ടെക്‌നോപാർക്കിലെ തണ്ണീർത്തടം നികത്തലിനെതിരെ തിരുവനന്തപുരം നഗരസഭയുടെ പ്രമേയം




തിരുവനന്തപുരം ടെക്‌നോപാർക്കിലെ തണ്ണീർത്തടം നികത്തലിനെതിരെ തിരുവനന്തപുരം നഗരസഭ. ഇതുസംബന്ധിച്ച പ്രമേയം വ്യാഴാഴ്ച നഗരസഭ പാസ്സാക്കി. നികത്തൽ അടിയന്തിരമായി നിർത്തിവെക്കണമെന്നും നികത്തിയ ഭാഗങ്ങൾ പൂർവ സ്ഥിതിയിലാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 


തണ്ണീർത്തടം നികത്തി കെട്ടിടം ഉണ്ടാക്കാനുള്ള ഈ നടപടി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാ തല പ്രാദേശിക നിരീക്ഷണ സമിതിയെ ഏൽപ്പിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടായിട്ടുണ്ട്. തണ്ണീർത്തടം നികത്തുന്നത് തടയാൻ ഉടൻ നഗരസഭ ആവശ്യമായ നടപടികൾ കൈക്കൊള്ളും. ടെക്‌നോപാർക്ക് സ്ഥിതി ചെയ്യുന്ന ആറ്റിപ്ര വാർഡിലെ കൗൺസിലർ ചന്ദ്രനാണ് നാഗസഭയിൽ പ്രമേയം അവതരിപ്പിച്ചത്.


ദേശീയ ഹരിത ട്രൈബ്യൂണൽ ടെക്‌നോപാർക്കിലെ സ്ഥലം നികത്തുന്നതിനെ നേരത്തെ എതിർത്തിരുന്നു. ഇതേ പറ്റി അന്വേഷിച്ച് നടപടിയെടുക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ട്രൈബ്യൂണലിന്റെ എതിർപ്പിനെയും മറികടന്ന് തണ്ണീർത്തടം നികത്തൽ തുടരുകയാണ്. പലദിവസങ്ങളിലായി തണ്ണീർത്തടത്തിന്റെ നല്ലൊരു ഭാഗം നികത്തിയിട്ടുണ്ട്. ടെക്‌നോപാർക്ക് വികസിപ്പിക്കുന്നതിനെന്ന പേരിലാണ് തണ്ണീർത്തടം നികത്തുന്നത്. ഏറെ ജൈവവൈവിധ്യമുള്ള തണ്ണീർത്തടം ഇല്ലാതാക്കി അവിടെ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment