തിരുവനന്തപുരം ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരിലെ പ്രതിഷേധം ഖനന മാഫിയകളെ സഹായിക്കാൻ മാത്രം.




നെയ്യാർ,പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമായി 70.9 ച.കി.പരിസ്ഥിതി ലോലമേഖലയാക്കി(ഇക്കോ സെൻസിറ്റീവ് സോൺ–ESZ)നിർണയിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പുതിയ കരട് വിജ്ഞാപനം പുറത്തിറങ്ങിയിട്ട് 2 ആഴ്ച്ചകൾ ആയിട്ടുണ്ട്.മാസങ്ങൾക്ക് മുൻപേ നടന്ന ഉപഗ്രഹ സർവേ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധീകരിച്ച കരടിൽ വില്ലേജുകൾ ഏതൊക്കെ എന്നു സൂചിപ്പിച്ചു.ഒൗദ്യോഗിക ഗസറ്റിലുള്ള കരടിനെക്കുറിച്ച് 60 ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായമറിയിക്കാൻ നാട്ടുകാർക്ക് അവസരമുണ്ട്.

പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി ഇന്ത്യാ ഗവൺമെന്റ്നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം(Eco Sensitive Zone-ESZ) അല്ലെങ്കിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ(Ecologically Fragile Areas-EFA). ഇത്തരം പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക വഴി സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒരുതരം“ഷോക്ക് അബ്സോർബറുകൾ”സൃഷ്ടി ക്കുക എന്നതാണ് ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യം. ഉയർന്ന പരിരക്ഷയുള്ള പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞ പരിരക്ഷയുള്ള മേഖലകളി ലേക്കുള്ള പരിവർത്തന മേഖലയായും ഇത്തരം മേഖലകൾ വർത്തിക്കുന്നു.

പ്രധാനമായും ജൈവ വൈവിധ്യത,നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളു ടെയോ ജന്തുക്കളുടെയോ സാന്നിധ്യം,ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ (പ്രത്യേകിച്ചും നിമ്‌നോന്നത,മണ്ണൊലിപ്പിനുള്ള സാധ്യതകൾ),മഴയുടെ അളവും തീക്ഷ്ണതയും എന്നിവയെല്ലാം ദുർബലത കണക്കാക്കുന്നതിനുള്ള ഘടകങ്ങളാണ്. 
ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ(വൈവിധ്യവും സമ്പന്നതയും അപൂർവ ജനുസ്സു കളെ സംബന്ധിച്ച വിവരങ്ങൾ,ജൈവവർഗങ്ങളുടെ ആവാസവ്യവസ്ഥ,ഉൽപാദന ക്ഷമത,പാരിസ്ഥിതികവും ചരിത്രപരവുമായ പ്രാധാന്യം) ഭൗമഘടകങ്ങൾ (കാലാവസ്ഥ,മഴ,പ്രകൃതി ദുരന്ത സാധ്യത)സാമൂഹികഘടകങ്ങൾ എന്നിവയെ മുൻ നിർത്തി തീരുമാനിക്കപ്പെടുന്ന പരിസ്ഥിതിലോല പ്രദേശത്തിന്റെ സാമൂഹിക ഉത്തര വാദിത്തം വളരെ വലുതാണ്.

തിരുവനന്തപുരം ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ ആയി മാറാൻ സാധ്യതയുള്ള ഇടങ്ങൾ താഴെ കൊടുക്കുന്നു.

നെയ്യാർ,പേപ്പാറ വന്യജീവിസങ്കേതത്തിനു ചുറ്റുമുള്ള കുറ്റിച്ചൽ,കള്ളിക്കാട്,അമ്പൂരി, വിതുര,ആര്യനാട്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളാണ് മേഖലയിലുള്ളത്.വടക്ക് കല്ലാർ പാലം മുതൽ തമിഴ്നാട് അതിർത്തിയായ ചെമ്മുഞ്ചിമൊട്ടൈ വരെ.

വടക്ക് കിഴക്ക് ഭാഗത്ത് ചെമ്മുഞ്ചിമൊട്ടൈ തുടങ്ങി പേപ്പാറ വന്യജീവി സങ്കേതത്തി ലൂടെ പരുത്തിപള്ളി ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെടുന്ന കൊറ്റാമല വരെയും.ഇവിടെ നിന്ന് ചാത്തൻകോട് പേപ്പാറ സങ്കേതത്തിന്റെ അതിർത്തിയും കല്ലൂപാറ കുന്നും വരെ.

കിഴക്ക് കല്ലൂപാറ കുന്ന് തുടങ്ങി പേപ്പാറ വന്യജീവി സങ്കേതം,റിസർവോയർ ഉൾപ്പെടെ പേപ്പാറ റിസർവോയർ അതിർത്തി വരെ.തെക്ക് കിഴക്ക് ഭാഗത്ത് പേപ്പാറ റിസർവോയർ അതിർത്തിയിൽ തുടങ്ങി കതിരുമുടി.പടിഞ്ഞാറ് നെയ്യാർ വന്യജീവി സങ്കേതം വഴി ചോറ്റുപാറയിൽ നിന്നും കുറ്റിച്ചൽ പഞ്ചായത്തിലെ കാപ്പുകാട്.ഇവിടെ നിന്ന് കള്ളിക്കാട് പഞ്ചായത്തിലെ വ്ലാവെട്ടി,നെട്ടുകാൽത്തേരി വഴി മരകുന്നം നെയ്യാർ ഡാം റിസർവോയർ .

 അമ്പൂരി പഞ്ചായത്തിലെ മായം,പറത്തി.തെക്ക് ഭാഗത്ത് പറത്തി മുതൽ വന്യജീവി സങ്കേതം അതിർത്തി വഴി കാരികുഴി അണമുഖം റോഡ് കൂട്ടപ്പു ജംക്‌ഷൻ വരെയും.  അവിടെ നിന്നു കുടപ്പനമൂട് നെയ്യാർ റോഡിൽ പൂച്ചമുക്ക് വഴി കണ്ടംതിട്ട വരെയും. തെക്ക് പടിഞ്ഞാറ് ഭാഗത്ത് കണ്ടംതിട്ട തുടങ്ങി ഇടവാച്ചൽ,കണ്ടംതിട്ട വാവോട് റോഡിൽ തുടങ്ങി കൊട്ടുമാം തോട് പടിഞ്ഞാറ് നെയ്യാർ വന്യജീവി സങ്കേതം വഴി ചോറ്റുപാറയിൽ നിന്നും കുറ്റിച്ചൽ പഞ്ചായത്തിലെ കാപ്പുകാട്.ഇവിടെ നിന്ന് കള്ളിക്കാട് പഞ്ചായത്തിലെ വ്ലാവെട്ടി,നെട്ടുകാൽത്തേരി വഴി മരകുന്നം നെയ്യാർ ഡാം റിസർവോയർ.റിസർവോയർ വശത്തുകൂടെ കോലിയക്കോട്,നിരപ്പുകാല,പന്ത. 
അമ്പൂരി പഞ്ചായത്തിലെ മായം,പറത്തി.തെക്ക് ഭാഗത്ത് പറത്തി മുതൽ വന്യജീവി സങ്കേതം അതിർത്തി വഴി കാരികുഴി.അണമുഖം റോഡ് കൂട്ടപ്പു ജങ്കഷ്ൻ വരെയും..
കുടപ്പനമൂട് നെയ്യാർ റോഡിൽ പൂച്ചമുക്ക് വഴി കണ്ടംതിട്ട വരെയും.തെക്ക് പടിഞ്ഞാറ് ഭാഗത്ത് കണ്ടംതിട്ട തുടങ്ങി ഇടവാച്ചൽ,കണ്ടംതിട്ട വാവോട് റോഡിൽ തുടങ്ങി കൊട്ടുമാം തോട് വഴി നെയ്യാർ നദി വരെ.കള്ളിക്കാട് പഞ്ചായത്തിലെ പെരിഞ്ഞാം കടവ് നിന്നു കുറുകെ ഡാം–കള്ളിക്കാട് റോഡിൽ.ഇടതുകര കനാൽ മാത്തൻകോട് പുഴ വരെ.കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളിയൽ–കോട്ടൂർ റോഡിൽ കോട്ടൂർ.പടിഞ്ഞാറ് ഭാഗത്ത് കോട്ടൂർ അതിർത്തിയിൽ നിന്നു തുടങ്ങി മാങ്കോട്, കോട്ടൂർ–വാലിപാറ റോഡ് അഞ്ചുനാഴിക തോട് അവസാനിക്കും.

കോട്ടൂർ തോട് തുടങ്ങി കരമന നദിയിൽ അവസാനിക്കുന്ന മുടക്കി തോട് മുതൽ കരമന നദിയിൽ അവസാനിക്കും അതിർത്തി.വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടപാറ തോടിൽ നിന്നും വിതുര പേപ്പാറ റോഡ് വഴി പ്ലാങ്കാലയിലെത്തി.

 വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടപാറ തോടിൽ നിന്നും വിതുര പേപ്പാറ റോഡ് വഴി പ്ലാങ്കാലയിലെത്തി അവിടെ നിന്ന് കളിയിക്കൽ വഴി വനാതിർത്തിയായ പരുത്തി പള്ളി വനം റേഞ്ച് വഴി കടന്നു പോകുന്ന നിലയിലാണ് കരട് വിജ്ഞാപനം.

പരിസ്ഥിതി ലോല പ്രദേശങ്ങൾ/ദുർബല പ്രദേശങ്ങളിൽ നടപ്പാക്കുമെന്നു പറയപ്പെടുന്ന നിയന്ത്രണങ്ങൾ 

1.നിലവിലുള്ളതും പുതിയതുമായ വാണിജ്യ ആവശ്യത്തിനുള്ള ഖനനവും (മൈനിങ്ങും)പാറ പൊട്ടിക്കലുമടക്കം ക്രഷിങ് യൂനിറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ഉടൻ നിരോധനമാണ് നിർദേശിക്കുന്നത്.

പ്രദേശവാസികളുടെ ആവശ്യത്തിന് കുഴിച്ച് മണ്ണെടുക്കാനും മേഖലക്കുള്ളിൽ വാസഗൃഹ നിർമാണവും അറ്റകുറ്റപ്പണിയും ആവാം.2006 ആഗസ്റ്റിലെ സുപ്രീം കോടതി വിധി പ്രകാരം മാത്രമാണ് മൈനിങ് പ്രവർത്തനം .

2.മേഖലക്കുള്ളിൽ മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങളോ നിലവി ലുള്ളവയുട മേഖലക്കുള്ളിൽ മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങളോ നിലവിലുള്ളവയുടെ വികസനമോ പാടില്ല.

3.പ്രധാന ജല വൈദ്യുത പദ്ധതി,ആപൽകരമായ വസ്തുക്കളുടെ ഉൽപാദനം,ശുദ്ധ ജലത്തിലെക്ക് ശുദ്ധീകരിക്കാത്ത മലിന വസ്തുക്കൾ ഒഴുക്കി വിടാനും ഖര മാലിന്യ നിർമാർജനത്തെ മാലിന്യ നിർമാർജനത്തിന് സ്ഥലം തെരഞ്ഞെടുക്കുക കോർപറേ റ്റുകളും കമ്പനികളും ആരംഭിക്കുന്ന വലിയ തോതിലുള്ള വാണിജ്യ അടിസ്ഥാനത്തി ലുള്ള കന്നുകാലി,കോഴി/താറാവ് ഫാമുകൾ,തടിയെ അടിസ്ഥാനമാക്കിയുള്ള പുതിയ വ്യവസായ ശേഖരണവും നിർമാണവും,പുൽമേടുകൾ വാണിജ്യ ആവശ്യത്തിന് മാറ്റുന്നത് തടിമില്ലുകൾ,നദീതട കൈയേറ്റം,നദികളിലും മറ്റും ഖര,പ്ലാസ്റ്റിക്,രാസ മാലിന്യങ്ങൾ തള്ളുന്നത് എന്നിവ നിരോധിക്കുന്നു.

4.വാണിജ്യ ആവശ്യത്തിന് ഹോട്ടലുകളും റിസോർട്ടുകളും നിയന്ത്രണങ്ങളോടെ ആരംഭിക്കാം.സംരക്ഷിത പ്രദേശത്തിന്‍റെ ഒരു കിലോമീറ്ററിനുള്ളിലോ,പരിസ്ഥിതി ലോലമേഖലയിലൊ(ഏതാണോ ഏറ്റവും അടുത്ത്)പുതിയ ഹോട്ടലുകളോ റിസോർട്ടു കളോ പാടില്ല

അതിന് പുറത്ത് ടൂറിസം മാസ്റ്റർ പ്ലാനിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ടൂറിസം പ്രവർ ത്തനവും ആവാം.വാണിജ്യ ആവശ്യത്തിനുള്ള നിർമാണത്തിനും സമാന നിയന്ത്രണം ബാധകമാണ്.

മുകളിൽ പറഞ്ഞ നിയന്ത്രണങ്ങൾ പ്രദേശത്തെ ജനജീവിതത്തെ ഏതെങ്കിലും തരത്തിൽ പ്രതികൂലമായി ബാധിക്കുന്നതല്ല.കർഷകരുടെ കൃഷി തുടരുന്നതിനും വീടു പണിയുന്നതിനും കുളങ്ങൾ/കിണറുകൾ കുത്തുന്നതിനും റോഡു വികസിപ്പി ക്കുന്നതിനും വസ്തു കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല എന്നിരിക്കെ, .പ്രദേശ ത്തെ മത നേതാക്കളും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും പരിസ്ഥിതി ലോല പ്രദേശങ്ങൾ അടയാളപ്പെടുത്തിയതിന്റെ പേരിൽ സമരത്തിനിറങ്ങിയതിനു പിന്നിൽ പഴയ കാല ഗാഡ്ഗിൽ , കസ്തൂരിരംഗൻ റിപ്പോർട്ടു  വിരുധ സമരമാണ് ഓർമ്മിപ്പി ക്കുന്നത്.

കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ പശ്ചിമഘട്ടത്തിന്റെ അവശേഷിക്കുന്ന കാടുകൾ എങ്കിലും സംരക്ഷിക്കപ്പെടണമെങ്കിൽ കാടുകളും അവയുടെ ബഫർ സോണുകളും സുരക്ഷിതമാകണം.എന്നാൽ അത്തരം ശ്രമങ്ങൾ ഖനന മാഫിയക ൾക്കും വ്യവസായ തൽപ്പരർക്കും മാത്രം ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാൽ ജനങ്ങ ളെ തെറ്റിദ്ധരിപ്പിച്ച് പ്രകൃതി സംരക്ഷണത്തെ അട്ടിമറിക്കുവാൻ വീണ്ടും ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഉത്തമ താൽപ്പര്യങ്ങളെ വെല്ലുവിളിക്കലായിരിക്കും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment