ഉത്തരപ്പള്ളിയാറിനെ സംരക്ഷിക്കാൻ സജ്ജമായി ജാഗ്രതാ സമിതിയുടെ പ്രവർത്തനം




ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതി നിലവിൽ വന്നിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി തീവ്രതയിൽ നിൽക്കുന്ന സമയത്താണ് ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ അന്നുവരെ ഉണ്ടായിരുന്നതിനെക്കാൾ ഇരട്ടി വേഗത്തിൽ, ഉത്തരപ്പള്ളിയാറിന്റെ വീണ്ടെടുപ്പ് സംബന്ധിച്ച  സർക്കാർ നടപടികളും  കോടതി വ്യവഹാരങ്ങളും സാമൂഹിക മുന്നേറ്റങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ സമിതിക്ക് സാധിച്ചു.


നിലവിൽ കേരളാ ഹൈക്കോടതിയിൽ നിലനിൽക്കുന്ന നിരവധി വ്യവഹാരങ്ങൾ ഉണ്ട്. അവയിൽ പ്രധാനമായി, rural development and cultural society നടത്തിയിരുന്ന കേസിൽ 2018 ൽ ആറിന് അനുകൂലമായി ലഭിച്ച ഉത്തരവ് പ്രകാരം സർക്കാരിന് കൊടുത്തിരുന്ന നിർദേശങ്ങൾ സമയക്രമം അനുസരിച്ച് നടപ്പിലാക്കുന്നതിൽ റവന്യൂ വകുപ്പിന് വീഴ്ച്ച സംഭവിച്ചത് ചൂണ്ടിക്കാട്ടി സൊസൈറ്റി തന്നെ സർക്കാരിന് എതിരെ കോടത്തിയലക്ഷ്യത്തിന് നോട്ടീസ് കൊടുത്തിട്ടുണ്ട്. ആയതിലേക്കായി ജാഗ്രതാ സമിതിയുടെ സാമ്പത്തീകവും സംഘടനാ പരവുമായ പിന്തുണ നൽകിയിട്ടുണ്ട്.


ഇപ്പോൾ നടക്കുന്ന കോടതിയലക്ഷ്യ നടപടികളുടെ കാലതാമസവും സർക്കാരിന്റെ മെല്ലെപ്പോക്ക് നയവും വിധി ഉണ്ടായിട്ടും സർക്കാരും ചില സാമൂഹിക ദ്രോഹികളും നടത്തുന്ന വ്യാപക കൈയേറ്റങ്ങൾക്ക് തടയിടുക എന്ന സാമൂഹികവും ഭരണഘടനാപരമായ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് ജാഗ്രതാ സമിതി, ഉത്തരപ്പള്ളിയാറിന്റെ വീണ്ടെടുപ്പും സംരക്ഷണവും ഉറപ്പാക്കുവാൻ ബഹു. കേരളാ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബഹു. കോടതി വളരെ അനുഭവപൂർവ്വവും ഉത്തരവാദിത്വത്തോടും കൂടി ടി കേസ് സ്വീകരിക്കുകയും അനുബന്ധ നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുള്ളതാണ്. 


നിലവിൽ ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചവരിൽ ചിലർ കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ ആ കേസുകളിലും ജാഗ്രതാ സമിതി കക്ഷിയായിട്ടുള്ളതാണ്. നിലവിൽ ആറ് കാണാൻ ഇല്ല എന്ന് വാദിച്ച പല സ്ഥലങ്ങളിലെയും അസ്സൽ രേഖകൾ കണ്ടെത്തുവാനും കൈയേറ്റങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ സർക്കാർ അംഗീകൃത പകർപ്പുകൾ തരപ്പെടുത്തുവാനും സമിതിക്ക് സാധിച്ചിട്ടുണ്ട്.


സാധാരണ ജനങ്ങൾക്കിടയിലും കേരളാ നിയമ സഭയിലും ഹൈക്കോടതിയിലും കേരളാ പൊതു സമൂഹത്തിലും ഉത്തരപ്പള്ളിയാർ സംബന്ധമായ  വാർത്തകളും വ്യവഹാരങ്ങളും ഒരു പ്രധാന ചർച്ചാ വിഷയമാക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് സമിതിക്ക് സാധിച്ചിട്ടുണ്ട്. ഉത്തരപ്പള്ളിയാർ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇപ്പോൾ വേഗം കൈവരിച്ചിരിക്കുന്നു. ആത്മാർഥമായി ലാഭേച്ഛ കൂടാതെ സാമ്പത്തികമായും ശാരീരികമായ ആത്മീകമായും മാനസീകമായും ഈ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നിരവധി നല്ലമനുഷ്യരുടെ സഹകരണവും സഹായവുമാണ് ഈ വളർച്ചക്ക് ആധാരം. 


ഉത്തരപ്പള്ളിയാർ സംബന്ധമായ ഏത് വിഷയത്തിനും ജാഗ്രതാ സമിതി എപ്പോഴും മുൻപിൽ ഉണ്ട്. മുന്പുള്ളത് കൂടാതെ ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നതോ, ആരെങ്കിലും ശ്രദ്ധയിൽ കൊണ്ടുവരുന്നതോ ആയ കാര്യങ്ങളിൽ നിയപരമായി ഏതറ്റം വരെയും പോകാൻ ജാഗ്രതാ സമിതി സന്നദ്ധം ആണ്. ഉത്തരപ്പള്ളിയാറിന്റെ പൂർണ്ണമായ വീണ്ടെടുപ്പ് സാധിക്കും വരെ സമിതിയുടെ നിലപാടുകൾക്ക് മാറ്റം ഉണ്ടാവില്ല എന്ന് സമിതി അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment