കുവൈത്തിലെ താപനില ലോക റെക്കോര്‍ഡില്‍; ചുട്ടുപൊള്ളി സൗദിയും ഇറാഖും




ലോകത്തിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ കുവൈത്തും സൗദി അറേബ്യയും, ഇറാഖും. കുവൈത്താണ് ചൂടിൽ ലോക റെക്കോർഡ് ഇട്ടിരിക്കുന്നത്. 50.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 49. ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ഇറാഖിലെ ബസ്റയാണ് താപനിലയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.


സൗദി അറേബ്യയിലെ അര്‍ മജ്മായില്‍ ഉച്ചയ്ക്ക് 46 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വേനൽ കാലം മുഴുവൻ ഈ ചൂട് തുടരുമെന്നാണ് റിപ്പോർട്ട്. പകല്‍ സമയങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താപനില ഉയര്‍ന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് വിശ്രമത്തിനുള്ള സമയം അനുവദിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു.


ചൂട് ഇനിയും വര്‍ധിക്കുമെന്നും ജൂലൈ ആദ്യവാരത്തോടെ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കുവൈത്ത് കാലാവസ്ഥാ നിരീക്ഷകണ വിഭാഗം അറിയിച്ചു. മരുഭൂമി പോലെ നേരിട്ട് വെയില്‍ പതിക്കുന്ന ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് താപനില ഇത്രയും ഉയരുക. 


ഖത്തര്‍, ബഹ്റൈന്‍, യുഎഇ തുടങ്ങിയ സ്ഥലങ്ങളിലും ഇതേ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വെബ്സൈറ്റുകളുടെയും പ്രവചനം. മരുഭൂമി പ്രദേശങ്ങളിൽ 68 ഡിഗ്രിവരെ ചൂട് അനുഭവപ്പെടും. ഇതോടെ കടുത്ത ആശങ്കയിലാണ് ജനങ്ങൾ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ചു. 13,500 മോഗാവാട്ട് വരെ വൈദ്യുതി ഉപയോഗം ഉയര്‍ന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment