തോട്ടപ്പള്ളിയിൽ സമരം ശക്തമാകുമ്പോഴും കരിമണല്‍ നീക്കുന്ന ജോലികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍ 




ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തില്‍ പ്രതിപക്ഷവും സിപിഐയും സമരം ശക്തമാക്കുമ്പോള്‍ പൊഴിയില്‍ നിന്ന് മണല്‍ നീക്കുന്ന ജോലികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. ലീഡിംഗ് ചാനലിന്‍റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാതെ കരിമണല്‍ കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് സമരക്കാരുടെ ആരോപണം. എന്നാല്‍ പ്രളയരക്ഷാനടപടികള്‍ക്കൊപ്പം കരിമണല്‍ പൊതുമേഖലയ്ക്ക് നല്‍കി പരമാവധി വരുമാനം നേടുകയാണ് വ്യവസായ വകുപ്പിന്‍റെ ലക്ഷ്യം.


സ്പില്‍വേയുടെ ലീഡിംഗ് ചാനല്‍ തുടങ്ങുന്ന വീയപുരം മുതല്‍ തോട്ടപ്പള്ളി വരെ ജലയാത്ര നടത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം. പ്രളയജലം ഒഴിവരുന്ന ചാനലിന്‍റെ ആഴം കൂട്ടാതെ പൊഴിമുഖത്തെ മണല്‍ നീക്കുന്നതില്‍ അര്‍ത്ഥമില്ല.


എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെയിലും പൊഴിയില്‍ നിന്ന് നീക്കുന്ന മണല്‍, കെഎംഎംഎല്‍ കൊണ്ടുപോകുന്നുണ്ട്. പ്രളയരക്ഷാനടപടികള്‍ക്കൊപ്പം വരുമാന മാര്‍ഗ്ഗമായി കൂടി സര്‍ക്കാര്‍ കരിമണലിനെ കാണുന്നു. പൊതുമേഖലയിലേക്ക് കരിമണല്‍ കൊണ്ടുപോകുന്നതില്‍ തെറ്റില്ലെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment