മരങ്ങൾ മുറിച്ച് മാറ്റണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്ന് ട്രീവാക്ക്




തിരുവനന്തപുരം: ശാസ്‌തമംഗലത്തെ മൂന്ന് മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന് വൃക്ഷസ്നേഹികളുടെ സംഘടനായ ട്രീവാക്ക് ആവശ്യപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഈ മരങ്ങള്‍ പരിശോധിച്ച്‌ കുഴപ്പമില്ലാത്തതാണെന്ന് മനസിലാക്കിയതാണ്.


മരങ്ങളെക്കുറിച്ച്‌ പഠനം നടത്താന്‍ ആധികാരിക ഏജന്‍സിയായി പീച്ചിയിലെ ഫോറസ്റ്ര് റിസര്‍ച്ച്‌ ഇന്‍സ്റ്രിറ്റ്യൂട്ടിനെ ഏല്പിക്കണമെന്നും മരങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സമ്പ്രദായം നടപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷനോട് ട്രീവാക്ക് ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment