നാട്ടറിവ് -  പൊന്നാങ്കണ്ണി ചീര




 എവിടേയും ധാരാളമായി കാണുന്ന ഒരു തരം ചീരയാണ് പൊന്നാങ്കണ്ണി ചീര. പൊന്നിൻ്റെ അംശമുള്ള ചീര. ഇലകൾ കണ്ണിൻ്റെ ആകൃതിയിലാണ്. അതുകൊണ്ടിത് പൊന്നാങ്കണ്ണിയായി. പൂർവ്വികരുടെ പുണ്യമായി ഭൂമി നിറയെ പൊന്നാങ്കണ്ണി ചീര ചിറകുകൾ വീശി സൂര്യനെ നോക്കി നില്ക്കുന്നു. നമ്മുടെ ശ്രദ്ധയിൽപ്പെടാനായി നാലു വശത്തേക്കും ചെറു ചില്ലകൾ വിരിച്ച് ഇളകിയാടിയുള്ള  തന്നെ മനോഹരമാണ്. ചെടി മൂക്കുമ്പോൾ നിറയെ വെളുത്ത പൂക്കൾ ഉണ്ടാകും. പൂക്കൾ ഒഴിവാക്കിയാണ് പാചകത്തിന് ഉപയോഗിക്കുക.


ഓരോ പ്രാദേശത്തും ഇവ കട്ട പിടിച്ച് വളരുന്നത് കാണാം .തഴുതാമ  പോലെ, കൊടവൻ പോലെ, സാമ്പാർ ചീര പോലെ, കട്ടപിടിച്ചു നില്ക്കും.ഇതാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയാൽ നോക്കുന്നിടത്തെല്ലാം ഈ ചീര മാത്രമേ കാണാൻ കഴിയൂ. അത്രയും ഉണ്ട്. ഭക്ഷ്യ സുരക്ഷയ്ക്ക്, ഭക്ഷ്യ സ്വരാജിന് മുതൽക്കൂട്ടാണു് ഈ ചീര. അത്രയ്ക്കും സുലഭമാണ്.


ഇത് ഔഷധ ചീരയായി അറിയപ്പെടുന്നു. കണ്ണുകൾ, മുടി, ചർമ്മം എന്നിവയ്ക്ക് ഈ ചീര ഫലപ്രദമാണ്. സമൂലം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. അല്ലെങ്കിൽ ,ഭക്ഷണത്തിൽ പതിവായി ഉപയോഗിക്കാം. സൂപ്പുണ്ടാക്കാം. ചീര കൊണ്ടുള്ള എല്ലാ പ്രയാഗങ്ങളും പൊന്നാങ്കണ്ണി ചീര കൊണ്ടും ചെയ്യാവുന്നതാണ്. തോരൻ, പരിപ്പിട്ടക്കറി, സാമ്പാർ ,പുളിങ്കറി, മോരുകറി, മൊളോഷ്യം, രസം എന്നിവയൊക്കെ ഉണ്ടാക്കാവുന്നതാണ്‌. സാലഡിൽ വിതറുന്നത് നല്ലതാണ്. കാഴ്ചയ്ക്കും. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന എല്ലാത്തരം ഇലകളും ഉപയോഗിച്ച് കട് ലറ്റ് ഉണ്ടാക്കാവുന്നതാണു് .മാവിൽ ചേർത്ത് ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കാൻ കഴിയും.


വൃക്കകളുടെ പ്രവർത്തനം സുഗമമാക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കും. ബ്രഹ്മി, വയമ്പ് എന്നിവ പോലെr തേനിൽ അരച്ച് കഴിച്ചാൽ ബുദ്ധിയ്ക്കും ഓർമ്മക്കും നല്ലതാണ്. തമിഴ്നാട്ടിൽ വഴിയോര കച്ചവടത്തിൽ ഈ ചീര ലഭിക്കും - ആന്ത്രവായു, കഫകെട്ട്, ബ്രോങ്കൈറ്റിസ്, പ്രമേഹം, മൂലക്കുരു, തലകറക്കം, ആസ്തമ , ഛർദ്ദി, ഓക്കാനം, തലവേദന, കരൾവീക്കം, തുടങ്ങിയ വിഷമങ്ങൾക്ക് പൊന്നാങ്കണ്ണി ചീര പതിവായി കഴിയ്ക്കുന്നത് ഫലപ്രദമാണ്. 


അതേ, പൊന്നാങ്കണ്ണി ചീരയ്ക്ക് നമ്മുടെ ജീവിതത്തെ മാറ്റി മറിയ്ക്കാൻ കഴിയും. പ്രകൃതിയിൽ നിന്നും നേരിട്ട് പൊന്നിൻ്റെ അംശം കിട്ടുന്ന ചെടിയാണ് പൊന്നാങ്കണ്ണി ചീരയെന്നത് നമ്മുടെ നാട്ടറിവിൻ്റെ കരുത്തിനെ സൂചിപ്പിക്കുന്നു. പൂർവ്വികരെ ആദരവോടെ ഓർക്കാം. അവർക്ക് നന്ദി പറയാം.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment