ഉത്തരാഖണ്ഡിലെ ദുരന്തം ഹിമാലയത്തിന്റെ തകർച്ചയുടെ തെളിവ്




ഉത്തരകാണ്ഡിലെ ചമോലി ജില്ലയില്‍ സംഭവിച്ച Glacial lake outburst floods (GLOFs) എന്ന മഞ്ഞു മലകള്‍ ഉരുകി തടാകമായി മാറി(moraine)വെള്ളം കുത്തി ഒഴുകി ഉണ്ടായ ദുരന്തം ഹിമാലയ മല നിരകളില്‍ ഒറ്റപെട്ട സംഭാവമല്ലാതിയിട്ടുണ്ട്. വര്‍ധിച്ച ഹരിത താപനം വന്‍ തോതില്‍ മഞ്ഞു മലകള്‍ ഒഴുകി ഇറങ്ങുന്ന വിഷയങ്ങള്‍ വര്‍ധിപ്പിച്ചു. 15000 ച.മീറ്റര്‍ വരെ വെള്ളം കുത്തി ഒഴുകിയ ദുരന്തങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹിമാലയം, ആല്‍പ്സ് എന്നിവിടങ്ങളില്‍ വന്‍ തോതിലുള്ള മഞ്ഞുരുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. നേപ്പാളില്‍ The Tsho Rolpa എന്ന തടാകം രൂപം കൊണ്ടിട്ടുള്ളത് മഞ്ഞു മലകളുടെ ഉരുകല്‍ മൂലമാണ്. Rolwaling  താഴ്വരയില്‍ അത് സ്ഥിതി ചെയ്യുന്നു. തടാകം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അവിടെ 10 കോടി ക്യുബി.മീറ്റര്‍ വെള്ളമാണ് ശേഖരിച്ചിരിക്കുന്നത്. 1929 ല്‍ കാരക്കോണം മല നിരകളില്‍ സംഭവിച്ച മഞ്ഞുരുകലും വെള്ളപൊക്കവും ഇന്‍ഡസ്സ് നദിയില്‍ 8 മീറ്റര്‍ വെള്ളം പൊങ്ങുവാന്‍ അവസരം ഉണ്ടാക്കി.


1976 മുതല്‍ 2000 വരെയുള്ള കാലത്ത് അര ഡിഗ്രി അന്തരീക്ഷ ഊഷ്മാവ് മഞ്ഞു മലകളുടെ ഓരങ്ങളില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഒരു ഡിഗ്രി ചൂട് വീണ്ടും കൂടിയതിനാല്‍ Glacial lake outburst floods (GLOFs)  അധികമായി സംഭവിക്കുകയാണ്. ഉത്തരകാണ്ഡിലെ മലനിരകളില്‍ പൂജ്യത്തിനു താഴെ ഊഴ്മാവ് നില്‍ക്കുമ്പോള്‍ മഞ്ഞു മലകളില്‍ സംഭവിച്ച തകര്‍ച്ച വലിയ പ്രതിസന്ധികളെ ഓര്‍മ്മിപ്പിക്കുന്നു.ഉത്തരി നന്ദി ദേവി, ചാങ്ങ് ബാങ്ങ്, രമണി, ത്രി ശൂല്‍, ദക്ഷിണ നന്ദ ദേവി, ദക്ഷിണ ഋഷി താഴ്വര തുടങ്ങിയ മലനിരകളില്‍ 10% മഞ്ഞു പാളികള്‍ 80 നു ശേഷം കുറഞ്ഞു.


ഭൂമിയിലെ ഏറ്റവും വലിയ പത്ത് പർവ്വതങ്ങളിൽ ഒൻപതെണ്ണവും ഹിമാലയത്തിന്റെ ഭാഗമാണ് സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള മൗണ്ട് എവറസ്റ്റ് മുതൽ കെ-2 വരെ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും 7200 മീറ്റർ ഉയരത്തിനു മുകളിലുള്ള നൂറിലധികം കൊടു മുടികൾ ഹിമാലയൻ നിരകളുടെ ഭാഗമാണ്.


ശാസ്ത്ര പഠനങ്ങളും മറ്റും അനുസരിച്ച് ഇന്നും വളരുന്ന പർവ്വത നിരയെന്നാണ് ഹിമാലയം അറിയപ്പെടുന്നത്. ഓരോ വർഷവും രണ്ട് സെന്‍റീമീറ്റർ അഥവാ 0.78 ഇഞ്ച് നീളത്തിൽ  വളരുന്നു. ഊ പർവ്വത നിര രൂപപ്പെടുവാനുള്ള കാരണങ്ങളിലൊന്നാണ് ഇന്തോ-ആസ്ത്രേലിയൻ ഭൂ ഫലകം ഓരോ വർഷവും 20 മില്ലീമീറ്റർ വീതമുള്ള അനക്കം. അതുകൊണ്ടു  വളർന്നു കൊണ്ടിരിക്കുന്ന പർവ്വതം എന്ന് ഹിമാലയത്തെ  വിശേഷിപ്പിക്കാം.


ധ്രുവപ്രദേശത്ത് (Arctic) താപനിലയിലുള്ള വർദ്ധന മറ്റിടങ്ങളിലേയ്ക്കാളും രണ്ടിരട്ടിയായി അനുഭവപ്പെടുന്നു. ഈ പ്രതിഭാസത്തെ Arctic amplificatio എന്നു വിളിക്കാം. മഞ്ഞുരുകി മാറുന്നതിനാൽ കടൽ വെള്ളത്തെ പ്രകാശ രശ്മി കൂടുതൽ ചൂടാക്കുന്നു. ഇതു വഴി 1979 നു ശേഷം അധിക തോതിൽ മഞ്ഞുരുകൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 75 ലക്ഷം ച.km വിസ്താരമുണ്ടായിരുന്ന മഞ്ഞു മലകൾ 2016 എത്തുമ്പോഴേക്കും 48 ലക്ഷം ച.Km നുള്ളിലേക്കു ചുരുങ്ങി. (warm Arctic-cold continents) ധ്രുവങ്ങളിൽ ഉണ്ടാകുന്ന വർദ്ധിച്ച ചൂട് കടൽ  ജല പ്രവാഹത്തെ പ്രതികൂലമാക്കുന്നത് കടലിന്റെ മൊത്തം സ്വഭാവത്തെ മാറ്റിമറിച്ചു. ഇത്തരം പ്രതിഭാസങ്ങൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ഥ തരത്തിൽ പ്രതിസന്ധി ഉണ്ടാക്കുകയാണ്. മഞ്ഞുരുകൽ മധ്യ ഏഷ്യയിലും മറ്റും ശീത കാറ്റിന് അവസരമൊരുക്കി. അമേരിക്കയുടെ Great Lakes ന്റെ 91% വും മഞ്ഞു മൂടിയ അനുഭവം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.അടുത്തിടെ അന്റാര്‍ട്ടിക്കയില്‍ 300 ചതുരശ്ര കിലോമീറ്റര്‍ നീളത്തിലാണ് മഞ്ഞു പാളി അടര്‍ന്നു വീണത് (പൈന്‍ ദ്വീപില്‍). കൊടും തണുപ്പിന്റെ കേന്ദ്രമെന്ന വിശേഷണം അന്റാര്‍ട്ടിക്കക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ചൂട് 18.3 ഡിഗ്രി വരെ എത്തി. 


ധ്രുവ പ്രദേശങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഭൂമിയില്‍ ഏറ്റവുമധികം മഞ്ഞു പാളികളുള്ള പ്രദേശമാണ് ഹിമാലയ പര്‍വതങ്ങൾ.മൂന്നാം ധ്രുവം എന്ന വിശേഷവും ഹിമാലയ ത്തിന് ചാര്‍ത്തിക്കൊടുക്കാറുണ്ട്.പക്ഷേ ലോകത്തെ ഒറ്റപ്പെട്ട ഭൂവിഭാഗങ്ങളില്‍ ഒന്നായിട്ട് കൂടി വ്യാവസായിക മാലിന്യങ്ങളില്‍ നിന്നും വായുമലിനീകരണത്തില്‍ നിന്നും ഹിമാലയം മോചിതമല്ല.


ഹിമാലയൻ ശിഖരങ്ങളിലെ വായു കണങ്ങളില്‍  25 മുതൽ 30 % വരെ കാര്‍ബണ്‍ ബോളുകള്‍ കണ്ടെത്തിയിരുന്നു.തവിട്ടു കാർബൺ കണികകളാണ് അവിടെ ഉണ്ടായിരുന്നത്.കറുത്ത കാര്‍ബണുകൾ പരിശുദ്ധ കാർബണാണ്.തവിട്ട് കാര്‍ബണു കളിൽ ഓക്സിജൻ,നൈട്രജൻ,സൾഫർ എന്നിവ അടങ്ങിയിരിക്കും. അധികമായ ജൈവ വസ്തുക്കള്‍ കത്തിക്കുന്നതാണ് സാധാരണയായി വലിയ അളവില്‍ ബ്രൗണ്‍ കാര്‍ബണുകള്‍ ഉണ്ടാകുവാൻ കാരണം. ഇവയുടെ സാന്നിധ്യം ചൂട് വർധിപ്പിക്കും. ഹിമാലയയത്തിലെ മഞ്ഞു പാളികള്‍ക്ക് സൂര്യ പ്രകാശത്തെയും സൂര്യ താപത്തെയും പ്രതിഫലിപ്പിക്കുവാനുള്ള കഴിവു കുറക്കും. ഭൂമിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ചൂട് കേന്ദ്രീകരിക്കുകയും വൈകാതെ ചൂട് വർധിച്ച് കൂടുതൽ മഞ്ഞുരുകാന്‍ കാരണമാകും. എവറസ്റ്റ് കൊടുമുടിക്കു ചുറ്റും പുല്ലുകളും കുറ്റിച്ചെടികളും പായലുകളും അധികമായി വളരുന്നതായി കണ്ടെത്തിയിരുന്നു. 


ഉത്തരഖണ്ഡിലെ ചമോലി ജില്ലയില്‍ സംഭവിച്ച Glacial lake outburst floods (GLOFs) എന്ന ദുരന്തം ഹിമാലയത്തിനു സംഭവിക്കുന്ന തകർച്ചയുടെ തെളിവായി രാജ്യം പരിഗണിക്കണം.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment