ഭീമൻ ലോ​ഗ​ര്‍ഹെ​ഡ് പെ​ണ്‍ ആ​മ​യെ കടലിലേക്ക് തിരിച്ചയക്കുന്നു




ദുബൈ: യു.​എ.​ഇ തീ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ 86 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ലോ​ഗ​ര്‍ഹെ​ഡ് (വ​ലു​പ്പ​മു​ള്ള ക​ട​ലാ​മ) പെ​ണ്‍ ആ​മ​യെ സം​ര​ക്ഷ​ക​ര്‍ വീ​ണ്ടും ക​ട​ലി​ലേ​ക്ക് വി​ടാ​ന്‍ ഒ​രു​ങ്ങു​ന്നു. ക്ഷീ​ണി​ച്ച്‌ കാ​ണ​പ്പെ​ട്ട ഇ​തി​നെ മ​റ്റ് ജീ​വി​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. ഉ​ട​നെ ദു​ബൈ ക​ട​ലാ​മ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​ര്‍ ഇ​തി​ന്​ സം​ര​ക്ഷ​ണം ഒ​രുക്കു​ക​യാ​യി​രു​ന്നു. 2004ല്‍ ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ഇ​തി​ന​കം 1600 ആ​മ​ക​ളെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. 


ക​ട്ടി​യു​ള്ള പു​റം​തോ​ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​മ വി​ഭാ​ഗ​മാ​ണ് ലോ​ഗ​ര്‍ഹെ​ഡ്. അ​റ്റ്ലാ​ന്‍​റി​ക്, ഇ​ന്ത്യ​ന്‍, പ​സ​ഫി​ക് സ​മു​ദ്ര​ങ്ങ​ളി​ല്‍ ഇ​തി​നെ കാ​ണാം. പ്ര​കൃ​തി​യെ​യും അ​തി​ലെ ജീ​വ​ജാ​ല​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന, ആ​ഗോ​ള അ​തോ​റി​റ്റി​യാ​യ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ യൂ​നി​യ​ന്‍ ഫോ​ര്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ ഓ​ഫ് നേ​ച്ച​ര്‍ ഇ​തി​നെ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ ഗ​ണ​ത്തി​ലാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്രാ​യ​പൂ​ര്‍ത്തി​യാ​യ ഒ​രു ലോ​ഗ​ര്‍ഹെ​ഡി​ന്റെ ശ​രാ​ശ​രി വ​ലു​പ്പം 90 സെന്റി​മീ​റ്റ​റും തൂ​ക്കം ഏ​ക​ദേ​ശം 135 കി​ലോ​ഗ്രാ​മു​മാ​ണ്. 


ഇന്ന് രാ​വി​ലെ 9.30ന് ​ഷാ​ര്‍ജ​യി​ലെ ക​ല്‍ബ കോ​ര്‍ണി​ഷി​ല്‍നി​ന്നാ​യി​രി​ക്കും ക​ട​ലി​ലേ​ക്കു​ള്ള തി​രി​കെ യാ​ത്ര. ഇ​ത്ത​രം ആ​മ​ക​ളു​ടെ സാ​ന്നി​ധ്യം ഒ​മാ​ന്‍ തീ​ര​ത്താ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​തി​നെ ക​ല്‍ബ തീ​ര​ത്തു​നി​ന്ന് യാ​ത്ര​യാ​ക്കു​ന്ന​ത്. ആ​മ​യു​ടെ തി​രി​കെ യാ​ത്ര കാ​ണാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ക്ക് അ​വ​സ​ര​വു​മു​ണ്ട്.


ആ​മ​യു​ടെ സ​ഞ്ചാ​ര​പ​ഥ​വും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റ് ജ​ല​ജീ​വി​ക​ളു​മാ​യു​ള്ള സ​ഹ​വാ​സ​വും ആ​രോ​ഗ്യ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​റ്റ​ല​റ്റ് ടാ​ഗ് ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​തു​മ​ണി മു​ത​ല്‍ സം​ശ​യ​ങ്ങ​ള്‍ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് ദു​ബൈ ക​ട​ലാ​മ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment