തോട്ടഭൂമിയിലെ ഖനനം: കോടതി വിധിയില്‍ എഴുന്നൂറോളം ക്വാറികള്‍ക്ക് പൂട്ടുവീഴും




സുപ്രീം കോടതി വിധികൾ നടപ്പിലാക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ. ശബരിമല വിധിക്കും മരട് ഫ്ലാറ്റ് പൊളിക്കൽ വിധിക്കും പിന്നാലെ സുപ്രീം കോടതി ഉത്തരവിട്ട മറ്റൊരു വിധി കൂടി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകേണ്ടതുണ്ട്. തോ​ട്ട​ഭൂ​മി​യി​ല്‍ ഖ​ന​നം പാ​ടി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി​വി​ധി വന്നിട്ട് ഏതാനും ദിവസങ്ങളായി. ഇനി ആ വിധി കൂടി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. മരട് വിഷയത്തിൽ തുടക്കത്തിൽ കാണിച്ച വൈകിപ്പിക്കൽ മാറ്റിവെച്ച് സുപ്രീം കോടതിയുടെ അന്ത്യശാസനം വരുന്ന വരെ നടപടി എടുക്കാൻ വൈകരുത്.


വിധി ന​ട​പ്പാ​ക്കി​യാ​ല്‍ സം​സ്ഥാ​ന​ത്തെ എ​ഴു​ന്നൂ​റോ​ളം ക്വാ​റി​ക​ള്‍​ക്ക് പൂ​ട്ടു​വീ​ഴും. ഇവയെല്ലാം തന്നെ സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ ഉള്ളവയാണ്. എ​ന്നാ​ല്‍, സം​സ്ഥാ​ന​ത്ത് മൊ​ത്ത​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഇ​തി​ന്റെ പ​ല മ​ട​ങ്ങാ​ണ്. ഇ​തി​ല്‍ ത​ന്നെ പ​ല​തും ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി​യി​ലാ​ണ് തു​ട​ര്‍​ച്ച​യാ​യി ഖ​ന​നം ന​ട​ത്തു​ന്ന​ത്. അതുകൊണ്ട് തന്നെ മൊത്തത്തിൽ അടച്ച് പൂട്ടേണ്ടത്ത് ഇതിനെക്കാളും വളരെ അധികം ക്വറികളാണ്.


ജ​സ്​​റ്റി​സ് നാ​ഗേ​ശ്വ​ര​റാ​വു, ജ​സ്​​റ്റി​സ് ഹേ​മ​ന്ദ് ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ക്വാ​റി ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി​യാ​ണ്​ തോ​ട്ട​ഭൂ​മി​യി​ല്‍ ഖ​ന​നം പാ​ടി​ല്ലെ​ന്ന ഹൈ​കോ​ട​തി​വി​ധി ക​ഴി​ഞ്ഞ​ദി​വ​സം ശ​രി​വെ​ച്ച​ത്. വി​ധി​യോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് ക​ണ്ണ​ട​ക്കാ​നാ​വി​ല്ലെ​ന്ന്​ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​ത്തി​ലെ വ്യ​വ​സാ​യി​ക ഭൂ​മി​ക്കു​ള്ള ഇ​ള​വ് ക്വാ​റി​ക​ള്‍ക്ക് കി​ട്ടി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി അ​റി​യി​ച്ച​ത്. ഇ​തോ​ടെ 15 ഏ​ക്ക​റി​ല്‍ കൂ​ടു​ത​ലു​ള്ള ക്വാ​റി​ക​ള്‍ ഒ​രു വ്യ​ക്തി​ക്ക് കൈ​വ​ശം​വെ​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രും. 


ക്വാ​റി വാ​ണി​ജ്യ​മാ​യി ക​ണ​ക്കാ​ക്കി തോ​ട്ട​ഭൂ​മി​യി​ല്‍ ഇ​ള​വ് കൊ​ടു​ത്ത സ്ഥ​ല​ത്ത് ഖ​ന​നം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു 1997ലെ ​ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​​െന്‍റ വി​ധി. അ​ത് ശ​രി​യ​ല്ലെ​ന്നും ക്വാ​റി മ​റ്റു വാ​ണി​ജ്യ​ങ്ങ​ള്‍ പോ​ലെ​യ​ല്ലെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ദി​ച്ചു. ആ ​വാ​ദം ജ​സ്​​റ്റി​സ് വി​നോ​ദ് ച​ന്ദ്ര​ന്റെ സിം​ഗി​ള്‍ ബെ​ഞ്ച് ശ​രി​വെ​ച്ചു. പി​ന്നീ​ട് കേ​സ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് വി​ട്ടു. ഡി​വി​ഷ​ന്‍ ബെഞ്ച് അ​ത് ശ​രി​വെ​ച്ച്‌​ ഫു​ള്‍ ബെ​ഞ്ചി​ന് കൈ​മാ​റി. ജ​സ്​​റ്റി​സ് ചി​ദം​ബ​രേ​ഷ് അ​ധ്യ​ക്ഷ​നാ​യ ഫു​ള്‍ ബെ​ഞ്ച് ഇ​രു​ഭാ​ഗ​വും സ​ര്‍​ക്കാ​ര്‍ ഭാ​ഗ​വും വാ​ദം കേ​ട്ടു. 


തോ​ട്ട​ഭൂ​മി​യി​ല്‍ ഖ​ന​നം ന​ട​ത്തു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ല്‍ തോ​ട്ട​ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹൈ​കോ​ട​തി ഫു​ള്‍​ബെ​ഞ്ചിന്റെ വി​ധി. അ​തി​നെ​തി​രെ​യാ​ണ്​ ക്വാ​റി ഉ​ട​മ​ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തിന്റെ  ക​ട​യ്​​ക്ക​ല്‍ ക​ത്തിവെ​ക്കാ​നു​ള്ള ക്വാ​റി ഉ​ട​മ​ക​ളു​ടെ നീ​ക്ക​ത്തെ​യാ​ണ് തോ​ട്ട​ഭൂ​മി​യി​ല്‍ ഖ​ന​നം പാ​ടി​ല്ലെ​ന്ന വി​ധി​യി​ലൂ​ടെ സു​പ്രീം​കോ​ട​തി ത​ട​ഞ്ഞ​ത്.


തോ​ട്ട​ഭൂ​മി​ക​ള്‍ ഖ​ന​ന​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന മു​ത​ലാ​ളി​മാ​ര്‍​ക്ക് ഇ​നി ഭൂ​മി പോ​കും. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം അ​തി​ന്റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളി​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് വി​ധി. ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ മ​ര​ങ്ങ​ളും പ​ച്ച​പ്പും മേ​ല്‍​മ​ണ്ണു​മു​ള്ള തോ​ട്ട​ഭൂ​മി ഭാ​വി​യി​ല്‍ ഖ​ന​ന​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ​യാ​ണ് കോ​ട​തി പൂ​ട്ടി​യ​ത്. 1964ലെ ​ഭൂ​പ​തി​വ് ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ക​രി​ങ്ക​ല്‍ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നും ഇ​ത് തി​രി​ച്ച​ടി​യാ​യി.


ഔദ്യോഗിക കണക്കിലുള്ള എഴുന്നൂറോളം ക്വറികൾക്കാണ് തുടക്കത്തിൽ പൂട്ടുവീഴുന്നതെങ്കിലും അതൊരു താൽകാലിക ആശ്വാസമാണ്. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ അനധികൃതമായി പ്രവർത്തിക്കുന്ന മറ്റു ക്വാറികളെ തുറന്ന് കാണിക്കാനും അവയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാനും സാധിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment