കടൽ തിന്ന് തിന്ന് ഇല്ലാതാകുന്ന വലിയതുറ




വർധിച്ചുവരുന്ന കടലാക്രമണവും ഒപ്പം കാലാകാലങ്ങളായുള്ള സർക്കാരുകളുടെ അവഗണനയും മൂലം വലിയതുറ എന്ന തിരുവനന്തപുരത്തെ തീരദേശം നാൾക്കുനാൾ ശോഷിച്ച് വരികയാണ്. വർഷങ്ങൾക്ക് മുമ്പ് ഓരോ വർഷവും  കർക്കിടക മാസം മാത്രമായിരുന്നു തീരം നഷ്ട്ടപ്പെടുന്ന പ്രതിഭാസം ഈ പ്രദേശത്തിൽ സംഭവിച്ചിരുന്നത്. എന്നാൽ ചിങ്ങത്തിന്റെ വരവോടു കൂടെ നഷ്ട്ടമായ ഈ തീരം തിരികെ ലഭിക്കുകയും ഈ പ്രദേശവും  പ്രദേശവാസികളും  പൂർവസ്ഥിതിയിൽ എത്തുകയും ചെയ്യുമായിരുന്നു


എന്നാൽ  കഴിഞ 5 കൊല്ലങ്ങൾക്കുള്ളിൽ ഈ പ്രതിഭാസത്തിനു ശക്തി കൂടുകയും കർക്കിടകത്തിൽ ഒലിച്ചുപോകുന്ന കരപ്രദേശം തിരികെ ലഭിക്കാത്തതു മൂലം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനേകം മത്സ്യ തൊഴിലാളികളുടെ വീടുകളും ഉൾപ്പെടുന്ന 200 മീറ്ററിലധികം തീര പ്രദേശം വലിയതുറക്ക് നഷ്ട്ടമാവുകയും ചെയ്തു. 5 വർഷങ്ങൾക്ക് മുൻപ് തീരത്തെ മുൻനിരയിൽ നിൽക്കുന്ന വീടുകൾക്ക് മാത്രം ഒരു ഭീഷിണിയായിരുന്ന ഈ പ്രതിഭാസം വെറും 5 വർഷങ്ങൾ കൊണ്ട് തീരത്തു നിന്നും 4 നിര (40 meter) പുറകിലോട്ടുള്ള  വീടുകളെ വരെ അപ്രത്യക്ഷമാക്കിയിരിക്കുകയാണ്.


ഏകദേശം 15  വർഷങ്ങൾക്കു  മുൻപ് 10 വർഷത്തോളം പ്രതികൂലസാഹചര്യങ്ങളിൽ തീരത്തെ കടലിനഭിമുഖമായിരിക്കുന്ന വീടുകളിലെ കുടുംബങ്ങൾ കടൽക്ഷോഭത്തിൽ നിന്നകലാൻ സമീപപ്രദേശങളിലെ സ്കൂളുകളെ ആശ്രയിച്ചുപ്പോന്നിരുന്നു. എന്നാൽ സാമുഹികമായി അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന മത്സ്യത്തൊഴിലാളികൾക്ക് മാറി മാറി വന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് നിരന്തരമായ  അവഗണനയാണു നേരിട്ടുകൊണ്ടിരിക്കുന്നത്.


ഈ അവസ്ഥ തുടരുകയാണെങ്കിൽ ഒരു പ്രദേശം കൂടി ഏറെ വൈകാതെ ലോകഭൂപടത്തിൽ  നിന്നും മാഞ്ഞുപോയേക്കാം. അതോടൊപ്പം, പ്രളയകാലത്ത് കേരളത്തിലെ ജനതയ്ക്ക് കൈത്താങ്ങായ സമൂഹം തെരുവുകളിലേക്ക് അനാഥരായോ, അല്ലെങ്കിൽ കടലെടുത്തോ ഓർമയായി മാറാം.


എഴുത്ത്: അഗസ്റ്റിൻ വലിയതുറ 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment