മരങ്ങൾ വെട്ടിനശിപ്പിച്ചതിൽ പ്രതിഷേധം




വെള്ളനാട്: നാലു മുക്കിനടുത്ത് ആശാരിമൂലയിൽ ഒരാൾ പൊക്കത്തിൽ നന്നായി വളർന്നു നിന്നിരുന്ന മൂന്ന് മാവിൻതൈകൾ കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. അതിൽ പ്രതിഷേധിച്ച് ആശാരിമൂലയിൽ ശനിയാഴ്ച വൈകുന്നേരം പ്രതിഷേധയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ചു.


കഴിഞ്ഞ നാലുവർഷമായി വെള്ളനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രകൃതി എന്ന പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നശിപ്പിക്കപ്പെട്ട മരങ്ങൾക്കു പകരം പുതിയ തൈകൾ ആ പ്രദേശത്ത് നടുകയും ചെയ്തു. ഉറിയാക്കോട് മുതൽകൂവക്കുടി വരെ അഞ്ഞൂറിലധികം മരങ്ങൾ നട്ട് സംരക്ഷിച്ചു വരുന്ന സംഘടനയാണ് പ്രകൃതി. 


വെളിയന്നൂർ അജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം റിട്ട. പ്രൊഫസർ.എൻ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് എസ്.ഇ.പിങ്കു, സെക്രട്ടറി സെലസ്റ്റിൻ ജോൺ, ട്രഷറർ പി.ബിനീഷ്, വെള്ളനാട് രാമചന്ദ്രൻ, പി.സുധാകരൻ, റ്റി.ഏ.അനീഷ് കുമാർ, ശിവജി, കെ.എസ്.ബിജോയ്, റ്റി.ജയപ്രകാശ്, ബി. വിജയകുമാർ, ആർ. നാഗേഷ് എന്നിവർ സംസാരിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment