പരിസ്ഥിതി നിയമലംഘനങ്ങള്‍ നടത്തിയ 28 പേര്‍ക്ക് വൻ തുക പിഴയിട്ട് യുഎഇ




ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) ഷാര്‍ജയില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ നടത്തിയ 28 പേര്‍ക്ക് വൻ തുക പിഴയിട്ട് സർക്കാർ. 10,000 ദിര്‍ഹം (ഏകദേശം രണ്ട് ലക്ഷം ഇന്ത്യൻ രൂപ) വീതമാണ് പിഴ ചുമത്തിയത് . എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി (ഇ.പി.എ.എ.) ആണ് പിഴ ചുമത്തിയത്.


2020 -ല്‍ നടത്തിയ കുറ്റകൃത്യങ്ങളിലാണ് ഇത്രയും പേര്‍ക്ക് വലിയതുക പിഴ നല്‍കിയത്. മരങ്ങള്‍വെട്ടിമാറ്റുക, മണ്ണ് നശിപ്പിക്കുക, സസ്യജാലങ്ങള്‍ക്ക് കേടുപാട് വരുത്തുക തുടങ്ങിയവയായിരുന്നു പ്രധാന പരിസ്ഥിതി കുറ്റകൃത്യങ്ങള്‍. പ്രകൃതിക്കെ ഏറെ പ്രാധാന്യം നൽകുന്ന രാജ്യത്ത് ചെറിയ പരിസ്ഥിതി നാശങ്ങൾ പോലും വലിയ കുറ്റകൃത്യങ്ങളായാണ് കണക്കാക്കുന്നത്.


പ്രാദേശിക സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം ദേശീയ സമ്പത്തായി കരുതുന്നതിനാല്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അതോറിറ്റി പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment