പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃത നിർമ്മാണവും മണ്ണെടുപ്പും




തിരുവനന്തപുരം മുറിഞ്ഞപാലം, ഗോള്‍ഫ് ലിങ്ക് റോഡ്‌,കുടപ്പനക്കുന്ന് എന്നിവിടങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങളും അതിന്‍റെ ഭാഗമായി മണ്ണെടുപ്പും നടക്കുന്നു. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി മണ്ണെടുപ്പ് നടത്തിയാണ് നിർമാണങ്ങൾ നടക്കുന്നത്. നിയമലംഘനം ചൂണ്ടികാട്ടി ജിയോളജി വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.


സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്ക് ഒട്ടും കുറവില്ല. Kerala Minor Mineral Concession Rules എന്ന നിയമത്തില്‍ മണ്ണ് കുഴിച്ചെടുക്കുവാനും അത് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുവാനും ആവശ്യമായ നിബന്ധനകളെ പറ്റി പറയുന്നു. മണ്ണ് കുഴിച്ചെടുത്ത് കൊണ്ടുപോകുന്നതിന് പ്രത്യേകം അനുവാദം വേണമെന്നും. ഓരോ ടണ്ണിനും 20 രൂപ റോയല്‍റ്റി നല്‍കണമെന്നും നിയമ ലംഘനം നടന്നാല്‍ 5 ലക്ഷം രൂപ പിഴയടക്കണം.എന്നും നിയമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.


300 ച.മീറ്റര്‍ മുകളില്‍ വിസ്താരമുള്ള നിര്‍മ്മാണങ്ങള്‍ക്കും മണ്ണുമാറ്റലിനും പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങണം.(ഈ നിയമത്തെ അസധുവാക്കുവാന്‍ തക്ക കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ തയ്യാറായി വരുന്നു.) നിയമങ്ങൾ ഇങ്ങനെയൊക്കെ ആയിട്ടും അനധികൃത നിർമാണങ്ങൾ യഥേഷ്ടം തുടരുകയാണ്. നിലവിൽ ഈ നിർമ്മാണത്തിനെതിരെ ജിയോളജി വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെണ്ടെങ്കിലും തുടര്‍ നടപടികള്‍ വ്യപകമാക്കുവാന്‍ ബന്ധപെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്‌ . 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment