മുപ്പത് വർഷത്തിന് ശേഷം കിട്ടിയ ഭരണം ഈ മുത്തശ്ശി മരത്തെ ഇല്ലാതാക്കാൻ ആയിരുന്നോ
മുപ്പത് വർഷത്തിന് ശേഷം ആദ്യമായി നമ്മുടെ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് ഭരിക്കാൻ അവസരം കിട്ടിയതിന്റെ ഭാഗമായിട്ട് ഈ കഴിഞ്ഞയാഴ്ച്ച നാടിന്റെ മുഖഛായയും പെരുമയും മാറ്റിയതിന്റെ കാഴ്ച്ചയാണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത്. 


ഈ ആൽമരം നിന്ന സ്ഥലത്തിന്റെ പേര് ആലുംമൂട് എന്നാണ്. തിരുവനന്തപുരം - കൊല്ലം ദേശീയ പാതയിൽ വളരെ അറിയപ്പെടുന്ന കഴക്കൂട്ടം കഴിഞ്ഞാൽ ഉള്ള പ്രധാന പെട്ട സ്ഥലമായ കണിയാപുരം ജംഗ്ഷൻ തന്നെ അറിയപ്പെടുന്നത് ആലുംമൂട് എന്നാണ്. ഏതായാലും എന്റെ കുട്ടിക്കാലം മുതലെ ഈ മരം ദേശീയ പാതയ്ക്കും ചിറയിൻകീഴ് റോഡിനും ഉള്ള തിരിവിന്റെ ഒത്ത നടുക്ക് പടർന്ന് പന്തലിച്ച് നിൽക്കുന്നതായിട്ട് മാത്രമേ കണ്ടിട്ടുള്ളു. ആരും ഈ മരം ഒരു അപകടമായിട്ട് പറയുന്നതും കേട്ടിട്ടില്ല. നാട് മുഴുവൻ പദ്ധതികളും സ്കീമുകളും നടപ്പിലാക്കുന്നതിന്റെ മറവിലാകാം ഈ മരത്തിലും മരംമുറി യന്ത്രം കയറ്റിയത്.


ആലുംമൂടിന്റെ മൂട് (കടയ്ക്കൽ) തന്നെ ഗംഭീരമായി അരിഞ്ഞ് നീക്കിയത് കണ്ടില്ലേ നിങ്ങൾ. അതും പോരാഞ്ഞ് അതിന്റെ നാലു ചുറ്റും യാതൊരു ബലവുമില്ലാതെ ഒരു ക്രാഷ് ഗാർഡ് ഫെൻസ് പോലെയൊരു വേലി കെട്ടി തിരിച്ചിരിക്കുന്നതും കാണാം. 
ഒരു ചെരുപ്പ് കുത്തുന്നയാളിനെ ഒഴുവാക്കാനായിരുന്നോ ഈ പെരും ചെയ്തിയെന്ന് പറയുന്നതും ഒന്ന് താൽപര്യമെടുത്ത് അന്വേഷിക്കണം. എന്തായാലും ചെരുപ്പ് കുത്തിയെ മാറ്റി. സുരക്ഷാ വിഷയമാകാം എന്ന് വിശ്വസിച്ചതായി നടിക്കുന്നു. 


ആല് മുറിച്ച കൂട്ടത്തിൽ ഒരു ചീലാന്തിയും മുറിച്ച് പ്രധാന ഭാഗം എവിടെയോ ആരോ കടത്തിയതായി അവിടത്തെ കച്ചവടക്കാർ പറയുന്നു. ഈയൊരു ഘട്ടത്തിൽ ആ വിവരം അന്വേഷിക്കേണ്ടത് ശരിക്കും പഞ്ചായത്ത് സെക്രട്ടറിയും പോലീസുമാണ്. 
മരം മുറിച്ച് മാറ്റാൻ ഉത്സാഹം കാട്ടിയിരിക്കുന്നത് സ്ഥലം വാർഡ് മെമ്പറാണ് (മാലിക്കാണ് അദ്ദേഹത്തിന്റെ പേര് എന്ന് ഞാൻ പറയുന്നില്ല) എന്നറിയുന്നു. താൽപര്യമുള്ളവർ കൂടുതൽ തിരഞ്ഞ് കണ്ടെത്തെട്ടെ. കേട്ടെടുത്തോളം മനസിലാകുന്നത് ഇദ്ദേഹത്തിന്റെ മൂന്നാം നാൾ ആയിരുന്നിരിക്കാം പാവം പിടിച്ച ഈ ആൽ മുത്തശിയുടേത്.


ഏതായാലും പഞ്ചായത്ത് പ്രസിഡന്റ് ഹരി സാറിന്റെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. നാടിന്റെ മാത്രമല്ല ഗ്രാമ പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന പ്രധാന മുക്കിന്റെ മുഖഛായയും സ്വാഹ:, പേരും ഡബിൾ സ്വാഹ:. പരാതി നൽകാൻ താൽപര്യപ്പെടുന്നവർ ഒട്ടും അമാന്തിക്കരുത്. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒരു ഭരണകക്ഷി തൊഴിലാളിയും ആശ്രിതനുമാണ്. അദ്ദേഹമുണ്ട്, ഒപ്പം പോലീസുമുണ്ട്.


എഴുത്ത്: സഞ്‌ജീവ്‌ എസ് ജെ (ഫേസ്ബുക്ക്)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment