കു​തി​ര​വ​ണ്ടി​യു​മാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ​ സ​വാ​രി​ക്ക് ഒരുങ്ങി തോമസ് 
കേ​ള​കം: പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​തി​ച്ചു​ക​യ​റുമ്പോള്‍ കു​തി​ര​വ​ണ്ടി​യു​മാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ സ​വാ​രി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് 56 കാ​ര​നാ​യ തോ​മ​സ് നെ​ല്ലി​മ​ല. തന്റെ ഏ​റെ നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​ഫ​ല​മാ​യി വെ​ള്ള​ക്കു​തി​ര​യെ സ്വന്തമാക്കിയിരിക്കുകയാണ് ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ലെ നെ​ല്ലി​മ​ല തോമ​സ്.


ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലി​പ്പോ​ള്‍ പു​തി​യൊ​രു അ​തി​ഥി കൂ​ടി​ എത്തിയ സന്തോഷത്തിലാണ് നാട്ടുകാർ. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തീ​രെ പ​രി​ചി​ത​ന​ല്ലാ​ത്ത ഒ​രു വെ​ള്ള​ക്കു​തി​ര​യെ കാണാൻ നാട്ടുകാരും എത്തുന്നുണ്ട്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍​നി​ന്നാ​ണ് പോ​ണി ഇ​ന​ത്തി​ലു​ള്ള കു​തി​ര​യെ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. 


കു​തി​ര മാ​ത്ര​മ​ല്ല കു​തി​ര​വ​ണ്ടി​യു​മു​ണ്ട്. ഊ​ട്ടി​യി​ലും മ​റ്റു​മാ​യി കു​തി​ര​പ്പു​റ​ത്ത് ക​യ​റി​യ​പ്പോ​ള്‍ മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു സ്വ​ന്ത​മാ​യി കു​തി​ര​യെ വാ​ങ്ങ​ണ​മെ​ന്ന​ത്. ഏ​റെ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ കു​തി​ര​യെ വി​ല്‍​ക്കാ​നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ഉ​ട​ന്‍ അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട തോ​മ​സ്, കു​തി​ര​യെ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.


മുൻപ്​ കു​തി​ര​യെ വ​ള​ര്‍​ത്തി​യ പ​രി​ച​യം ഒ​ന്നു​മി​ല്ലെ​ങ്കി​ലും വ​ള​ര്‍​ത്തി​യി​ട്ടു​ള്ള​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും തോ​മ​സ് ഉ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. കുതിരവണ്ടിയും കുതിരയുമായതോടെ യാത്രകൾ ഇനി കാർബൺ രഹിത പരിസ്ഥിതി സൗഹൃദമാക്കാമെന്ന നിലപാടിലാണ് തോമസ്. ഇനിയുള്ള തന്റെ യാത്രകൾക്ക് കുതിരവണ്ടി ഉപയോഗിക്കുമെന്ന് തോമസ് പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment