സംസ്ഥാനത്തെ മൂന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു; എട്ട് നദികളിലെ ജലനിരപ്പ് താഴോട്ട്




തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു നദികളില്‍ ജലനിരപ്പ് ഉരുന്നുവെന്ന് ദുരന്ത നിവാരണ അതോറിട്ടി. പെരിയാര്‍, ഷിറിയ, ചാലിയാര്‍ പുഴയിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. കേന്ദ്ര ജലക്കമ്മിഷന്റെ പ്രളയമുന്നറിയിപ്പ് സംവിധാനം നിലവിലുള്ള നദികളുടെ വിവരങ്ങളാണ് ദുരന്ത നിവാരണ അതോറിട്ടി കണക്കാക്കുന്നത്. 


അതേസമയം, പമ്പ (കല്ലൂപ്പാറ സ്റ്റേഷന്‍), ശംബവി, അഖനാശിനി, നേത്രാവതി, മീനച്ചില്‍, കരമന, പമ്പ (മടമണ്‍ സ്റ്റേഷന്‍), കരുവന്നൂര്‍ എന്നീ എട്ട് നദികളില്‍ ജലനിരപ്പ് താഴുകയാണ്. 13 നദികളില്‍ ജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്നും കൂടുകയോ കുറയുകയോ ചെയ്തിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കി.


2018ലും 19ലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കരകവിഞ്ഞൊഴുകിയ നദികളാണ് ഇവയെല്ലാം. 2018ല്‍ ഉണ്ടായ അതിവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും, അണക്കെട്ടുകള്‍ ക്രമാതീതമായി നിറഞ്ഞതിനെ തുടര്‍ന്ന് തുടറന്നു വിടേണ്ടി വന്നതും കണക്കിലെടുത്താണ് പ്രളയ മുന്നറിയിപ്പ് സംവിധാനം ഈ നദികളില്‍ സ്ഥാപിച്ചത്. സംസ്ഥാനത്തെ 24 നദികളില്‍ പ്രളയ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. 


അതേസമയം, വരാനിരിക്കുന്നത് അതി വര്‍ഷമാണെന്ന പ്രവചനം ഉണ്ടായതിനു പിന്നാലെ സംസ്ഥാനത്തെ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ അണക്കെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്പില്‍ വേകളും, സ്വിയിസ് കനാലുകളും വൃത്തിയാക്കുകയും ഷട്ടറുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുകയും ചെയ്യുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment