നിരോധനാജ്ഞ ലംഘിച്ച് കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സമരം ശക്തമാകുന്നു




ആലപ്പുഴ : നിരോധനാജ്ഞ ലംഘിച്ച്‌ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തില്‍ വി.എം സുധീരനും രമേശ് ചെന്നിത്തലയും. ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളില്‍ ഇന്ന് തൊട്ട് ജൂലൈ 3 വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ചാണ് ഖനനത്തിനെതിരെ പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ സമരം നടന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ തോട്ടപ്പള്ളി സമരപന്തലില്‍ വി.എം സുധീരന്‍ സത്യാഗ്രഹമിരിക്കുകയാണ്.


144 പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നിരോധനാജ്ഞ മറികടന്ന് പത്ത് മണിക്ക് തന്നെ സമരം ആരംഭിച്ചു. ജനകീയ സമരസമതിയുടെ സമരത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. തോട്ടപ്പള്ളിയില്‍ വി എം സുധീരന്റെ നേതൃത്വത്തില്‍ കരിമണല്‍ ഖനനത്തിനെതിരെയുള്ള സത്യാഗ്രഹം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് പുറക്കാട് തൃക്കുന്നു പഞ്ചായത്തുകളുടെ അതിര്‍ത്തികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങിയത്.

 
പിണറായി സര്‍ക്കാരിന് സര്‍ സിപി സിന്‍ഡ്രമാണെന്ന് വി എം സുധിരന്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം എല്‍ എ മാരായ പിടി തോമസ്, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്നിവരും സുധീരനൊപ്പം സമരത്തില്‍ പങ്കെടുത്തു. കരിമണല്‍ ഖനനത്തിനെതിരെ 29 ദിവസമായി തോട്ടപ്പള്ളിയില്‍ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി രണ്ടാം തവണയാണ് വി എം സുധീരന്‍ എത്തുന്നത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment