ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കും: തോമസ് ഐസക്




ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കരിക്കാട് തോടിന്റെ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


"വരാനിരിക്കുന്നത് സര്‍വതോന്മുഖമായ മാറ്റത്തിന്റെ വര്‍ഷമായിരിക്കും. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ റോഡ് വൃത്തിയാക്കല്‍ പോലെ പ്രധാനപ്പെട്ടതാണ് തോട് വൃത്തിയാക്കലും. ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനു സര്‍ക്കാറിനൊപ്പം പഞ്ചായത്തുകളും പ്രവര്‍ത്തിക്കണം -  മന്ത്രി പറഞ്ഞു.


പഞ്ചായത്തുകള്‍ക്കു കീഴിലുള്ള മുഴുവന്‍ തോടുകളും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ചെളി വാരി വൃത്തിയാക്കുന്നതിനൊപ്പം തോടിന്റെ ഭിത്തിയെ കയര്‍ ഭൂവസ്ത്രം കെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ പദ്ധതിപ്രകാരം 88 ലക്ഷം രൂപയാണ് തോട് നവീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment