വെള്ളാനകളുടെ നാട്ടിലെ വനവൽക്കരണം




2019- 2020 സാമ്പത്തിക വർഷം കേരളത്തിൽ വിവിധ ജില്ലകളിലായി വനംവകുപ്പ് ഉൽപാദിപ്പിച്ച് വിതരണം ചെയ്തു തൈകളുടെ ലഭ്യമായ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. (വിവരാവകാശം വഴി ശേഖരിച്ച കണക്കുകൾ)


#ഇടുക്കി
ചെടികളുടെ എണ്ണം - 290000
ആകെ ചിലവായ തുക - ₹ 62,47,000
തൈ ഒന്നിന് - ₹ 21.54


#കാസർഗോഡ്
ചെടികളുടെ എണ്ണം - 410000
ആകെ ചിലവായ തുക - ₹ 73,13,000
തൈ ഒന്നിന് - ₹ 17.84


#തൃശ്ശൂർ
ചെടികളുടെ എണ്ണം - 405000
ആകെ ചിലവായ തുക - ₹ 56,36,000
തൈ ഒന്നിന് - ₹ 13.92


#പാലക്കാട്
ചെടികളുടെ എണ്ണം - 502000
ആകെ ചിലവായ തുക - ₹ 97,53,000
തൈ ഒന്നിന് - ₹ 19.43


#കാലടി
ചെടികളുടെ എണ്ണം - 70000
ആകെ ചിലവായ തുക - ₹ 12,17,497
തൈ ഒന്നിന് - ₹ 17.39


#മലപ്പുറം
ചെടികളുടെ എണ്ണം - 440000
ആകെ ചിലവായ തുക - ₹ 58,00,231
തൈ ഒന്നിന് - ₹ 13.18


#ആലപ്പുഴ
ചെടികളുടെ എണ്ണം - 430000
ആകെ ചിലവായ തുക - ₹ 69,10,000
തൈ ഒന്നിന് - ₹ 16.07


#കോഴിക്കോട്
ചെടികളുടെ എണ്ണം - 370000
ആകെ ചിലവായ തുക - ₹ 60,79,419
തൈ ഒന്നിന് - ₹ 16.43


#എറണാകുളം
ചെടികളുടെ എണ്ണം - 600000
ആകെ ചിലവായ തുക - ₹ 51,70,000
തൈ ഒന്നിന് - ₹ 8.62


#വയനാട്
ചെടികളുടെ എണ്ണം - 294700
ആകെ ചിലവായ തുക - ₹ 55,95,754
തൈ ഒന്നിന് - ₹ 18.99


#തിരുവനന്തപുരം
ചെടികളുടെ എണ്ണം - 470000
ആകെ ചിലവായ തുക - ₹ 11,28,000
തൈ ഒന്നിന് - ₹ 2.40


#കൊല്ലം
ചെടികളുടെ എണ്ണം - 550000
ആകെ ചിലവായ തുക - ₹ 65,19,000
തൈ ഒന്നിന് - ₹ 11.85


#പത്തനംതിട്ട
ചെടികളുടെ എണ്ണം - 400000
ആകെ ചിലവായ തുക - ₹ 66,88,000
തൈ ഒന്നിന് - ₹ 16.72


ലഭ്യമായ കണക്കനുസരിച്ച് കേരളത്തിൽ ആകെ 5231700 തൈകൾ 2019-2020 സാമ്പത്തിക വർഷത്തിൽ ഉൽപ്പാദിപ്പിക്കുകയും അതിന് മൊത്തം ചിലവായ തുക 7,40,56,901 രൂപയുമാണ്. ഉയരം കൂടുമ്പോൾ കടുപ്പം കൂടും എന്ന് കണ്ണൻ ദേവൻറെ പരസ്യം പോലെ ഉയരത്തിൽ നിൽക്കുന്ന ഇടുക്കി ജില്ലയിൽ ഒരു ചെടിയുടെ തൈ ഉൽപാദിപ്പിക്കുന്നതിന് 21 രൂപ 54 പൈസയും, തിരുവനന്തപുരത്ത് ഒരു തൈ ഉൽപാദിപ്പിക്കുന്നതിന് 2 രൂപ 40 പൈസയും.


കേരളത്തിലേക്ക് ആവശ്യമുള്ള മുഴുവൻ തൈകളും തിരുവനന്തപുരത്തുതന്നെ ഉൽപ്പാദിപ്പിക്കുക ആയിരുന്നു പൊതുജനത്തിന് ലാഭം. ശരാശരി 10 വർഷംകൊണ്ട് കേരളത്തിൽ എത്ര മരം നട്ടിടുണ്ടാവും? ഇങ്ങനെ നട്ടതിൽ നിലവിൽ എത്ര മരങ്ങൾ അവശേഷിക്കുന്നു ഉണ്ടാവും? അതിതീവ്ര വനവൽക്കരണത്തിൻറെ ഉദ്ദേശം എന്താണെന്ന് ചിലർക്കെങ്കിലും ഇപ്പോൾ വ്യക്തമായിട്ടുണ്ടാവും.


ഇത് തൈ ഉൽപാദനത്തിൻ്റ കുറച്ചു കണക്കുകൾ മാത്രം. ഇതുപോലെ ഇനി എന്തെല്ലാം കിടക്കുന്നു. ഇതാണ് വെള്ളാനകളുടെ നാട്ടിലെ വനവൽക്കരണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment