മുള്ളൻ ചീര - നാട്ടറിവുകൾ




ഔഷധ ഗുണമുളള ഒരു തരം ചീരയാണ് മുള്ളൻ ചീര. തണ്ടുകളിൽ മുള്ള് ഉള്ളതുകൊണ്ട് ഇതിനെ മുള്ളൻ ചീര എന്നു വിളിക്കുന്നു. പണ്ടുകാലങ്ങളിൽ കറി വയ്ക്കാൻ ഈ ചീര ധാരാളമായി ഉപയോഗിച്ചിരുന്നു. ചിലർ ഇപ്പോഴും. ഉപ്പേരി / തോരൻ, പലതരം കറികൾ, വയ്ക്കുന്നതിനു് ചീര പോലെ ഉപയോഗിക്കാവുന്നതാണ്. സൂപ്പുണ്ടാക്കാം. കട് ലറ്റ് തയ്യാറാക്കാം, ദോശ / ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ചേർക്കാം. സാലഡിൽ ഉൾപ്പെടുത്താം. ചീരക്കഞ്ഞി വയ്ക്കാം. വെള്ളം തിളിപ്പിച്ച് കുടിയ്ക്കാം. ചീരയിലയിൽ പൊതിഞ്ഞ് മസാല ദോശയുണ്ടാക്കാം. മനോധർമ്മം പോലെ എന്തുമാവാം. 


അടുക്കളകളെ സർഗ്ഗാത്മകമാക്കുകയാണ് പ്രധാനം. അടുക്കള ഒരു പാചകപ്പുര മാത്രമല്ല; ഒരു നാട്ടു വൈദ്യശാല കൂടിയാകണം. നമ്മുടെ ആരോഗ്യ സുരക്ഷ ആരംഭിക്കേണ്ട ഇടം. വീടൊരു സർവ്വകലാശാലയാക്കണം. അതിൽ ഹോംസ്ക്കൂളിംഗ് പ്രധാനമാണ്. ഒരു രാഷ്ട്രത്തെ പുനർനിർമ്മിക്കുന്നയിടമാകണം, വീടു്. കോവിഡ് കാലത്തെ ഈ രീതിയിൽ മാറ്റി തീർക്കാവുന്നതാണു്.

ഇന്ന് നാം അനുഭവിയ്ക്കുന്ന പല ജീവിതശൈലീ രോഗങ്ങൾക്കും പ്രതിരോധം തീർക്കാൻ നാം ചർച്ച ചെയ്യുന്ന ഇലവർഗ്ഗങ്ങൾക്ക് കഴിയും. നാട്ടറിവുകളെ തിരിച്ചുപിടിയ്ക്കുന്നതിലൂടെ യഥാർത്ഥത്തിൽ നാം ചെയ്യുന്നത് അടുക്കളകളെ സ്വന്തമാക്കലാണ്.  അടുക്കളയിൽ വേവേണ്ടത് നമ്മുടെ സ്വപ്നങ്ങളാണ്. വിപണിയുടേതല്ല. ഇതൊക്കെയാവണം നാട്ടറിവ് ദിനത്തിലെ ചിന്തകൾ.


കൊള്സ്ട്രോൾ ഇല്ലാതാക്കാൻ മുള്ളൻ ചീരയ്ക്കു കഴിയും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചീര ഫലപ്രദമാണ്. വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി മുളളൻ ചീരയ്ക്കുണ്ട്‌. (കോവിഡ് കാലത്ത് ഓർക്കേണ്ട സംഗതിയാണിത്.) കൂടുതൽ അളവിൽ ഫൈബർ അടങ്ങിയ മുള്ളൻ ചീരയ്ക്ക് അമിതവണ്ണം കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇതിന് മുള്ളൻ ചീര ഒരു ശീലമാക്കിയാൽ മതി. മുള്ളൻ ചീരയിൽ ആൻ്റി ഓക്സിഡൻറ് ധാരളമായി അടങ്ങിയിരിക്കുന്നു. മെറ്റബോളിസം വർർദ്ധിപ്പിക്കുന്നു. ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നു.  അകാലവാർദ്ധക്യത്തെപ്രതിരോധിക്കുന്നു. 

വിറ്റാമിൽ C യും K യും വലിയ തോതിൽ ഇതിലുണ്ട്. കരളിലെ കാൻസർ, സ്തനാർബുദം/ പ്രോ സ്റ്റേറ്റ് ക്യാൻസർ എന്നിവ ശമിപ്പിക്കുന്നതിന് മുള്ളൻ ചീര പതിവായി ഉപയോഗിച്ചാൽ മതി.കാൽസ്യം, ഫോസ്ഫറസ് അയേൺ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായുണ്ട്. നാട്ടറിവ് ഒരു പ്രതിരോധമാകണം. അവിടെയാണ് നമ്മുടെ വിജയം. വിപണിയ്ക്കുമേലുള്ള വിജയം.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment