ആഗസ്റ്റ് 22  - ലോക നാട്ടറിവ് ദിനം: മണി തക്കാളിയുടെ അത്ഭുതലോകം




മണി തക്കാളി. നല്ല ഇല ചാർത്തുള്ള കുറ്റിച്ചെടിയുടെ രൂപത്തിൽ കാണപ്പെടുന്നു. നമ്മുടെ നാടൻ തക്കാളിയുടെ പുളിരസമുള്ളതും കുരു മുളകിൻ്റെ വലിപ്പത്തിലുള്ളതുമാണ് മണി തക്കാളിയുടെ കായകൾ: തവിട്ടു കലർന്ന കറുപ്പ് നിറത്തിലുള്ളതാണ് ഇതിൻ്റെ പഴങ്ങൾ. കാൻസർ പ്രതിരോധത്തിന് നല്ലതാണ്. അതിനാൽ കാൻസർ പിൽസ് എന്ന പേരിൽ അറിയപ്പെടുന്നു. പഴുക്കു മ്പോൾ വെറുതെ പറിച്ചുതിന്നാം തിന്നാൻ നല്ല രസമുണ്ട്.. നല്ല രുചിയുമുണ്ട്. 


വായ- ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമാണ്. കരൾ രോഗത്തിനും നല്ലതാണ്. ആയ്യുർവേദത്തിൽ ഈ ചെടി നന്നായി ഉപയോഗിച്ചു വരുന്നു. മണി തക്കാളിയുടെ ഇല കൊണ്ട് തോരൻ വയ്ക്കാം. ചീരയില പോലെ കറി വയ്ക്കാം. മോരു കറിയ്ക്കും നല്ലതാണ്. മൊളോ ഷ്യത്തിനും നല്ലതാണ്. കായ, ഇല എന്നിവ കൊണ്ട് സൂപ്പുണ്ടാക്കാം. മോരിലിട്ട് വറ്റിച്ച് കൊണ്ടാട്ടമാക്കാം.കൊണ്ടാട്ടം പോലെ വറുത്തെടുക്കാം. കൊണ്ടാട്ടം കൊണ്ട് കറി വയ്ക്കാം.


മണി തക്കാളി വറ്റ (ട്ട)കുഴമ്പ് ഏറെ രുചികരമാണ്. സാദങ്ങളിൽ ഉപയോഗിച്ചാൽ നന്ന്. നല്ല നാടൻ അച്ചാറും ഉണ്ടാക്കാം നമ്മുടെ അടുക്കളയിലേ നിത്യ സന്ദർശകയാക്കിയാൽ നമ്മുടെ ആരോഗ്യവും ഭക്ഷണവും സുരക്ഷിതമായിരിക്കും. സാലഡിലും ചേർക്കാവുന്നതാണ്. ഓരോ വീട്ടിലും കറിവേപ്പില പോലെ പുളിയാറില പോലെ നട്ടുവളർത്തേണ്ട ചെടിയാണ് മണി തക്കാളി.അതെ സ്നേഹത്തോടെ വിളിച്ചാൽ വിളി കേൾക്കും.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment