിൻ്റെ  ജല വിതാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ഇടമായിരുന്നു കഴക്കൂട്ടം.കടൽ തീരത്തോടു ചേർന്നു കിടക്കുന്ന നെൽപ്പാടവും പുഴകളും തിട്ടകളും അനുബന്ധ സംവിധാനവും ചെയ്യുന്ന സേവനം വലുതാണ്. കടൽ വെള്ളത്തെ തടഞ്ഞു നിർത്തുക മാത്രമല്ല,അവയെ അരിച്ച് സാധാരണ വെള്ളമായി കൃഷിക്കും ജീവികൾക്കും ഉപകാരമാക്കി മാറ്റിയിരുന്നു.


കടലാക്രമണ ത്തെ അതിൻ്റെ സാമൂഹിക സേവനം എത്ര എന്നറിയുവാൻ ഒരു സർക്കാരും  തയ്യാറായിട്ടില്ല. തീര പ്രദേശത്തെ നെൽപ്പാടങ്ങളുടെ വാർഷിക സാമൂഹിക സേവനം ഹെക്ട്ടറിന് 103 ലക്ഷം രൂപയാണ്. വിഴിഞ്ഞം തീരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന നെൽപ്പാടങ്ങളുടെ തുടർച്ച എന്നു പറയാവുന്ന പാട ശേഖരം കഴക്കൂട്ടവും കഴിഞ്ഞ് മംഗലപുരത്തേക്കു നീണ്ടു പോയിരുന്നു.അതിൻ്റെ ഭാഗമായ തെറ്റാർ പുഴ നാമാ വിശേഷമായി.പുഴയെ പുന സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ യഥാർത്ഥ ലക്ഷ്യത്തി ലെത്തിയിട്ടില്ല. അങ്ങനെ എത്തണമായിരുന്നു എങ്കിൽ പുഴയുടെ തോളോടു തോൾ നിൽക്കേണ്ട നെൽപ്പാടങ്ങളെ പുന സ്ഥാപിക്കേണ്ടിയിരുന്നു. എന്നാൽ ഐ.ടി. വികസനത്തെ മുൻ നിർത്തി കഴക്കൂട്ടത്തെ കുളങ്ങളും പാടങ്ങളും ചതിപ്പും നികത്തി എടുക്കാം എന്ന വാദം പ്രകൃതിയോടുള്ള വെല്ലുവിളിയായിരുന്നു.


വികസനത്തിനായി ആക്കുളം കായലും അനുബന്ധ നീരുറവകളും തകർക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേവലാതി തോന്നിയിട്ടില്ല. അവരെ സമ്പന്തിച്ച് വികസനത്തിനായി എന്തും എവിടെയും ഇടിച്ചു നിരത്താം എന്ന നിലപാടിൻ്റെ ദുരന്തം കേരളം അനുഭ വിക്കുമ്പോഴും നേതാക്കളും ബ്യൂറോക്രാറ്റുകളും അവയെ ഒന്നും പരിഗണിക്കുവാൻ തയ്യാറല്ല. 


ടെക്നോ പാര്‍ക്കിലെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ടാരസ് ഡൗണ്‍ ടൗണ്‍ പ്രോജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ തുടരുവാൻ തൽക്കാലം അനുവദിക്കില്ല എന്ന സുപ്രീം കോടതി ഉത്തരവിനുള്ള കാരണം വ്യക്തമാണ്. തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള 2008-ലെ കേരള നിയമവും 2017-ലെ കേന്ദ്ര നിയമവും ലംഘിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നൽകിയത് നിയമ വിരുധമായിട്ടാണ് എന്ന ആരോപണത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ബെഞ്ച് അറിയിച്ചു. 19.75 ഏക്കര്‍ നികത്താന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കി എന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറെന്‍സ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വേളി-ആക്കുളം കായലുമായി ബന്ധപ്പെട്ട തണ്ണീര്‍ത്തടം നശിപ്പിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment