വായുമലിനീകരണം: താജ്‌മഹലിനെ രക്ഷിക്കാൻ ശുദ്ധീകരണ സംവിധാനം




ആ​ഗ്ര: അ​ന്ത​രീ​ക്ഷ മ​ല​നീ​ക​ര​ണ തോ​ത് ഉ​യ​ര്‍​ന്ന​തോ​ടെ താജ്‌മഹലിനെ ര​ക്ഷി​ക്കാ​ന്‍ വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍. വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള വാ​ന്‍  താജ്‌മഹലിനു സമീപം വിന്യസിച്ചിട്ടുണ്ട്. 300 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള 15 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ര്‍ വാ​യു എ​ട്ടു മ​ണി​ക്കൂ​ര്‍ നേ​രം കൊ​ണ്ട് ശു​ദ്ധീ​ക​രി​ക്കാന്‍ ഇതിന് കഴിയും. 


താജ്‌മഹ​ലി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡാ​ണ് വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. താജ്‌മഹ​ലി​ന്‍റെ വെ​ള്ള മാ​ര്‍​ബി​ളു​ക​ള്‍​ക്ക് മ​ലി​ന​വാ​യു​മാ​യു​ള്ള സമ്പർക്കത്തിൽ തി​ള​ക്കം ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് താജ്‌മഹലി​ന്‍റെ ചു​റ്റു​മു​ള്ള വാ​യു ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി വാ​യു​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ദീപാവലിക്ക് ശേഷം ഡൽഹി നഗരത്തിലും നഗരത്തിന് സമീപ പ്രദേശങ്ങളിലും അതിഭീകരമായ അവസ്ഥയിലാണ് വായു മലിനീകരണം തുടരുന്നത്. ലോകത്തിലെ തന്നെ മലിനീകരണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വായു മലിനീകരണം ഉയർന്ന തോതിലായതിനാൽ ഡൽഹി നഗരത്തിൽ ഏറെ ജാഗ്രതയിലാണ് ജനം. പലർക്കും ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും പിടിപെടുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment