ശുദ്ധജലത്തിനും വായു മലിനീകരണം നിയന്ത്രിക്കാനും പദ്ധതികളുമായി കേന്ദ്ര ബജറ്റ്  




ന്യൂഡല്‍ഹി: ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷന്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.


പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഏഴ് മെഗാ ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി വികസിപ്പിക്കും.


രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമാക്കുന്നതിനായി സ്വച്ഛ് ഭാരത് രണ്ടാം ഘട്ടം ആരംഭിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി 1,41,678 കോടി രൂപ നീക്കി വയ്ക്കും. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. ഇതിന് വഴിയൊരുക്കുന്നതോടെ നഗരങ്ങളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.


പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള നയവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയുസ്സ് നിശ്ചയിക്കും. അതിനു ശേഷം പൊളിച്ചു നീക്കുമെന്നും കേന്ദ്ര ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെഹിക്കിള്‍ സ്ക്രാപ്പിങ് പോളിസിയുടെ ഭാഗമായാണ് പുതിയ നീക്കം.


പഴയ വാഹനങ്ങള്‍ റോഡില്‍ നിന്നു നീക്കുകയും കുറഞ്ഞ മലിനീകരണവും കൂടിയ ഇന്ധനക്ഷമതയുമുള്ള പുതിയ വാഹനങ്ങള്‍ കടുതലായി റോഡുകളിലെത്തിക്കുകയുമാണ് പുതിയ നയത്തിന്‍റെ ലക്ഷ്യം. പുക തുപ്പുന്ന പഴയ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിയുന്നതോടെ മലിനീകരണത്തില്‍ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment