70 മീറ്റർ വീതിയുള്ള അദാനി റോഡിനെതിരെ വിഴിഞ്ഞം നിവാസികകളുടെ ധർണ്ണ




വിഴിഞ്ഞത്ത് സെപ്റ്റംബറിൽ കപ്പൽ അടുക്കും എന്നാണ് സർക്കാർ ഉറപ്പു പറയുന്നത്.കപ്പലിൽ നിന്ന് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ചരക്കുകൾ കേരളത്തെ സാമ്പത്തിക മായി പെരുപ്പിക്കും എന്ന പ്രതീക്ഷയിൽ ,കടലിലും കരയിലും ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനായി ദേശീയമായും സംസ്ഥാന തലത്തിലും ലഭ്യമാക്കി കൊടുക്കുന്ന അളവറ്റ വിട്ടുവീഴ്ചകൾ മനസ്സിലാക്കിയാൽ സാധാരണക്കാർ ഞെട്ടി പോകും.

 

സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവപ്പെടുമ്പോൾ പുലിമുട്ടു നിർമാണത്തിന് 400 കോടി രൂപ വാങ്ങി എടുക്കാൻ ശ്രീ.കരൺ അദാനി(CEO,Adani Port Divison)ഡിസംബർ മുതൽ ശക്തമായി ഇടപെടുന്നു.

 

വിഴിഞ്ഞം അന്തർദേശീയ തുറമുഖം ലിമിറ്റഡ്(VISL) പദ്ധതി യുടെ കരയിലൂടെയുള്ള തുടർ പദ്ധതിയാണ് റിംഗ് റോഡ് പദ്ധതി.പദ്ധതിയെ ഒറ്റവാക്കിൽ പരിചയപ്പെടുത്തിയാൽ 78 Km നീളത്തിലുള്ള 70 മീറ്റർ വീതിയിലെ റോഡും അതു വഴി 60000 കോടി രൂപ മുതൽ മുടക്കിയുള്ള സ്ഥാപനങ്ങൾ .

 

NH 66 ന്റെ വീതി 45 മീറ്റർ മാത്രമാണ് എന്നിരിക്കെ അതിന്റെ ഇരട്ടിയോളം വീതിയിൽ ടോൾ റോഡു പണിയുന്നത് കേരള സർക്കാർ ആണെങ്കിലും78 Km റോഡ് സ്വകാര്യ വ്യക്തി സമ്പൂ ർണ്ണമായും നിയന്ത്രിക്കും.അതിനായി 860(348.09 ഹെക്ടർ) ഏക്കർ ഭൂമി ഏറ്റെടുക്കും.

നാട്ടുകാർ 4868 കോടി രൂപ മുടക്കണം.1500 ഏക്കർ+800 ഏക്കർ ഭൂമി വേണം എന്ന് കേരളകൗമുദി പത്രം പറയുന്നു. ഇരു വശവും 4എക്കണോമിക്ക് സോൺ വരുമെന്ന് സർക്കാർ. എല്ലാം കൂടി 60000 കോടിയുടെ വ്യവസായം എത്തും.കേരളം സിംഗപ്പൂരാകും ഇല്ല എങ്കിൽ ഹോങ്കോങ്ങ് അതുമില്ല എങ്കിൽ ദുബൈ എങ്കിലും എന്നൊക്കെയാണ് സ്വപ്നങ്ങൾ.വല്ലാർ പാടം സ്വപ്നങ്ങൾ ഓർത്തെടുക്കുന്നത് നന്നായിരിക്കും .

 

ഭൂമി നൽകുന്നവർക്ക് ലാർഡ് ബോണ്ട്,ലാൻഡ് പൂളിംഗ് സംവിധാനം എന്നു പറഞ്ഞാൽ രൊക്കം പണമുണ്ടാകില്ല എന്നാണ് സർക്കാർ ഉറപ്പ്.

 

തിരുവനന്തപുരം ജില്ലയിലെ ജനസാന്ദ്രത സംസ്ഥാന ശരാശ രിയുടെ ഇരട്ടി വരും.1550 പേർ ച.കി മീറ്ററിൽ ഉണ്ട്.മൊത്തം ജനസംഖ്യ 35 ലക്ഷത്തിനു പുറത്താണ് .ഭൂമി ശാസ്ത്രപരമായ വിസ്തീർണ്ണം 2,192 ച.കി.മീ.ഏറെ ജനസാന്ദ്രമായ ജില്ലയിലെ പുതിയ റോഡു നിർമാണം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ ചെറുതല്ല.

 

ജില്ലയിലെ15% പേരും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.78കി.മീനീളമുള്ള തീര ദേശവും ജലാശയങ്ങളും ഉൾനാടൻ ജലാശയങ്ങളും കാരണം മത്സ്യമേഖലയ്ക്ക് ജില്ല യിൽ മുഖ്യ പ്രാധാന്യമുണ്ട്.

 

വിഴിഞ്ഞം പദ്ധതി ചെലവിൽ സർക്കാർ പങ്ക് 68% .അദാനിക്ക് 32% ഉം.പദ്ധതി നഷ്ടം ഉണ്ടാക്കും എന്നതിനാൽ നടത്തിപ്പി നായി 40% തുക സൗജന്യമായി അദാനിക്കു കേരളം നൽക ണം.Viability Gap fund എന്നാണ് അതിന്റെ പേര്.

(7525 കോടിയുടെ 40%=3010 കോടി).അതിൽ 50% കേന്ദ്രം വായ്പ നൽകും.30% പണി കഴിയുമ്പോൾ നൽകേണ്ട 816 കോടിയുടെ കേരള വിഹിതം വാങ്ങുന്നതിനായി തുറമുഖ മുതലാളി കരൺ അദാനി നടത്തേണ്ടിയിരുന്ന രണ്ടു വട്ട കേരള സന്ദർശനം മാറ്റി വെച്ചതായി അറിയുന്നു.

 

105 ഏക്കർ ഭൂമിയിൽ ആദാനിക്ക് പൂർണ്ണ അവകാശം.

 

പദ്ധതി വേണ്ട എന്നു തോന്നി അദാനി മടങ്ങി പോകുമ്പോൾ 19500 കോടി രൂപ കേരളം കൊടുത്തു വേണം വിടുവാൻ എന്ന് ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞിട്ടുണ്ട്.

 

തീവണ്ടി തുരങ്കവും(6 km ലധികം)പാതയും റിംഗ് റോഡും പണിയാൻ സംസ്ഥാന സർക്കാർ പോക്കറ്റിൽ നിന്നും പണം ചെലവാക്കുകയാണ്.മത്സ്യ തൊഴിലാളികൾക്ക് പുതിയ മത്സ്യബന്ധന തുറമുഖം സർക്കാർ പണം മുടക്കി പണിയണം. പണികൾ 2019 ഡിസംബർ 3 ന് തീർത്തില്ലെങ്കിൽ പ്രതിദിനം12 ലക്ഷം രൂപ വെച്ച് കേരളത്തിന് നഷ്ട പരിഹാരം നൽകണ മെന്ന ഉറപ്പ് നടപ്പിലാക്കേണ്ടതില്ല എന്നാണ് സംസ്ഥാനത്തെ സർക്കാർ തീരുമാനം.ഒരു മുതലാളിക്കായി പണിയുന്ന 70 മീറ്റർ വീതിയുള്ള  റോഡ് ജില്ലയെ രണ്ടാക്കി വെട്ടിമുറിക്കും. ആയിരങ്ങൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിക്കേണ്ടിവരും. അതിനെതിരായി മാർച്ച് 1 രാവിലെ 10.30 മുതൽ നടന്ന വിഴിഞ്ഞം വില്ലേജ് ആഫീസ് ധർണ്ണ മുൻ ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് ശ്രീ. റഫീസ് ഡാനിയൽ ഉദ്ഘാടനം ചെയ്തു.അഡ്വ.അഭിലാഷ് അധ്യക്ഷ വഹിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികളും നാട്ടുകാരും ധർണ്ണയിൽ പങ്കെടുത്തു..

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment