Valley of flowers എന്ന (ഹിമാലയൻ) ലോകാത്ഭുതത്തെ പറ്റി 




520ലധികം തരം ചെടികളിലായി ലക്ഷങ്ങൾ വരുന്ന 500 തരം പൂക്കൾ, 50ലധികം വിഭാഗത്തിൽ പെടുന്ന പക്ഷികൾ, കരടിയും പറക്കുമണ്ണാൻ, കസ്തൂരിമാൻ, പുലി തുടങ്ങിയ13 തരം ജീവികൾ, അവരുടെ ഇടയിലൂടെ മഞ്ഞുരുകി ഒഴുകി തുടങ്ങുന്ന പത്മാവദി പുഴ ഇതോക്കെ ചേരുന്നതാണ് Valley of flowers. മനുഷ്യർ പലയിടങ്ങ ളിൽ നിന്നും തെരഞ്ഞെടുത്ത് ഒരിടത്തൊരുക്കുന്ന ആഘോഷ കാഴ്ച്ചകൾക്കു പകരം, നൂറ്റാണ്ടുകളായി പ്രകൃതി സ്വയം ഒരുക്കി എടുത്ത പൂന്തോപ്പ്, ഹിമാലയ മല നിരകളുടെ മടക്കിൽ, ഉത്തരകാണ്ട് സംസ്ഥാനത്തെ ചമോലി ജില്ലയിലെ ജോഷി മഠിൽ നിന്നും14 Km മാറി10500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

 


പ്രകൃതി ദത്തമായ പൂക്കളുടെ മലനിരകൾ മൂന്നര കിലോമീറ്റർ ഉയരത്തിലായ തിനാൽ അവിടെ മരങ്ങൾ വളരുകയില്ല. ഇത്തരം കാടുകളെ Alphine Forest എന്നു വിളിക്കും. അവിടെ വളരുന്ന ചെടികളെ Alphine herbs എന്നു പറയും. മലമുകളിൽ മരങ്ങൾ അവസാനിക്കുന്ന ഭാഗമാണ് Tree Line. Alphine Forestലെ ചെടികൾ ഉയരം കുറഞ്ഞവയാണ്. Valley of flowers ലെ ചെടികൾ ജൂലൈ, ആഗസ്റ്റ് മാസത്തിൽ പൂക്കൾ കൊണ്ടു നിറയും. വർഷത്തിൽ 20 ദിവസം മാത്രം പ്രവേശനം അനുവദിക്കുന്ന ഈ തീരം പ്രകൃതി സ്നേഹികൾക്കും സസ്യകുതുകികൾക്കും അത്ഭുത ലോകമാണ് ഒരുക്കുന്നത്.


Valley of flowers എന്ന നന്ദാദേവി ജൈവ മേഖലയുടെ ഭാഗമായ പ്രകൃതിദത്ത പൂന്തോട്ടം, 87.50 ച.കി.മീറ്റർ വിസ്തൃതിയിൽ,8 km നീളത്തിലും 2 km വീതിയിലും വ്യാപരിച്ചിട്ടുണ്ട്. നന്ദ ദേവി ബയോസ് ഫിയർ റിസർവ്വിന്റെ (2236.74 sq km) ബഫർ സോണിന് 5148.57ച.കി.മീറ്റർ ചുറ്റളവാണുള്ളത്. പ്രകൃതിയുടെ ഈ വ്യത്യസ്ഥമായ താഴ്വരയെ UNESCO സംരക്ഷിത മേഖലയായി അംഗീകരിച്ചു വരുന്നു. 


Valley of flowers നെ പറ്റി ലോകം അറിയുന്നത് 1862 ൽ Col.Edmund Smyth ലൂടെയാണ്. 1931ൽ Frank.S.Smythe താഴ് വരയെ പറ്റി വിവരിച്ചു. 1934ൽ Eric Shipton, Bill Tilman എന്നിവർ പ്രകൃതിദത്ത പൂന്തോപ്പിനെ പറ്റി കൂടുതൽ പഠനത്തിനു വിധേയമാക്കി. 1939 ൽ Joan Marget Legge Grand (Royal Botanical gardens Knew, England) പൂക്കളെ പറ്റി പഠിക്കാൻ താഴ്വരയിൽ എത്തിയിരുന്നു. അവർ ചെങ്കുത്തായ മലനിരയൽ നിന്നു വീണ് മരണപ്പെടുകയുണ്ടായി. പ്രകൃതിയെ സ്നേഹിച്ച അവരുടെ ശരീരം പൂക്കളുടെ താഴ്‌വരയിൽ തന്നെ അടക്കം ചെയ്തു. സ്മാരകത്തിൽ എഴുതി വെച്ച 'I will lift up mine eyes unto the hills from whence cometh my help' എന്ന വരി Joan Marget ന്റെ പ്രകൃതിയോടുള്ള സൗഹൃദത്തെ ഓർമ്മി പ്പിക്കുന്നു. 


520 തരം പൂച്ചെടികൾക്കളുടെ താഴ്വരയിൽ പാദരക്ഷകൾ ഒഴിവാക്കി കമ്പിളി ഉടുപ്പണിഞ്ഞെത്തുന്ന സ്ത്രീകൾ, ഉടുപ്പ് (Ghaghra) താഴ്വരയിൽ ഉപേക്ഷിച്ചു മടങ്ങുന്നു. ഇതിന്റെ സ്മരണാർത്ഥം Valley of Flowers നോടു ചേർന്നു കിടക്കുന്ന ഗ്രാമ ത്തിന് Ghaghriya എന്ന പേർ ലഭിച്ചു. പൂന്തോട്ടത്തിലെക്കും അതിനു മുകളിലായി (14500 അടി ഉയരം) സ്ഥിതി ചെയ്യുന്ന ഹേമഗുണ്ട് സാഹിബ് ഗുരുദ്വാരയിലെക്കുള്ള യാത്രികരും വിശ്രമിക്കുന്ന ഗ്രാമമാണ് Ghaghriya.


Angiosperms, Gymnosperms, Pteridophytes മുതലായ ചെടികൾ, ഓർക്കിഡുകൾ, പോപ്പികൾ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് പൂക്കളുടെ മലനിര. മനുഷ്യ നിർമ്മിത പൂന്തോപ്പുകൾ പ്രകൃതി നിയമങ്ങളെ മാനിക്കാതെ കൃത്രിമ സാഹചര്യങ്ങളിൽ അവതരിപ്പിക്കുക ആധുനിക നഗര കേന്ദ്രീകൃത വികസനത്തിന്റെ ഭാഗമാണ്. ചാക്കിലെ കൃഷിയും ബോൺസായി കാടുകളും പ്രകൃതി രക്ഷക്കുള്ള മാർഗ്ഗങ്ങളായി കാണുന്ന ലോകത്ത് നൂറ്റാണ്ടു പഴക്കമുള്ള അത്ഭുത പ്രതിഭാസമായ Valley of flowers, മനുഷ്യ നിർമ്മിതമായ എന്തെനെയും പിന്നിലാക്കുന്നുണ്ട്. 


മലനിരകളിൽ പ്രായം കൊണ്ടു പിന്നിലെങ്കിലും ,വൈവിധ്യ പൂർണ്ണമായ മിത്തുകളു ടെയും യഥാർത്ഥ്യങ്ങളുടെയും മഹാത്ഭുതമായ ഹിമാലയത്തിന്റെ മറ്റൊരു മുഖമാണ് Valley of flowers. ഭൂമിയുടെ കരുത്തും മനോഹാരിതയും എത്ര വിപുലമാണെന്ന് തെളിയിക്കുന്ന പ്രകൃതി ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ പൂന്തോപ്പ്, പ്രകൃതി വിഭവങ്ങളെ ചവിട്ടി മെതിക്കുന്ന മനുഷ്യരുടെ തെറ്റായ നിലപാടുകൾക്കുള്ള ഭൂമി യുടെ മറുപടിയാണ്.


Valley of Flowers യാത്ര: ഋഷികേശിൽ നിന്നും 273 km റോഡ് മാർഗ്ഗം/ഡെറാഡൂണിൽ നിന്നും 293 km (10 മണിക്കൂർ) ജോഷി മഠിലെക്ക്. അവിടെ നിന്നും 14 km മല കയറിയാൽ ഗഗാറിയ ഗ്രാമത്തിൽ. (ഇതിൽ ആദ്യത്തെ 4 km ജീപ്പിൽ യാത്ര ചെയ്യു വാൻ അവസരമുണ്ട്). 8 മണിക്കൂർ കൊണ്ട് ഗഗാറിയ ഗ്രാമത്തിൽ എത്താം. അവിടെ താമസം. അവിടെ നിന്നും 3 Km മല കയറിയാൽ Valley of Flowers. രാവിലെ 9 മുതൽ 5 മണിവരെ പൂന്തോട്ടത്തിൽ നടക്കുവാൻ അവസരം. 5 മണിക്കു മുൻപ് Valley of Flowers അതിർത്തി കടന്നു പുറത്തു വരണം. ഗഗാറിയ ഗ്രാമത്തിലെക്ക് മടങ്ങി ചേരൽ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment