വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു




തിരുവനന്തപുരം: വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ വകുപ്പുകളും സ്വസ്തി ഫൗണ്ടേഷനും സഹകരിച്ച്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേവി ദിനത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ നാവിക സേനയും പിന്തുണയുമായി രംഗത്തുണ്ട്. ജലാശയങ്ങളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.


ശുചീകരണത്തിന്റെ ഭാഗമായി കായല്‍ ആഴം കൂട്ടല്‍ ഉള്‍പ്പെടെയുള്ള കര്‍മപദ്ധതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആഴം കൂട്ടലും തുടര്‍ സംരക്ഷണവും ഉള്‍പ്പെടെയുള്ള വിശദമായ പദ്ധതി ബാര്‍ട്ടന്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കായലിന്റെ സംരക്ഷണത്തിനായി 60 വീതം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുചീകരിച്ചാലും മാലിന്യം തള്ളാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ തടയാനും അവബോധം നല്‍കാനും ഇതിലൂടെ കഴിയും.


കഴിഞ്ഞ മേയ് മുതല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ 40 ഏക്കറോളം വിസ്തൃതിയില്‍ കായലിലെ കളകള്‍ മാറ്റാനും മാലിന്യം നീക്കാനുമായിട്ടുണ്ട്. ആദ്യഘട്ട ശുചീകരണത്തില്‍ കായലിലെ വവ്വാമൂല മേഖലയില്‍ നിന്ന് 6451 ലോഡ് മാലിന്യങ്ങളാണ് നീക്കിയത്.  ഇനിയും കൂടുതല്‍ ശ്രമകരമായ പ്രവര്‍ത്തനം ആവശ്യമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment