മറ്റൊരു ഗ്രാമത്തെയും കുഴിച്ചു മറിക്കുന്നു ഖനന പ്രവർത്തനങ്ങൾ




തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഖനനം ഭീഷണിയായിട്ട് കാലങ്ങൾ കഴിഞ്ഞു. പ്രശസ്തമായ ശിവ-വിഷ്ണു അമ്പലം സ്ഥിതി ചെയ്യുന്ന പൊൻമലയെ ഖനനം തകർക്കുകയാണ്. പാലൻ പുലയ ക്ഷേത്രവും പാലൻ അപ്പുപ്പന് നിധി കിട്ടിയതും പൊൻമലയുടെ ഭാഗത്ത് നിന്നുമാണ് എന്ന ഐതീഹ്യത്തെ മറന്നാണ് ഖനന പ്രവർത്തനം നടക്കുന്നത്. ചരിത്രവും വിശ്വാസവും ഐത്യഹ്യങ്ങളും സ്ഥിതി ചെയ്യുന്ന മലകൾ അടുത്ത തലമുറക്കു കൈമാറണ്ടതാണെന്നാണ് ഇവിടുത്തെ വിശ്വാസികൾ പറയുന്നത്. എന്നാൽ പക്ഷെ ഇവിടെ ഇതെല്ലം തകർത്തെറിയുകയാണ്.


ഖനനം മൂലം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നാലാം വാർഡിൽ കിട്ടാകനിയായി കുടി വെള്ളം. പൊൻമാല വാസികൾക്ക് വെള്ളം എത്തിച്ചു കൊണ്ട് ജന സേവകരാകുവാൻ പാറ മടക്കാർ ശ്രമിക്കുന്നുണ്ട്. കുടിവെള്ള പദ്ധതി വരാതിരിക്കുവാൻ അവസരമൊരുക്കുന്ന വരും ഇവർ തന്നെയാണ് എന്നു ജനം വിശ്വസിക്കുന്നു. ഒരു വശത്ത് ജനങ്ങൾക്ക് കിട്ടേണ്ട ജലം മുടക്കുകയും മറുവശത്ത് ജലവിതരണം നടത്തി ജനങ്ങളെ സ്വാധീനിക്കാനുമാണ് ഇവരുടെ ശ്രമം. ഈ ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്


ലക്ഷകണക്കിന് ലിറ്റർ മഴ വെള്ളസംഭരണിയായി ഖനനത്തിലൂടെ ഉണ്ടായ കുഴികൾ മാറി. ഇതിന്റെ ആഴവും വീതിയും കൂടി വരുകയാണ്. ഇപ്പോൾ വെള്ളം നിറയുമ്പോൾ അവരുടെ ആവശ്യത്തിന് പമ്പ് ചെയ്ത് സമീപ പ്രദേശത്തെക്ക് ഒഴുക്കുന്നുണ്ട്. നാളെ പാറമട നിർത്തി പോകുമ്പോൾ വെള്ള കെട്ട് അവിടെ തുടരും. ഏകദേശം രണ്ട് മൂന്ന് കിലോമീറ്റർ ചുറ്റുളവിവിലെ കൃഷിയും വീടും മറ്റും അപഹരിക്കാൻ അവസര മൊരുക്കുന്നതാണ് ഗർത്തങ്ങൾ. 


പാറമട നടത്തിപ്പുകാരുടെ ഭീഷണിയും പഞ്ചായത്തു ഭരണ സമിതി നൽകുന്ന പരോക്ഷ പിൻതുണയും ഈ ഗ്രാമത്തിന്റെയും ശാപമായി മാറുമ്പോൾ , പോലീസ് സംവിധാനവും റവന്യു വകുപ്പും ജിയോളജി ഉദ്യോഗസ്ഥരും നിശബ്ദത തുടരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment