തീരദേശ പരിപാലന നിയമം ലംഘിച്ച ആലപ്പുഴയിൽ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു സുപ്രീം കോടതി ഉത്തരവ്




ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ കേരളത്തിലെ മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചു കളയാന്‍ സുപ്രീംകോടതി ഉത്തരവ്. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലില്‍ ഉള്ള നെടിയത്തുരുത്ത് ദ്വീപില്‍ ഉള്ള കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.  തീരദേശ പരിപാലന നിയമം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.


റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോര്‍ട്ട് വിധി വന്നിരിക്കുന്നത്. 2013ല്‍ ആണ് ഇപ്പൊള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്.


തീരദേശ പരിപാലന നിയമ൦ ലംഘിച്ച്‌ നിര്‍മ്മിച്ച മരട് ഫ്ലാറ്റുകള്‍ നാളെയാണ് പൊളിച്ചു മാറ്റി തുടങ്ങുന്നത്. ഈ അവസരത്തിൽ തന്നെയാണ് അനധികൃതമായി നിർമിച്ച ഒരു റിസോർട്ട് പൊളിക്കാൻ കോടതി ഉത്തരവ് വരുന്നത്. ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍ അധ്യക്ഷന്‍ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment