മൂന്നു തീരദേശ ജില്ലകളുടെ Coastal Zone Management Plan ഫെബ്രുവരിയിൽ




സംസ്ഥാനത്തെ മൂന്നു തീരദേശ ജില്ലകളുടെ (തിരുവനന്തപുരം, കൊല്ലം,കാസർഗോഡ്) Coastal zone management planകൾക്കു വേണ്ടിയുള്ള (CZMP) ജനങ്ങളുടെ അഭിപ്രായം തേടൽ ഫെബ്രുവരിയിൽ ആരംഭിക്കുകയാണ്. അതിനു മുന്നോടിയായുള്ള പoനങ്ങൾക്കു National Center for Earth Science Studies നേതൃത്വം കൊടുത്തു. ഇതിൻ്റെ കരട് രേഖകൾ കഴിഞ്ഞ ഡിസംബർ 22 ന് നടന്ന ബന്ധപ്പെ ട്ടവരുടെ മീറ്റിംഗിൽ അവതരിപ്പിച്ചിരുന്നു. മറ്റു ജില്ലകൾക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടരുകയാണ്.


ഈ വാർത്ത പുറത്തു വന്ന സമയത്തു തന്നെ തിരുവനന്തപുരത്തെ  വിഴിഞ്ഞം തീരത്തിനടുത്തുള്ള കോട്ടുകാൽ പഞ്ചായത്തിൽ CRZ- 3ൽ അനധികൃത നിർമ്മാണങ്ങൾ നടന്നു എന്ന് പഞ്ചായത്ത് ടൗൺ പ്ലാനർ (വിജിലൻസ്) കണ്ടെത്തി. പഞ്ചായത്ത്, നിർമ്മാണങ്ങൾ അധികൃതമാണെന്ന വാദം ഉയർത്തുന്നു. 2335 ച.മീറ്റർ വലിപ്പമുള്ള റിസോർട്ട് നിർമ്മാണത്തിനായി 2008 ൽ സർക്കാർ അനുമതിക്കു വേണ്ടി സമീപിച്ചിരുന്നു. തീര ദേശ മാനേജ്മെൻറ് പ്രതിനിധികൾക്ക് നിയമ ലംഘനങ്ങൾ നേരെത്ത ബോധ്യപ്പെട്ടതാണ്. തിരുവനന്തപുരം സിറ്റിയുടെ തീരത്ത് 122 നിർമ്മാണങ്ങൾ തീരദേശ നിയമങ്ങളെ പരിഗണിക്കാതെ നടത്തിയിട്ടുണ്ട് എന്ന വിവരവും പുറത്തു വന്നിരുന്നു. തിരുവനന്തപുരം ജില്ലയിൽ 4000ത്തിൽ കുറയാത്ത അനധികൃത നിർമ്മാണങ്ങൾ തീരങ്ങളിലുണ്ട്. കൊല്ലത്ത് അവയുടെ എണ്ണം 5000 കടക്കുന്നു. എറണാകുളത്ത് 4239 എണ്ണം മരടു മാതൃകയിൽ പൊളിച്ചു മാറ്റേണ്ടവയാണ്. കേരളത്തിലാകെ നിയമങ്ങളെ കാറ്റിൽ പറത്തി15000 ത്തിലധികം കെട്ടിടങ്ങൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്.


2019ലെ നിയമ പ്രകാരം CRZ 3 ൽ ജന സംഖ്യ 2161പേരിലധികമുള്ള (ഒരു Km ൽ 2011സെൻസ്സ്) തീരത്ത് 50 മീറ്റർ വിട്ട് നിർമ്മാണങ്ങൾ അനുവദിക്കും. Non Development Zone നെ 50 മീറ്ററിൽ ചുരുക്കിയത് കേരളത്തിലെ കടൽ തീരങ്ങളിൽ വൻകിട കെട്ടിട നിർമ്മാണത്തിന് സഹായകരമായി. അവിടങ്ങളിൽ  300 ച.മീറ്റർ വലിപ്പമുള്ള (10000 ച. അടി) നിർമ്മാണങ്ങൾക്ക് തീരദേശ അതോറിട്ടിയുടെ അനുവാദം വേണ്ടതില്ല. 


രാജ്യത്തെ 7500 കിമീറ്റർ കടൽ തീരസംരക്ഷണവുമായി ബന്ധപ്പെട്ട് 1991 ലെ പരിസ്ഥിതി സംരക്ഷണ ആക്റ്റിന്റെ ഭാഗമായി നിലവിൽ വന്ന Coastal Regulation Zone നിയമം 2019 ൽ നടപ്പിലാക്കുമ്പോഴെക്കും 34 ഭേദഗതികളിലൂടെ അതിൻ്റെ ലക്ഷ്യങ്ങളെ അട്ടിമറിച്ചിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ വിഷയത്തിൽ എങ്ങനെയാണോ ഗാഡ്ഗിൽ കമ്മീഷൻ നിർദ്ദേശങ്ങളെ തള്ളിയത് അതേ രീതിയിൽ കോർപ്പറേറ്റ് താൽപര്യങ്ങളെ മുന്നിൽ കണ്ട് ഇവിടെയും നിയമത്തെ വളച്ചൊടിച്ചു.


1975 മുതൽ 2011 വരെ കടൽ 0.17 to 0.21 മീറ്റർ ഉയർന്നു.1990 മുതൽ 2100 വർഷത്തിൽ 3.5 to 34.6 ഇഞ്ച് കടൽ നിരപ്പ് വളരുമെന്ന് പoനങ്ങൾ പറയുന്നു. Gulf of Khambhat ,Gulf of Kutch (Gujarat, Mumbai), കൊങ്കൺ തീരം, തെക്കൻ കേരളം എന്നിവടങ്ങളിൽ കടലാക്രമണം രൂക്ഷമായി. 80 ഗ്രാമങ്ങളെ കടലെടുത്തു. തീരങ്ങളിൽ 20 മീറ്റർ വരെ കടൽ കയറിയിട്ടുണ്ട്. ലക്ഷക്കണക്കിന് മത്സ്യബന്ധന തൊഴിലാളികളെ ബാധിച്ചു. ഉപ്പു വെള്ളക്കയറ്റം നെൽ കൃഷിയെയും നദികളുടെ സ്വഭാവത്തെയും മാറ്റി. കാലാവസ്ഥ വ്യതിയാനം കടൽ/ഉൾനാടൻ മത്സ്യ സമ്പത്തിൽ സാരമായ കുറവുണ്ടാക്കി. 2011 ലെ നിയമത്തിൽ തീരങ്ങളെ 4 സോണായി തിരിച്ചിരുന്നു. 2018 എത്തിയപ്പോൾ സോണുകൾ 7 ആയി മാറി.


CRZ ഒന്ന് സോണിനെ the most sensitive and critical എന്ന രീതിയിൽ പരിഗണിക്കുന്നു. കണ്ടൽകാടുകൾ, പുറ്റുകൾ, മൺതിട്ടകൾ, ചെളി പ്രദേശം, ദേശീയ പാർക്ക്, മറൈൻ പാർക്ക്, ദേശീയ പാർക്ക്, സംരക്ഷിത വനം, വന്യ ജീവികളുടെ ആവാസ വ്യവസ്ഥ, ആമയുടെ വാസ സ്ഥലം, പക്ഷി സങ്കേതം, ചരിത്ര പ്രധാന ഇടങ്ങൾ മുതലായവയെ സോൺ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം. ദേശീയ താൽപ്പര്യത്തെ മുൻ നിർത്തി നിർമ്മാണങ്ങൾ വേണ്ടി വന്നാൽ പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം നഷ്ടപെടുന്ന കണ്ടൽ കാടുകളെ പുന സ്ഥാപിക്കുവാൻ സംവിധാനമുണ്ടാകണം . സോൺ 2, 3വരെ നിർമ്മാണങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങൾക്കെല്ലാം ഇളവുകൾ നൽകുവാൻ കഴിയും വിധത്തിലാണ് സർക്കാർ 2018 നിയമത്തിലെ ഭേദഗതികൾ  .


കേരളത്തിന്റെ 550 Km നീളത്തിലുള്ള കടൽ തീരങ്ങളിൽ 70% വും കടലാക്രമണത്താൽ പ്രതിസന്ധിയിലാണ്. CRZ നിയമം ഉപ്പുവെള്ളം നിറഞ്ഞ കായൽ, നദികളുടെ അവസാന ഭാഗങ്ങൾ എന്നിവയ്ക്കു കൂടി സംരക്ഷണം നൽകുക ലക്ഷ്യം വെച്ചുള്ളതാണെങ്കിലും കഴിഞ്ഞ 25 വർഷമായി നിയമത്തെ അട്ടിമറിക്കുവാൻ സംസ്ഥാന സർക്കാർ വേണ്ടതെല്ലാം ചെയ്തു. കടലിന്റെ 500 മീറ്റർ വീതിയിൽ തീരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർദ്ദേശിച്ച നിയമം 200 മീറ്റർ, 100 മീറ്റർ, ഇപ്പോൾ 50 മീറ്റർ, 20 മീറ്റർ മുതലായ നിബന്ധനങ്ങളായി ചുരുങ്ങി. എല്ലാ ഇളവുകളും മത്സ്യ ബന്ധന തൊഴിലാളികളുടെ പേരു പറഞ്ഞ് വൻകിട നിർമ്മാണക്കാരെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു.


രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ (വേമ്പനാട്ടു കായൽ) വിസ്തൃതി 80% വരെ കുറഞ്ഞതിനാൽ അതിൽ എത്തിച്ചേരുന്ന നദികളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായി. മത്സ്യസമ്പത്ത് കുറഞ്ഞു വരുന്നു. വിഴിഞ്ഞം പോലെയുള്ള നിർമ്മാണങ്ങൾ, കൊച്ചിയിലെ ഡ്രഡ്ജിംഗ് മുതലായവ തീരങ്ങളിൽ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കി. പെരിയാർ, ഭാരതപ്പുഴ മുതലായ നദികളുടെ തീരങ്ങളെ 100 മീറ്റർ വീതിയിൽ സംരക്ഷിക്കണമെന്ന വ്യവസ്ഥ 2018 വെള്ളപ്പൊക്ക ദുരന്തത്തിനു ശേഷവും അംഗീകരിക്കുവാൻ നമ്മുടെ സർക്കാർ തയ്യാറല്ല.


സംസ്ഥാനത്തെ ഏറ്റവും അധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന (km ൽ 2500 ആളുകൾ) തീരങ്ങളിലെ ജനങ്ങളുടെ പിന്നാേക്കാവസ്ഥയെ മുന്നിൽ നിർത്തി ജനസംഖ്യ 2160 നു മുകളിലാണെങ്കിൽ നിർമ്മാണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന പുതിയ നിർദ്ദേശങ്ങൾ ഫലത്തിൽ കേരള തീരങ്ങളെ കൂടുതൽ അപകട ത്തിലാക്കും. കോട്ടുകാൽ പഞ്ചായത്തിലെ അട്ടിമറികൾക്ക് നിയമങ്ങളുടെ  ലഘൂകരണം അവസരമുണ്ടാക്കിയതായി കാണാം. Coastal zone management plan കൾക്കു വേണ്ടിയുള്ള (CZMP) ജനങ്ങളുടെ അഭിപ്രായം തേടൽ ഫെബ്രുവരിയിൽ ആരംഭിക്കുമ്പോൾ തീര ദേശങ്ങൾ മത്സ്യ ബന്ധന ഗ്രാമങ്ങൾക്ക് എന്ന വാദം ഉയർത്തേണ്ടതുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment