ലക്ഷ്യത്തിലെത്താതെ ഉജ്വല യാേചന പദ്ധതി; വടക്കേ ഇന്ത്യ വിറകിലും ചാണകത്തിലും വിഷമയമാകുന്നു 




അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാകുന്ന രോഗങ്ങളിൽ ഇന്നും മുന്നിൽ ശ്വാസകോശ സംബന്ധിയായവയാണ്. ഈ രോഗങ്ങളുടെ പ്രധാന കാരണം വിറകും ചാണകവും ഉപയോഗിക്കുന്ന അടുക്കളകളാണ്. കേരളത്തിൽ ഇത്തരം അടുക്കളകൾ വലിയതോതിൽ കുറഞ്ഞെങ്കിലും വടക്കേ ഇന്ത്യ ഇപ്പോഴും ഇത്തരം രീതികൾ തന്നെയാണ് തുടരുന്നത്. ഇതേ ഒരേ സമയം മനുഷ്യർക്കും പ്രകൃതിക്കും ദോഷങ്ങൾ ഉണ്ടാക്കുന്നു. ഇവ അവസാനിപ്പിക്കാൻ കേന്ദ്രം ആവിഷ്‌കരിച്ച ഉജ്വല യാേചന പദ്ധതിക്ക് കത്തി വെച്ചതും കേന്ദ്രം തന്നെയായിരുന്നു.


മേയ് ഒന്ന് 2016 ൽ ഉത്തർപ്രദേശിലെ ബാലിയയിൽ ആരംഭിച്ച പദ്ധതി 3 വർഷം പിന്നിട്ടിട്ടും സർക്കാർ വാദങ്ങളെ ശരി വെക്കുന്നില്ല. 8000 കോടി രൂപ മുടക്കി ഓരോ കുടുംബത്തിനും 1600 രൂപ നൽകി, ഉജ്വല യാേചന പദ്ധതിയിലൂടെ 5 കോടി കുടുംബത്തിന് പ്രയോജനം ലഭിക്കുമെന്നു പറഞ്ഞ പദ്ധതി ഇന്ന് താളംതെറ്റി ഫലമില്ലാതെ കിടക്കുകയാണ്. ഏറ്റവും അധികം ഉപഭോക്താക്കൾ ഉള്ള ഉത്തപ്രദേശ്, ബംഗാൾ, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ R.I.C.E. institute നടത്തിയ പoനം വിശദമാക്കുന്നത്, LPG ഇല്ലാതിരുന്ന വീടുകളിൽ 69 % ക്കാർക്കും ഗ്യാസ് ലഭ്യമായി. എന്നാൽ അവർ ഇന്നും ചൂളകൾ തന്നെ ഉപയോഗിക്കുന്നു. 


78.5 ലക്ഷം കണക്ഷൻ ലഭിച്ച ബംഗാളിൽ 20-25% ആളുകൾ മാത്രമേ  ഗ്യാസ് കുറ്റി പുനരുപയോഗിക്കുന്നുള്ളു. പ്രതിവർഷം 6 സിലണ്ടറുകൾ സബ്സിഡിയായി ലഭിക്കുമ്പോൾ പോലും വില താങ്ങുവാൻ കഴിയാത്ത സാഹചര്യം പദ്ധതിക്കു തടസ്സമാണ്. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളുടെ കുടുംബ മാസ വരുമാനത്തിന്റെ പകുതിയോളം വരുന്ന സിലിണ്ടറിന്റെ വില താങ്ങാവുന്നതിനും അപ്പുറമാണ്. എന്നാൽ പദ്ധതിയുടെ ഭാഗമായി  293 കോടി രൂപയുടെ പരസ്യം IOBക്കായി മാറ്റി വെച്ചപ്പോൾ തന്നെയാണ് പദ്ധതി ലക്ഷ്യത്തിൽ നിന്ന് അകന്നു പാേകുന്നത്. 


ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ഒപ്പം തന്നെ സിലിണ്ടർ കൂടുതൽ ആദായ വിലക്ക് ലഭ്യമാക്കുകയും ചെയ്യാൻ സർക്കാരിന് ബാധ്യതയുണ്ട്. അല്ലെങ്കിൽ പരിസ്ഥിതിക്കും ആരോ‌ഗ്യത്തിനും ഒരു പോലെ പ്രതികൂലമാകുന്ന വിറകും ചാണകവും ഇന്നും വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ അടുക്കളകളെ വിഷലിപ്തമാക്കുന്നത് തുടരുക തന്നെ ചെയ്യും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment