തോ​ട്ട​പ്പ​ള്ളി​യി​ല്‍ പൊ​ഴി​മു​റി​ക്കലിന്റെ ഭാഗമായി വ്യാപകമായി മരം മുറിക്കൽ; പ്രതിഷേധം ശക്തം




ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രിക്കുന്നതിനായി  
തോ​ട്ട​പ്പ​ള്ളി​യി​ല്‍ പൊ​ഴി​മു​റി​ക്ക​ല്‍ തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ഉയരുന്നു. പൊഴിയുടെ വീതി കൂട്ടുന്നതിനായി കാ​റ്റാ​ടി മ​രം മു​റി​ക്കു​ന്ന​തി​നെതിരെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നേതൃത്വത്തിലാണ് പ്രതിഷേധം കനക്കുന്നത്. കാ​റ്റാ​ടി മ​രം മു​റി​ക്കു​ന്ന​ത് ക​ട​ലേ​റ്റം രൂ​ക്ഷ​മാ​ക്കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ പറഞ്ഞു.


എന്നാൽ കു​റ​ച്ച്‌ ഭാ​ഗ​ത്ത് കാ​റ്റാ​ടി മ​രം മു​റി​ക്കാ​തെ പൊ​ഴി​മു​റി​ക്കാ​നാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റപ്പിച്ചിട്ടുണ്ട്.


പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ലാ​ണ് പൊ​ഴി​യി​ലെ​യും സ​മീ​പ​ത്തെ ക​നാ​ലി​ലെ​യും മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​ത്. ഇ​ത് ക​രി​മ​ണ​ല്‍ ഖ​ന​നം ന​ട​ത്താ​നു​ള്ള ഗൂ​ഡ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. കാ​റ്റാ​ടി മ​ര​ങ്ങ​ള്‍ വെ​ട്ടി​ന​ശിപ്പിക്കുന്നതിനെതിരെയും കോൺഗ്രസ്‌ പ്രതിഷേധമറിയിച്ചിരുന്നു.


പൊ​ഴിമു​ഖ​ത്ത് 200 മീ​റ്റ​റോ​ളം നീ​ള​ത്തി​ലും 30 മീ​റ്റ​റോ​ളം വീ​തി​യി​ലും ര​ണ്ട​ര​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലു​മാ​ണ് മ​ണ​ല്‍ നീ​ക്കു​ന്ന​ത്. ലീ​ഡിം​ഗ് ചാ​ന​ലി​ല്‍ ആ​ഴം​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ​ലാ​ണ് എ​ടു​ക്കു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി മു​ത​ല്‍ വീ​യ​പു​രം വ​രെ 11 കി​ലോ​മീ​റ്റ​റാ​ണ് ആ​ഴം​കൂ​ട്ടു​ന്ന​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment