തണുപ്പ് മാറി; തമിഴ്‌നാട്ടിൽ ചൂട് വർദ്ധിക്കുന്നു 




കുളിരുള്ള ദിനങ്ങൾക്ക് വിട പറഞ്ഞ് തമിഴ്‌നാട് പൊള്ളുന്ന ചൂടിലേക്ക് കടക്കുകയാണ്. വരും ദിനങ്ങളിൽ ചൂട് 2 ഡിഗ്രിയിലധികം വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. അടുത്ത ഒരാഴ്ച ചെന്നൈ നഗരത്തിലെ കൂടിയ താപനില 34 ഡിഗ്രിയും കുറഞ്ഞ താപനില 28 ഡിഗ്രിയും ആയിരിക്കും. അതേസമയം, സൂര്യൻ അസ്തമിച്ച് കഴിഞ്ഞാലും ചൂട് ഉയർന്ന് തന്നെയിരിക്കും. മുൻപത്തെ അപേക്ഷിച്ച് രാത്രി സമയത്തും ചൂട് തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.


നിലവിൽ സേലത്താണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 38.3 ഡിഗ്രിയാണ് സേലത്തെ താപനില. തിരുച്ചിറപ്പള്ളി, വെല്ലൂർ, ധർമപുരി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും താപനില ഉയർന്നു തുടങ്ങിയിട്ടുണ്ട്.വേനൽ ഇത്തരത്തിൽ കനക്കുകയാണെങ്കിൽ  കനത്ത കുടിവെള്ള ക്ഷാമമായിരിക്കും ഇവിടെങ്ങളില്ലാം അനുഭവപ്പെടുക. 


നഗരത്തിലെ പ്രധാന ജലസംഭരണികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ജലത്തിന്റെ അളവ് 80 ശതമാനത്തോളം കുറവാണ്. ഴിഞ്ഞ വർഷം ഇതേ സമയം നഗരത്തിലെ റിസർവോയറുകളിൽ 5,004 ദശലക്ഷം ഘനയടി വെള്ളമുണ്ടായിരുന്നിടത്ത് കഴിഞ്ഞ ദിവസം കണക്ക്  അനുസരിച്ച് 972 ദശലക്ഷം ഘനയടി ജലം മാത്രമാണുള്ളത്. സംസ്ഥാനാന്തര നദികളിൽ നിന്നു കൂടുതൽ വെള്ളമെത്തിച്ചും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളിലെ ഉൽപാദനം വർധിപ്പിച്ചും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നുണ്ട്.


അതേസമയം, നഗരത്തിന് പുറത്തും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. നഗരങ്ങളെ അപേക്ഷിച്ച് നിലവിൽ ഗ്രാമങ്ങളിൽ താപ നിലകുറവാണ്. അതേസമയം, ഇപ്പോഴേ ഉള്ള ചൂട് തുടരുകയാണെങ്കിൽ വേനൽ കനക്കുന്നതോടെ ചൂടും വർധിക്കും. ഇതോടെ ഇവിടങ്ങളിലും കനത്ത ജലക്ഷാമം നേരിട്ടേക്കും. ഇത് കൃഷിയെയും സാരമായി ബാധിച്ചേക്കും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment