പരിസ്ഥിതി സൗഹൃദ തൊഴിലവസരങ്ങൾ ;ലേബർപാർപാർട്ടിയുടെ വാഗ്ദാനം





പരിസ്ഥിതി സൗഹൃദ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ .ബ്രിട്ടനിലെ ഊർജ മേഖലയിൽ നാലു ലക്ഷം തൊഴിലവസരങ്ങൾ സൃഷിടിക്കുമെന്ന് ലിവർപൂളിൽ നടന്ന ലേബർ പാർട്ടി കോൺഫറൻസിൽ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പറഞ്ഞു .ഇടക്കാല തെരഞ്ഞെടുപ്പ് ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

 


2030 ആകുമ്പോഴേക്കും 60 ശതമാനം കാർബൺ പുറന്തള്ളൽ കുറ യ്ക്കുകയോ,60 ശതമാനം പരിസ്ഥി സൗഹൃദമായ ഉറവിടങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുകയോ ചെയ്യും.സാധ്യമായ എല്ലാ വീടു കളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ ഘടിപ്പിക്കും.
നാലുലക്ഷത്തോളം വീടുകൾ റെട്രോഫിറ്റിങ് ഇൻസുലേഷൻ നടത്തുന്നതിനായി ആദ്യടേമിൽ തന്നെ സബ്‌സിഡികൾ അനുവദിക്കും.ഇതിനായി 12 .8 ബില്യൺ പൗണ്ടാണ് വകയിരുത്തുന്നത് .ഇതിവഴി 160000 തൊഴിലവസരണങ്ങൾ സൃഷ്ടിക്കും.

 

 

ബ്രിട്ടനിൽ കൽക്കരി ഖനികൾ തുറന്ന് പ്രവർത്തിക്കുന്നതിന് നൽകിയിരുന്ന പിന്തുണ പിൻ വലിക്കുകയും ചെയ്തു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment