കടൽ ഇളക്കിയുള്ള ട്രോളിംഗ് രീതി സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ




കടലുകള്‍ എന്നും നിലനിൽക്കുന്ന അക്ഷയ ഖനികളല്ല, മനുഷ്യരുടെ ഇടപെടലുകളാല്‍ മത്സ്യങ്ങളുടെ ലഭ്യതയില്‍ വ്യാപകമായ കുറവുണ്ടാ യിക്കഴിഞ്ഞു. അതിന്‍റെ ദൃക്സാക്ഷികളാണ് മലയാളികളും. മണ്‍സൂണ്‍ കാലം മീനുകളുടെ പ്രജനന കാലമായതിനാല്‍ ആ സമയത്തെ ട്രോളിംഗ് നിരോധിക്കുവാന്‍ സര്‍ക്കാര്‍ 1980 കളില്‍ തന്നെ ശ്രമങ്ങൾ ആരംഭിച്ചു. ഗോവയില്‍ 1981 മുതല്‍ ട്രോളിംഗ് നിരോധനം നിലവിലുണ്ട്.കേരളത്തിൽ 1987 ലാണ് ട്രോളിംഗ് നിരോധനം നടപ്പില്‍ വന്നത്. മറ്റു സംസ്ഥാനങ്ങളിലും ട്രോളിംഗ് നിരോധനം മണ്‍സൂണ്‍ കാലത്ത് തുടങ്ങിയിരുന്നു.


വലിയ വലകള്‍ ട്രോളറുകളില്‍ ഘടിപിച്ച് വലിക്കുന്ന രീതിയാണ്‌ ട്രോളിംഗ് മീൻപിടുത്തം. ഇവിടെ ട്രോളറുകളായി വലിയ എഞ്ചിനുകള്‍ പേറുന്ന വള്ളങ്ങളെ ഉപയോഗിക്കും. 30 hp മുതല്‍ 10000 hp വരെയുള്ള മോട്ടോറുകള്‍ ഉണ്ടാകും. രണ്ടു ബോട്ടുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ട്രോളര്‍ വലകള്‍ വലിക്കുന്ന രീതികളും സജ്ജീവമാണ്. അടിത്തട്ട് ഇളക്കിയും(Bottom trawlling) മധ്യഭാഗത്തെ ലക്ഷ്യം വെച്ചുമുള്ള (Mid water trawlling) ട്രോളിംഗ്കളിലൂടെ വ്യത്യസ്തമായ മത്സ്യങ്ങളെ പിടിച്ചെടുക്കുവാന്‍ കഴിയും. കടലിന്റെ മധ്യഭാഗത്ത്‌  ജീവിക്കുന്ന (pelagic സോണില്‍ ഉള്ള മീനുകള്‍-pelagic fish) ചൂര,മത്തി, അയല ,നെത്തോലി, മുതലായവയെ ഇതിലൂടെ പിടിക്കാം. ട്രോളിംഗ്ലൂടെ(benthic trawling) നെയ്യ് മീൻ, സ്രാവുകള്‍, ഈൽ എന്നിവയെ വലയിലാക്കാം.. 25% മീന്‍ പിടിത്തവും (ലോകത്തെ) അടിത്തട്ടുകോരി എടക്കൽ രീതി അവലംബിക്കുന്നു. 2 km ആഴത്തില്‍ 80 മുതല്‍ 100 മീറ്റര്‍ നീളമുള്ള വള്ളങ്ങള്‍  (2000 ടന്‍ ഭാരമുള്ള) 5000 കിലോ ഭാരം പേറുന്ന വലകള്‍ക്ക്‌ 100 മീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവും വീതിയും വരെ ഉപയോഗിച്ചാണ് ട്രോളിംഗ്‌ നടത്തുന്നത്.

 


ട്രോളിംഗ് രീതി വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കടലിന്‍റെ അടിത്തട്ട് ഇളക്കിയുള്ള(sea bed)രീതി പായലുകള്‍, പവിഴ പുറ്റുകള്‍, എന്നിവക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഭാരമുള്ള വലകള്‍ ഇഴഞ്ഞു നീങ്ങുന്നതോടെ അടിത്തട്ടിന്‍റെ ഘടന പോലും അട്ടിമറിക്കപെടും. ചെളി ഇളകി മറിയും. അവാസ വ്യവസ്ഥ മൊത്തത്തില്‍ അട്ടിമറിക്കപെടും. വനം വെട്ടി ഇറക്കുന്ന തരം  രൂക്ഷമായ തിരിച്ചടികള്‍ ഇവിടെ കടലിന്  സംഭവിക്കുന്നു. ഇത്തരം ഇളക്കി മറിക്കലിന് സാധരണ മലിനീകരണ പ്രവര്‍ത്തനത്തെക്കാള്‍ 10 ഇരട്ടി ദുരിതങ്ങള്‍ വരുത്തി വെക്കുവാന്‍ കഴിവുണ്ട്.  


നീല വിപ്ലവം എന്ന് വിശേഷിപ്പിക്കുന്ന നോര്‍വേ മാതൃകയിലുള്ള മത്സ്യ ബന്ധനം സജ്ജീവമായതിലൂടെ കൂടുതല്‍ മീനുകളെ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞു. വ്യവസായ അടിസ്ഥാനത്തിലുള്ള മീന്‍ പിടിത്തം ട്രോളറുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ചു.മണ്‍സൂണ്‍ കാലത്ത് (പ്രജനന കാലത്ത്) ട്രോളിംഗ് ഒഴിവാക്കിയാല്‍ മാത്രമേ മുട്ടകള്‍ വിരിഞ്ഞ്, മത്സ്യ കുഞ്ഞുങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ. ഇടവപാതി സമയത്ത് കടലിൽ 300 തരം മീനുകളുടെ പ്രത്യുല്‍പാദനം നടക്കുന്നു.അതിനാല്‍ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നിയന്ത്രണം ഉണ്ട്.( 22.2 Km) . 8.5 മീറ്റര്‍ നീളത്തിലും കുറവുള്ള വള്ളങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിത്തം നടത്തുന്നതിന് നിരോധനം ബാധകമല്ല..10 hp വരെ ശക്തിയുള്ള Gill വലകള്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് മത്സ്യ ബന്ധനം തുടരാം.  


തമിഴ്നാട്ടിലെ 1076 km  കടല്‍ തീരങ്ങളില്‍ 61 ദിവസത്തെ ട്രോളിംഗ് നിരോധനം ഈവർഷവും ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കുന്നു. ഗോവയില്‍ അത് ജൂണ്‍ ഒന്നുമുതല്‍ 61 ദിവസമാണ്. അതേ ദിവസങ്ങളില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും നിരോധനം ഉണ്ടാകും. അതായത് ജൂലായ്‌ 31 വരെ അവിടെ ട്രോളിംഗ് ഉണ്ടായിരിക്കില്ല. ഓറിസ്സ, ബംഗാൾ, ഗുജറാത്ത് എന്നിവടങ്ങൾക്കും ബാധകമാണ്. കേരളത്തില്‍ ജൂണ്‍ 9 ഞായറാഴ്ച്ച മുതല്‍ 51 ദിവസം വലിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍ പിടിത്തം നിര്‍ത്തി വെക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ 31 വര്‍ഷമായി തുടരുന്ന ട്രോളിംഗ് നിരോധനം 4000 ബോട്ടുകള്‍ക്ക് കേരളത്തിൽ നിരോധനം  ബാധകമാണ്.   


സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം (1987 മുതല്‍ നിലവിലുള്ള)  നടപ്പിലാക്കിയതിന്‍റെ ഗുണങ്ങള്‍ മത്സ്യത്തിന്‍റെ വളര്‍ച്ചയെ സഹായിച്ചു.എന്നാല്‍ കടലില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതും കടല്‍ വെള്ളത്തിന്‍റെ ചൂട് വര്‍ധിച്ചതും മത്സ്യങ്ങളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാക്കികൊണ്ടിരി ക്കുകയാണ്. നിരോധിച്ച വലകളുടെ ഉപയോഗവും  വൈദ്യുതി കടത്തി വിട്ടുള്ള മീന്‍ പിടിത്തവും  പുതിയ പ്രതിസന്ധികളാണ്.    

 

 
ഊത്തയിളക്കമെന്ന പേരില്‍ പുതുമഴയോടൊപ്പം പ്രജനനത്തിനായി വരുന്ന മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നരീതി  മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ കാരണമാകുന്നു. .വാള, വരാല്‍, സ്വര്‍ണ്ണവാലന്‍, പുവ്വാലി പരല്‍, കൂരല്‍ തുടങ്ങി അറുപതു ഇനം മത്സ്യങ്ങ ളെയാണ് ഊത്തയിളക്കത്തിനിടയില്‍ വ്യാപകമായി പിടിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.. തൊണ്ടിപോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങളും ഇതിനിടയില്‍ നശിക്കുന്നു. കോള്‍ പടവുകളിലെ ഒരു കിലോമീറ്റര്‍ ദുരത്ത് ഇതിനായി നാല്‍പ്പതും അമ്പതും.വലകള്‍ സ്ഥാപിക്കാറുണ്ട്..  തോടുകളിലെ സ്ഥതിയും മറിച്ചല്ല അടക്കം കൊല്ലി വലകള്‍, മീന്‍ പത്തായങ്ങള്‍, അടിച്ചില്‍ എന്നറിയപ്പെടുന്ന കെണികള്‍,കൂടുകള്‍ എന്നിവക്കു   പുറമേ വൈദ്യുതി ഉപയോഗിച്ചും ഊത്ത പിടിത്തം വ്യാപകമാണ്..ഊത്ത പിടിത്തതിനു പുറമെ പാടങ്ങള്‍ കുറഞ്ഞതും തോടുകള്‍ ഇല്ലാതായതും പുഴ മലിനമായതുമെല്ലാം ഇവയെ ബാധിക്കുന്നുണ്ട്. മത്സ്യങ്ങള്‍ പാടത്ത് നിക്ഷേപിക്കുന്ന മുട്ടകള്‍ രാസവള-കീടനാശിനികളുടെ സാമിപ്യം കൊണ്ട് വിരിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു. 


മുട്ടയിടാനെത്തുന്ന മീനുകളെ പിടിക്കാന്‍ അനധികൃത ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. 15000 രൂപ വരെ പിഴയും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവും വരെ ശിക്ഷയായി കിട്ടാവുന്ന കുറ്റം ഇപ്പോഴും തുടരുകയാണ്. പ്രജനനകാലത്ത് ഇണയെ ആകര്‍ഷിക്കാനായി ഉണ്ടാക്കുന്ന ശബ്ദം വെച്ചാണ് തവളകളെ പിടികൂടുന്നത്. ഊത്ത പിടിക്കുന്നതിനിടയില്‍ നിരവധി ആമകളും തവളകളും പിടിയിലാകുന്നുണ്ട്.

 
ട്രോളിംഗ് നിരോധനത്തിനൊപ്പം ഊത്തപിടിത്തവും കർക്കശമായി അവസാനിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധ നൽകിയില്ല എങ്കിൽ അവശേഷിക്കുന്ന ശുദ്ധ ജല മത്സ്യസമ്പത്തും പൂർണ്ണമായി നഷ്ടപ്പെടുന്ന കാലം അകലെയല്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment