അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയിൽ കൈകോർത്ത് യു.എ.ഇ




ദുബൈ: യു.എ.ഇ പരിസ്ഥിതി മന്ത്രാലയം ഇന്‍റര്‍നാഷനല്‍ യൂണിയൻ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ (ഐ.യു.‌സി‌.എന്‍) എന്ന അന്താരാഷ്​ട്ര സംഘടനയില്‍ അംഗമായതായി കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അബ്​ദുല്ല അല്‍ നുയിമി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതക്കുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ മറ്റൊരു സൂചനയാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. 


കാലാവസ്ഥയും ജൈവവൈവിധ്യവും സംബന്ധിച്ച പ്രധാന അന്താരാഷ്​ട്ര കണ്‍വെന്‍ഷനുകളില്‍ ഒപ്പിട്ട യു.എ.ഇ, പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തുന്ന ചരിത്രപരമായൊരു ചുവടുവെപ്പാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പഴയതും വലുതുമായ അന്താരാഷ്​ട്ര പരിസ്ഥിതി സംഘടനയായ ഐ.യു.‌സി‌.എന്നിലേക്കുള്ള മന്ത്രാലയത്തിെന്‍റ അംഗത്വം, കാലാവസ്ഥ വ്യതിയാനം മുതല്‍ ജൈവവൈവിധ്യ നഷ്​ടം വരെയുള്ള ആഗോള സംരക്ഷണ ശ്രമങ്ങളെ പിന്തുണക്കുന്നതിനും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള രാജ്യത്തിെന്‍റ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ്.


പ്രകൃതി സംരക്ഷണത്തിന് പ്രധാന മുന്‍ഗണന നല്‍കുന്ന യു.എ.ഇയുടെ നേതൃത്വം രാജ്യത്തി​െന്‍റ സുസ്ഥിര വികസനങ്ങളെ തന്ത്രങ്ങളുടെ അവിഭാജ്യ ഘടകമായാണ് കാണുന്നത്. 185 രാജ്യങ്ങളിലായി 1,400 ഓളം സര്‍ക്കാര്‍, സര്‍ക്കാറിതര അംഗങ്ങളുള്ള ഐ .യു.‌സി.‌എന്‍ ഡാറ്റ ശേഖരണം, വിശകലനം, ഗവേഷണം എന്നിവക്കാണ് പ്രധാന ശ്രദ്ധ ചെലുത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ ഉള്‍പ്പെട്ട റെഡ് ഡാറ്റ ബുക്ക്, സംരക്ഷിത പ്രദേശങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രീന്‍ പട്ടിക, പ്രധാന ജൈവവൈവിധ്യ മേഖലകള്‍ എന്നിവയുള്‍പ്പെടെ രൂപവത്​കരിക്കുന്നതും നിയന്ത്രിക്കുന്നതും ഈ സംഘടനയാണ്.


യു.എ.ഇക്ക് ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ സംഘടനയുമായി ദീര്‍ഘകാലത്തെ പങ്കാളിത്തമുണ്ട്. പ്രത്യേകിച്ചും അതിന്റെറ സ്പീഷിസ് സര്‍വൈവല്‍ കമീഷനുമായുള്ള പ്രവര്‍ത്തനം സംഘടനയുമായി സഹകരിച്ചാണ് നടക്കുന്നത്. സ്പീഷിസ് സംരക്ഷണം, റെഡ് ലിസ്​റ്റ്​ വിലയിരുത്തല്‍, പരിശീലനം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി സംഘടന യു.എ.ഇയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് -മുഹമ്മദ് ബിന്‍ സായിദ് സ്പീഷിസ് കണ്‍സര്‍വേഷന്‍ ഫണ്ടിലെ മാനേജിങ്​ ഡയറക്ടര്‍ റസാന്‍ അല്‍ മുബാറക് പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment