കനത്ത മഴ: സംസ്ഥാനത്തെ രണ്ട് ഡാമുകൾ തുറന്നു




പാലക്കാട്​/തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന്​ ജലനിരപ്പ്​ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ഡാമി​​ന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ​പാലക്കാട് മലമ്പുഴ, തിരുവനന്തപുരം പേപ്പാറ ഡാമുകളാണ് തുറന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


രാവിലെ 11 മണിയോടെയാണ്​ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെന്റി മീറ്റര്‍വരെയാണ് ഉയര്‍ത്തിയത്​. ജലക്രമീകരണത്തിന്റെ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും 1.5 മീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന എന്ന തീരുമാനത്തിന്റെ  അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറന്നത്​. മുകൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.


തിരുവനന്തപുരം പേപ്പാറ ഡാമി​​ന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്​. ഡാമി​​ന്റെ രണ്ടു ഷട്ടറുകള്‍ അഞ്ചു സെന്റി മീറ്റർ വീതമാണ്​ ഉയര്‍ത്തിയത്​. കരമനയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment