പരിസ്ഥിതി സംരക്ഷണത്തിൽ ലോകത്തിനു വഴി കാണിച്ച് ആഗോള പരിസ്ഥിതി ഉച്ചകോടി




പരിസ്ഥിതി സംരക്ഷണത്തിൽ ലോകത്തിനു വഴികാണിക്കുകയാണ് സ്പാനിഷ് തലസ്ഥാനത്ത് നടക്കുന്ന ആഗോള പരിസ്ഥിതി ഉച്ചകോടി. ഗാന്ധിജിയുടെ 150 ാം ജന്മ വർഷത്തിൽ ഓർമ്മകൾ നിറഞ്ഞു നിന്ന  പരിപാടിയിൽ രാഷ്ട്രപിതാവിന്റെ  ജീവിതവും സന്ദേശവും മുഴക്കിയാണ്. ഇന്ത്യ ലോക രാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്.  പവലിയനിലെ ഇന്ത്യൻ സ്റ്റാളിൽ ചർക്ക കറക്കി പരുത്തി നൂൽ നൂൽക്കാനും പരിസ്ഥിതി സംരക്ഷണത്തിലെ ഗാന്ധിയൻ ആശയങ്ങളെ പരിചയപ്പെടുത്തുവാനും അവസരമൊരുക്കിയിട്ടുണ്ട്.


സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബർഗ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഉറച്ച പരിഹാരങ്ങളിലേ്ക്ക് ലോക രാജ്യങ്ങൾ എത്തിച്ചേരണമെന്ന് പുതുതലമുറയുടെ പ്രതിനിധി അഭ്യർത്ഥിച്ചു. 


കുട്ടികൾ മാറ്റം കൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്നു. അതുകൊണ്ടാണ് അവർ തങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതെന്ന് ഗ്രേറ്റ തുൻബർഗ് പറഞ്ഞു. ഡോണൾഡ് ട്രംപിനെപ്പോലുള്ള ലോക നേതാക്കൾക്ക് നൽകാനുള്ള സന്ദേശ മെന്താണെന്ന ചോദ്യത്തിന് ശരിയായ നടപടികളെടുക്കാതെ ദിവസങ്ങൾ കളയാൻ നമ്മുക്കില്ല എന്നായിരുന്നു  മറുപടി. 


ഗുജറാത്തിൽ ഗാന്ധിജി തുടക്കമിട്ട സബർമതി ആശ്രമത്തിന്റെ മാതൃകയിൽ പരിമിത സൗകര്യങ്ങളോടെയാണ് ഇന്ത്യൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. 'എല്ലാ വർക്കും ആവശ്യത്തിനുള്ളതെല്ലാം ഇവിടെയുണ്ട്.എന്നാൽ ആരുടെയും ആർത്തിക്കുള്ളതൊന്നും ഇവിടെയില്ല’ എന്ന ഗാന്ധിജിയുടെ സന്ദേശം അവിടെ പരിചയപ്പെടുത്തുന്നു.സ്വാശ്രയത്വത്തിന്റെയും നിലനിൽപിന്റെയും ഗ്രാമ വികസന ത്തിന്റെയും പ്രതീകമായി ചർക്കയെ പരിചയപ്പെടുത്തുന്നു.


8 ദിവസങ്ങളിലായി ഇരുപതോളം സെമിനാറുകളും ചർച്ചകളും സമ്മേളനങ്ങളും  നടക്കുന്നുണ്ട്.സർക്കാർ, സർക്കാർ ഇതര സംഘടനകളുടെ '2030 ആകുമ്പോഴേ ക്കും പാരിസ് കരാറനുസരിച്ചുള്ള ലക്ഷ്യങ്ങളിൽ എത്തിച്ചേരുമെന്നതാണ് 25 ാമതു കോൺഫറൻസ് ഓഫ് പാരീസ് ലക്ഷ്യം വെക്കുന്നത്.അടുത്ത പത്തു വർഷത്തിനു ള്ളിൽ പരിസ്ഥിതി സംരക്ഷണം, വന വൽക്കരണം, സൗരോർജ വികസനം തുടങ്ങിയ പ്രകൃതി സൗഹൃദ മാർഗ്ഗങ്ങൾ സമയ ബന്ധിതമായി അവലംബിക്കണമെന്ന വിവിധ നിർദ്ദേശങ്ങൾ വേദിയിൽ ചർച്ച ചെയ്തു വരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment