കൊറോണക്കാലം വേമ്പനാട്ടു​കാ​യ​ലി​നു​ ന​ല്ല കാ​ലം




കൊറോണക്കാലം വേമ്പനാട്ടു​കാ​യ​ലി​നു​ ന​ല്ല കാ​ലം. ലോക്ക് ഡൗൺ ആയതോടെ ജനങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം ഉപേക്ഷിച്ച് അടച്ച് പൂട്ടി വീട്ടിൽ ഇരുന്നതോടെ കാ​യ​ലി​ലെ മ​ലി​നീ​ക​ര​ണ​തോ​ത്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. പ്രാ​ണ​വാ​യു​വി​ന്റെ അ​ള​വും വെ​ള്ള​ത്തി​ന്റെ സു​താ​ര്യ​ത​യും​ കൂ​ടി. കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന വേ​മ്പനാ​ട്ടു​കാ​യ​ലി​ല്‍ അ​ന്താ​രാ​ഷ്​​ട്ര കാ​യ​ല്‍​നി​ല ഗ​വേ​ഷ​ണ കേന്ദ്രം ഏ​പ്രി​ല്‍ 23ന്​ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. 


ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​താ​ണ്​ വേ​മ്പനാ​ട്ടു​കാ​യ​ലി​ന്​ ആ​ശ്വാ​സം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഗ​വേ​ഷ​ണ​കേന്ദ്രം ഡ​യ​റ​ക്​​ട​ര്‍ ഡോ.​കെ.​ജി. പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. വെ​ള്ള​ത്തി​ലെ ജൈ​വ​മാ​ലി​ന്യം ഇ​ല്ലാ​താ​യ​തോ​ടെ ഫോ​സ്​​ഫേ​റ്റ്​ 0.1 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. നൈ​ട്രേ​റ്റി​​െന്‍റ അ​ള​വ്​ മൂ​ന്ന്​ പി.​പി.​എ​മ്മി​ല്‍ (പാ​ര്‍​ട്​​സ്​ പെ​ര്‍ മി​ല്യ​ന്‍ ) താ​ഴെ​യാ​യി. വെ​ള്ള​ത്തി​​ലെ ഉ​പ്പു​ര​സം നാ​മ​മാ​ത്ര​മാ​യി. മാ​ര്‍​ച്ച്‌​​ 17ന്​ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഉ​പ്പു​ര​സം 1.8 പി.​പി.​ടി (പാ​ര്‍​ട്സ്​ പെ​ര്‍ തൗ​സ​ന്‍​ഡ്​) ആ​യി​രു​ന്നു. നേ​ര​ത്തേ കു​ട്ട​നാ​ട്ടി​ല്‍ ഉ​പ്പു​ര​സം മൂ​ന്ന്​ പി.​പി.​ടി​വ​രെ ഉ​ണ്ടാ​യി​രു​ന്നു. ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ന്റെ  വ​ട​ക്കു​വ​ശ​ത്ത്​ ആ​റു​വ​രെ​യും വൈ​ക്കം ഭാ​ഗ​ത്ത്​ 11വ​രെ​യും വ​ര്‍​ധി​ച്ചി​രു​ന്നു.


ഉ​പ്പു​ര​സം വ​ര്‍​ധി​ക്കു​ന്ന​ത്​ കൃ​ഷി​​യെ​യും മ​ത്സ്യ​സമ്പ​ത്തി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ര​ണ്ട്​ പി.​പി.​ടി​യി​ല്‍ താ​ഴെ​ ഉ​പ്പു​ര​സം ആ​യാ​ല്‍ മാ​ത്ര​മേ കൃ​ഷി ന​ട​ത്താ​ന്‍ ക​ഴി​യൂ. മേ​യ്​ ഒ​ന്നി​ന്​​ ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട്​ തു​റ​ന്ന​തോ​ടെ മാ​ലി​ന്യ​ത്തി​ന്റെ അ​ള​വ്​ വീ​ണ്ടും കു​റ​ഞ്ഞി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.


അ​തേ​സ​മ​യം, വേ​ന​ല്‍​ക്കാ​ല​മാ​യ​തി​നാ​ല്‍ ജ​ല​നി​ര​പ്പി​ല്‍ ക്ര​മാ​തീ​ത​മാ​യ കു​റ​വ്​ സം​ഭ​വി​ച്ചു. 60 സെന്റി​മീ​റ്റ​ര്‍​വ​രെ ജ​ല​നി​ര​പ്പ് താ​ഴ്​​ന്നു.​ ലോ​ക്​​ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ ഹൗ​സ്​​ബോ​ട്ടു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തി​വെ​ച്ച​തും സ​ഞ്ചാ​രി​ക​ള്‍ ഇ​ല്ലാ​ത്ത​തു​മാ​ണ്​ മ​ലി​നീ​ക​ര​ണ തോ​ത്​ കു​റ​യാ​ന്‍ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment