ജോബി മുത്യാരുവേലിൽ വനമിത്ര അംഗീകാരം നേടി




വളരെ ചെറുപ്പത്തിലേ  പ്രകൃതിയോടും കൃഷികളോടും സസ്യ ജന്തു ജാലങ്ങളോടും അടുപ്പവും താല്പര്യവും പുലർത്തി വന്നിരുന്ന ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് ശ്രീ ജോബി വറുഗീസ് മുത്യാരുവേലിൽ എന്ന ജോമു.പാരമ്പര്യ കൃഷി സമ്പ്രദായങ്ങൾക്കിടയിലേക്കു രാസക്കൃഷി കടന്നുവന്നപ്പോളും നാടൻ കൃഷി രീതികൾ അനുവർത്തിച്ചുവരാൻ ശ്രമിച്ചിരുന്ന ആളാണിദ്ദേഹം .

നാട്ടു വൈദ്യം , മുത്തശ്ശി വൈദ്യം , ഗൃഹ വൈദ്യം എന്നിവ യിലും താല്പര്യമുള്ള ശ്രീ ജോ മു മൂഴിക്കുളം ശാലയുമായി ബന്ധപ്പെട്ടു നാട്ടറിവ് പഠന കളരിയിൽ പങ്കെടുക്കുക വഴി ആരോഗ്യവും കൃഷിയും പരിസ്ഥിതിയും പരസ്പരം ബന്ധ പ്പെട്ടു കിടക്കുന്നതാണെന്നും അങ്ങനെ താൻ ചെയ്തിരുന്ന പ്രവർത്തനങ്ങൾ ശരിയായ പാതയിലൂടെ തന്നെയെന്ന്  ബോധ്യമാവുകയും കൂടുതലായുള്ള അറിവുകളിലൂടെ പ്രവർത്തന മേഖല വികസിപ്പിക്കുകയും ചെയ്തു .

 

അന്യം നിന്ന് പോയ പല സസ്യ ജാലങ്ങളും സ്വന്തം പുരയിട ത്തിലുള്ളവയെ തിരിച്ചറിഞ്ഞു സംരക്ഷിക്കുകയെന്ന കാര്യം നടപ്പിൽ വരുത്തുകയും അവയുടെ ഗുണഗണങ്ങളെ കുറിച്ച് മനസ്സിലാക്കി അവ മറ്റുള്ളവരിലേക്ക് അറിയിക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.പുതിയ തലമുറയ്ക്ക് അന്യ മായ ഈ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക യെന്നതും അവരെ ബോധ്യപ്പെടുത്തുകയെന്നതും വളരെ ശ്രമകരമായ സംഗതിയായിരുന്നു.കൃഷി ഇടത്തെ വൃത്തിയാ ക്കി സൂക്ഷിക്കുന്നത് വഴി കേട്ട ശല്യം കുറയുമെങ്കിലും മണ്ണില് നേരിട്ടടിക്കുന്ന സൂര്യപ്രകാശം മണ്ണിലുള്ള സൂക്ഷ്മജീവികൾ നശിപ്പിക്കുമെന്നും മണ്ണിലെ ജലാംശം നഷ്ടപ്പെടാനിടയാവു മെന്നും മഴക്കാലത്ത് മേൽ മണ്ണ് കുത്തിയൊലിച്ചു പോകാനിട യാകുമെന്നും മനസ്സിലാക്കി .മഴക്കാലത്തും മറ്റും പുരയിട ത്തില് മുളച്ചു വരുന്ന ചെടികൾ കളയെന്ന രീതിയിൽ പറിച്ചു കളയുന്നത് നന്നല്ലെന്നു മനസ്സ്സിലാക്കുകയും അവയൊന്നും കളകളല്ലെന്നും അവയെല്ലാം തന്നെ വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങളാണെന്നുമുള്ള തിരിച്ചറിവ് ഡോ.സജീവ് കുമാറിന്റെ അന്നം ഔഷധം ക്ലാസ്ലൂടെയും കള സദ്യ യിലെയും മനസ്സിലാക്കി അവയെയും മറ്റുള്ളവരിലേക്ക് എത്തിക്കാനായി ശ്രമങ്ങളാരംഭിച്ചു .പുരയിടത്തിൽ നട്ടുവളർത്തുന്ന ചെടിക ളെയും അവയുടെ ഫലങ്ങളെയുംകാൾ ആരോഗ്യവും ഗുണവും കൂടുതലുള്ളവ സ്വാഭാവികമായി മുളച്ചു വളർന്നു നിൽക്കുന്നവാക്കാണെന്നു മനസ്സിലാക്കി അങ്ങനെയുള്ള വയെ നിലനിർത്തുവാനും ചെടികൾ സ്വാഭാവികമായി മുളച്ചു വരുന്നതിനു വേണ്ട സാഹചര്യമൊരുക്കുവാനും പഠിച്ചു . അതിനായി മണ്ണിനെ വനത്തിലെ മണ്ണിന്റെ മാതിരിയാക്കി ത്തീർക്കുന്നതു എങ്ങനെയെന്ന് മനസ്സിലാക്കി അന്തരീക്ഷം പുരയിടത്തിൽ ഉണ്ടാക്കിയെടുത്തു.അതിനായി കാട്ടിലേക്ക് നടത്തിയ പഠന യാത്രകളിലൂടെ ആദിവാസികളുമായി ബന്ധ പ്പെടുവാനും അവരുടെ ജീവിത രീതികളും കൃഷി രീതികളും ഭക്ഷണ രീതികളും അറിയുക വഴി സാധിച്ചെടുത്തു .

നെൽകൃഷിയിൽ ഒരു നൂതന രീതി വികസിപ്പിച്ചെടുത്ത വായനാട്ടിലുള്ള ശ്രീ അജി തോമസ്ന്റെ ക്ലാസുകളിലൂടെ വന വൃക്ഷങ്ങളുടെ ഇലകൾ വയലിൽ ചേർക്കുക വഴി വയലിലെ ചെളിയുടെ മൂലകശേഷി വർധി ക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കി.കൂടാതെ പാലക്കുഴ കൃഷി ഭവനിലൂടെ സംഘടി പ്പിക്കപ്പെട്ട അനവധി ക്ലാസ് കളിലൂടെയും ആത്മ പിറവം ബ്ലോക്ക് നടത്തിയ പല വിധ പഠന യാത്രകളിലൂടെയും അറിവുകളെ തേച്ചു മിനുക്കി കൊണ്ടിരുന്നു .ഇതിനിടയിലാണ് ഭാരതീയ പ്രകൃതി പദ്ധതി പ്രഖ്യാപിക്കുകയും അതില് പാലക്കുഴ കൃഷി ഭവനെ പ്രതിനിധീകരിച്ചു പിറവം  കാർഷിക ബ്ലോക്കിലെ പാലക്കുഴയിലെ SLRP ആവുകയും ചെയ്ത തോടെ പാലക്കുഴയിലെ കർഷകരെ പ്രകൃതി കൃഷി പരിശീലി പ്പിക്കുന്ന  ചുമതല ഏറ്റെടുത്തു .ഒപ്പം തന്നെ പിറവം  കാർഷിക ബ്ലോക്ക് ലെ ഒട്ടേറെ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളി യാവുകയും തുടർന്ന് സ്കൂളുകൾ കോളേജ്കൾ എന്നീ ഇടങ്ങ ളിലേക്ക് കടന്നു ചെന്ന് കുട്ടികൾക്കും പാരിസ്ഥിതിക അവ ബോധമുണ്ടാക്കാനും സസ്യ സംരക്ഷണത്തിന്റെ പുതിയ മാനങ്ങൾ അവരിലേക്കെത്തിക്കാനും സാധിച്ചു . ഇതിനിടയിൽ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ യോഗ TTC പാസ് ആവുകയും ആധികാരികമായിത്തന്നെ ആരോഗ്യ പരിശീല നങ്ങൾ നടത്തുവാനും അതിൽ പരിസ്ഥിതിയുടെയും സസ്യ സംരക്ഷണത്തിന്റെയും സാധ്യതകളുടെ അവബോധം ജനങ്ങ ളിലേക്കും കുട്ടികളിലേക്കും എത്തിക്കുവാനും സാധിച്ചു .

 

ആരോഗ്യമുള്ള ഭക്ഷണവും മരുന്ന് ചെടികളും വനത്തിലാണ് ലഭ്യമെന്നും അവയുടെ ഉപയോഗമാണ് ആദിവാസി കളുടെ ആരോഗ്യ രഹസ്യമെന്നും മനസ്സിലാക്കുകയും എന്നാൽ ഇന്ന് വന വിഭവങ്ങൾ ദുർലഭമായിരിക്കുന്നതിനാൽ അവനവന്റെ പുരയിടം വനസമാനമാക്കി നിലനിർത്താനായാൽ വന വിഭവ ങ്ങളെപ്പോലെ തന്നെ ഭക്ഷ്യ വിഭവങ്ങളും ഉണ്ടാക്കിയെടുക്കാ നാവുമെന്നും അത് വഴി സ്വാഭാവിക ആരോഗ്യവും രോഗ പ്രതിരോധശേഷിയും കൈ വരിക്കാനാവുമെന്നും മനസ്സിലാ ക്കിയെടുത്തതോടെയാണ്  ശ്രീ ജോ മു വിന്റെ പുരയിടം ഇന്ന് കാണുന്ന അവസ്ഥയിലാക്കിതീർത്തത്.ഇപ്പോൾ അദ്ദേഹം തന്റെ ഉത്പന്നങ്ങളുടെ മൂല്യ വർധനക്കായി ഒരു യൂണിറ്റും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് .ആ യൂണിറ്റിനും JOMU എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.പക്ഷെ അത് Jackfruit Oriented Manufacturing Unit എന്നതിന്റെ ചുരുക്കമാണെന്നു മാത്രം. ഇരുപതോളം നാടന്‍ പ്ളാവുകളും പത്തോളം നാടൻ മാവുകളും പതിനഞ്ചോളം ആഞ്ഞിലികളും അറുപതോളം തെങ്ങുകളുമുള്ള പുരയിടത്തിലുണ്ടാകുന്ന ചക്കകളെല്ലാം താഴെ വീണു നശിച്ചു പോകുന്നതിനാലാണ് സംരംഭം സ്ഥാപി ച്ചത് .ആ ഫലങ്ങളെല്ലാം സ്വാഭാവികമായി വളർച്ചയെത്തി കായ്ച്ചു വിളഞ്ഞവയായതിനാല് എല്ലാ പോഷകഗുണങ്ങളും നിറഞ്ഞവയാണെന്നു ഉറപ്പിക്കാം.അങ്ങനെ ആരോഗ്യമുള്ള ഭക്ഷണം ജനങ്ങളിലെത്തിക്കാനുള്ള ഒരു ചുവടു വയ്പും നടത്തിയിരിക്കുന്നു.കൂടാതെ 5 വന്‍ തേനിച്ച പെട്ടികളും 7 ചെറു തേനിച്ച പെട്ടികളും ഉള്ളതിനാൽ അവയിൽ നിന്നും വിവിധ ഇനം ഔഷധ വനസസ്യങ്ങളുടെ തേനും ശേഖരി ക്കപ്പെടുന്നു.ഇവ കൂടാതെ ആത്ത,മുള്ളാത്ത,ചാംബ,പേര , മൾബറി , പാഷൻ ഫ്രുട്ട് , ഞൊട്ടാഞൊടിയന് , ഇരുമ്പൻ പുളി , വാളൻ പുളി, കൊടംപുളി , കാപ്പിക്കുരു , കൊക്കൊ ,ജാതി , കുരുമുളക് തുടങ്ങി ഒട്ടേറെ വിഭവങ്ങൾ വെറെയും ,

ഈ വർഷത്തെ ഏറണാകുളം ജില്ല വനമിത്ര പുരസ്ക്കാരം നേടിയത് ജോബി വർഗീസ് ആണ് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment