സംസ്ഥാനത്ത് സ്വിസ് കമ്പനി വൈദ്യുത വാഹന നിർമാണ യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്നു
സംസ്ഥാനത്തെ വൈദ്യുതി വാഹനങ്ങളുടെ എണ്ണം പടിപടിയായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളിലുമായി ബന്ധപെട്ട വാര്‍ത്തയാണ് സ്വിസ് വാഹന നിര്‍മ്മിതാക്കള്‍ Hess AG കേരളത്തില്‍ വ്യവസായ യൂണിറ്റ് ആരംഭിക്കുന്നു എന്നത്. നിയന്ത്രണമില്ലാതെ വളരുന്ന വാഹനങ്ങളുടെ എണ്ണം കേരളത്തില്‍ വ്യത്യസ്ത പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. 


പ്രതിവര്‍ഷം12 ലക്ഷത്തില്‍ അധികം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നതില്‍ ബഹു ഭൂരിപക്ഷവും ഇരു ചക്ര വാഹനങ്ങള്‍ (72%)ആണ്. അവ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ വളരെ കൂടുതലാണ്.ഈ സാഹചര്യത്തില്‍ പൊതു വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പൊതു വാഹനങ്ങളെ വൈദ്യുതി ഇന്ധന രൂപത്തിലേക്ക് മാറ്റുക എന്നതാണ് മാതൃകാപരമായി എടുക്കേണ്ട നിലപാട്.


കേരള സര്‍ക്കാര്‍ അതിന്‍റെ ഭാഗമായി 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ 2022 ഓടെ നിരത്തില്‍ ഇറക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു . ആദ്യമായി KSRTC പ്രതിവര്‍ഷം 10000 വീതം വൈദ്യുതി ബസ്സുകള്‍ ഉപയോഗിക്കും. 2022 ഓടെ അതിന്‍റെ എണ്ണം 3000 ആയി ഉയര്‍ത്തും. 2025 കൊണ്ടുകൊണ്ട് 6000 KSRTC വണ്ടികള്‍ വൈദ്യുതിയില്‍ ഓടിക്കും എന്നാണ് സര്‍ക്കാര്‍ പദ്ധതി. ഈ വാഹനങ്ങള്‍ Hess AG യില്‍ നിന്നും വാങ്ങുവാന്‍ തയ്യാറായാല്‍ അവര്‍ വാഹന നിര്‍മ്മാണം ഇവിടെ തുടങ്ങുവാന്‍ തയ്യാറാണ് എന്ന വാര്‍ത്ത സന്തോഷകരം തന്നെ.


9 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ നീളമുള്ള ബസ്സ്‌ 50 മുതല്‍ 100 കിലോമീറ്റർ ദൂരത്തിലായിരിക്കും സര്‍വ്വീസ് നടത്തുക. വലിയ വാഹനങ്ങള്‍ക്കൊപ്പം ഇരു-മുചക്ര വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റുവാന്‍ ചില ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സംഭവിക്കുന്ന സ്ഥിരം പ്രതിസന്ധികള്‍ വൈദ്യുതി വാഹനങ്ങളുടെ നിര്‍മ്മാണങ്ങളിലും  ഉപയോഗത്തിലും സംഭിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment