വേമ്പനാട് കായലിന്റെ ആഴവും ശേഷിയും ഗണ്യമായി കുറയുന്നു; കുട്ടനാട്ടിൽ പ്രളയ സാധ്യത വർധിക്കുന്നു




കൊച്ചി: കുട്ടനാട്ടിലെ പ്രളയ സാധ്യത വര്‍ധിപ്പിക്കുന്ന കാരണങ്ങളിലൊന്നായി, വേമ്പനാട് കായലിന്റെ ആഴവും ശേഷിയും ഗണ്യമായി കുറയുകയാണെന്നു ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തി. ആലപ്പുഴ- തണ്ണീര്‍മുക്കം ഭാഗം ഉള്‍പ്പെടുന്ന വേമ്പനാട് സൗത്ത് സെക്ടറിന്റെ 82% മേഖലകളിലും ആഴം 2 മീറ്ററില്‍ കുറവാണെന്നാണു കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ സമിതിയുടെ കണ്ടെത്തല്‍. 


1930 മുതല്‍ 90 വര്‍ഷത്തിനിടെ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി 85.7% കുറഞ്ഞു. 2018-ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വേമ്പനാട് നീര്‍ത്തടം കേന്ദ്രീകരിച്ചു ഡോ. വി.എന്‍. സഞ്ജീവന്റെ നേതൃത്വത്തിലുള്ള സമിതിയാണു പഠനം നടത്തിയത്. കണ്ടെത്തലുകള്‍ അന്തിമമാക്കിയ ശേഷം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം ആഴം കുറ‍ഞ്ഞ ഭാഗങ്ങളില്‍ ഡ്രജിങിലൂടെ ശേഷി കൂട്ടാമെന്നു സമിതി വിലയിരുത്തുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment