കമ്മ്യൂണിസ്റ്റ് പച്ച എന്ന അധിനിവേശക്കാരൻ




കമ്മ്യൂണിസ്റ്റ് പച്ച എന്ന ചെടി അമേരിക്കൻ തദ്ദേശ വാസിയായ അധിനിവേശ സസ്യമാണ്.കേരളത്തിലേക്ക് ആസാമിൽ നിന്നും ശ്രീലങ്കയിൽ നിന്നും 50 കളിൽ എത്തിയ ഈ കുറ്റിച്ചെടി സിയാം കള (Siam Weed), ക്രിസ്മസ് ബുഷ് (Christmas Bush), ഡെവിൾ കള (Devil Weed), കാംഫർ ഗ്രാസ്സ് (Camfhur Grass) ഫോസ്സ് ഫ്ളവർ (Common Floss Flower) എന്നീ വിവിധ പേരുകളിൽ  അറിയപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും പസഫിക് മേഖലയിലും ഇന്ന് വ്യാപകമായി ഇതു വളരുന്നുണ്ട്. പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു.


സംരക്ഷിത വന മേഖലകൾക്കും ജൈവ വൈവിധ്യത്തിനും സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശ വർധന ശേഷിയുള്ള സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തു വിതരണം നടത്തുന്നത്. അതേ സമയം, നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്നു കിളിക്കുകയും ചെയ്യുന്നുണ്ട്. 


Kerala Forest Research Institute (KFRI) ലെ ശാസ്ത്രജ്ഞൻ ശ്രീ. ടി വി സജീവൻ്റെ (Senior principal scientist at KFRI ) നേതൃത്വത്തിൽ ആർ. സൗമ്യയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം ലോക യുദ്ധ സമയത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ പണിക്കുപോയ മലയാളികൾ മടങ്ങി വരവെ അവരുടെ വസ്ത്രത്തിലും മറ്റും പറ്റിപ്പിടിച്ച് Siam Weed എന്ന കമ്മ്യൂണിസ്റ്റു പച്ച കേരളത്തിൽ എത്തിയത് എന്നു കണ്ടെത്തിയത്. രണ്ടാം ലോക യുദ്ധ കാലത്തിനു ശേഷം കമ്മ്യൂണിസ്റ്റു പാർട്ടിയുടെ വളർച്ചയുടെ ഘട്ടത്തിൽ തന്നെ എത്തിയ സിയാം കളക്ക് നാട്ടുകാർ കമ്മ്യൂണിസ്റ്റു പച്ച എന്നു പേർ നൽകുകയായിരുന്നു. Lantana camara എന്ന അരിപ്പൂ ചെടിയും അമേരിക്കയിൽ നിന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ നാട്ടിലെത്തി പെട്ടെന്ന് വളർന്നു പടരുന്ന ഒരു തരം അധിനിവേശ സസ്യമാണെന്ന് ശ്രീ. ടി വി സജീവൻ്റെ അന്വേഷണം കണ്ടെത്തിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment