തിരുവനന്തപുരം നഗരത്തിന്റെ കൂടുതൽ പ്രദേശങ്ങളും തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക്




Coastal Regulations Zone 2018 (തീരദേശ സംരക്ഷണ നിയമം ) പ്രകാരം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള 8 വാർഡുകളെ കൂടി ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ മൊത്തം വാർഡുകളുടെ എണ്ണം 28 ആയി ഉയർന്നു. തീരദേശ പരിപാലന നിയമത്തെ  നിരായുധമാക്കി കൊണ്ടുള്ള  ശ്രമങ്ങൾ തുടരുമ്പോഴും ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റത്തെ അവഗണിക്കുവാൻ സർക്കാർ സംവിധാനത്തിനു  പൂർണ്ണമായും കഴിയില്ല. പ്രസ്തുത നിയമം ഉപ്പു വെള്ളം കയറിയിട്ടുള്ള പ്രദേശങ്ങൾക്കു ബാധകമാണെന്നിരിക്കെ നഗരത്തിലെ മുക്കാൽ ഡസനോളം വാർഡുകളിലേക്കു കൂടി കടൽ വെള്ളം കയറിയതിനാൽ ജഗതി, വലിയ ശാല, ആറന്നൂർ, കരമന, നെടുമങ്ങാട്, കാലടി, ആറ്റിപ്പറ എന്നിവയെ പുതുതായി ഉൾപ്പെടുത്തേണ്ടി വന്നു. ചൂട് വർദ്ധിക്കുന്നതിനാൽ കടൽ കരയിലേക്ക് കയറുന്ന അന്തർദേശീയ പ്രതിഭാസം നമ്മുടെ നാട്ടിലും പ്രകടമായിക്കഴിഞ്ഞു.


നെയ്യാർ നദിയിലൂടെ 3.8 കി.മീറ്റർ ഉള്ളിലേക്ക് ഉപ്പുവെള്ളം കയറി .കരമനയാറ്റിലൂടെ 6.5 ച.കി.മീറ്ററും വാമനപുരം ആറിലൂടെ  3 കി.മീറ്ററും ഉപ്പുവെള്ളം ഉയർന്ന അവസ്ഥ  പ്രദേശത്തിന്റെ ആവാസ വ്യവസ്ഥിതിയിൽ വലിയ ആഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. 


തിരുവനന്തപുരം നഗരം CRZ 2 കാറ്റഗറിയിൽ പെടുന്നു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട Floor Area Ratio (FAR) യിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളെ കെട്ടിട നിർമ്മാണക്കാരെ സഹായിക്കും വിധം മാറ്റിമറിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായിരിക്കുന്നു. FIoor Space Index (FSI) /FAR നിയന്ത്രണങ്ങളെ മറക്കുവാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ തീര പ്രദേശങ്ങളുടെ ആവാസ വ്യവസ്ഥക്ക് കൂടുതൽ  ഭീഷണികളെ ക്ഷണിച്ചു വരുത്തുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment