ഇറ്റലിയുടെ വെനീസ് വെള്ളപ്പൊക്കം കിഴക്കിന്റെ വെനീസിനെ ഓർമ്മിപിക്കുന്നു
അഡ്രിയാറ്റിക്‌ കടലിന്റെ വടക്കു പടിഞ്ഞാറെ അറ്റത്തുള്ള 118 ദ്വീപുകൾ ചേർന്ന് തടാക മധ്യത്തിലാണു വെനീസ്‌ സ്ഥിതിചെയ്യുന്നത്‌. സമീപത്തായി കടലിലേക്ക്‌ ഒഴുകി വീഴുന്ന നദികൾ  ആഴം കുറഞ്ഞ തീര ജലത്തിൽ  എക്കൽ മണ്ണ്‌ നിക്ഷേപിക്കുന്നു ഏകദേശം 51 കിലോ മീറ്റർ നീളവും 14 കിലോ മീറ്ററോളം വീതിയുമുള്ള തടാകത്തിന്‌ കടലിലേക്കു തുറക്കുന്ന മൂന്നു ചെറിയ വാതായ നങ്ങളുണ്ട്‌. വേലിയേറ്റ സമയത്ത്‌ ഒരു മീറ്റർ ഉയരത്തിൽ കടൽ ജലം പ്രവേശിക്കുന്നു. ബോട്ടുകൾ അകത്തു കടക്കുന്നതും ഇതുവഴിയാണ്‌ നൂറ്റാണ്ടു കളോളം  ഈ തടാകം തിരക്കേറിയ വാണിജ്യത്തിന്റെ സിരാ കേന്ദ്ര മായിരുന്നു. അഡ്രിയാറ്റിക്‌ കടലിലൂടെയും ഉത്തര-മധ്യ യൂറോപ്പുകളിൽ നിന്ന്‌ നദീ മാർഗ്ഗവും കര മാർഗവും വന്നെത്തുന്ന വ്യാപാരികളുടെ ലക്ഷ്യ സ്ഥാനമായിരുന്നു ഇവിടം. ആലപ്പുഴയെ ഓർമ്മിപ്പിക്കും വിധമാണീ വിവരങ്ങൾ എന്നു മനസ്സിലാക്കാം.

 


റോഡുകൾ ഇല്ലാത്ത നാട്, ജലത്തിന്റെ നഗരം,പാലങ്ങളുടെ നഗരം, പ്രകാശത്തിന്റെ നഗരം, ഗൊണ്ടോല തുഴച്ചിൽകാരുടെ നാട്, എന്നീ പേരുകളിൽ വെനീസ് (ഇറ്റലി)  അറിയപ്പെടുന്നു. ആദ്യകാല നിർമ്മിതികൾ, നീണ്ട കഴകൾ ചെളിയിൽ താഴ്‌ത്തി അതിന്മേൽ വണ്ണം കുറഞ്ഞ മരക്കമ്പുകളോ ഈറ്റയോ പാകി അതിനു മുകളിൽ പണി തിരുന്നവ ആയിരുന്നു. പിന്നീട്‌, വെനീസുകാർ ആയിരക്കണക്കിന്‌ തടിക്കഷണങ്ങൾ അട്ടിയടുക്കിയിട്ട്‌ അതിന്മേൽ കല്ലുകൊണ്ട്‌ പാർപ്പിടങ്ങൾ നിർമ്മിച്ചു. കുടിയേറ്റക്കാർക്കു താമസിക്കാൻ അപരിഷ്‌കൃതമായ രീതിയിലാണെങ്കിലും ദ്വീപുകളിലെ വെള്ളം വറ്റിച്ച്‌ അതിന്റെ കര പ്രദേശം വാസയോഗ്യ മാക്കി  എടുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ, നിവാസികൾ തങ്ങളുടെ തോണികൾക്കു സഞ്ചരിക്കാനായി കനാലുകൾ കുഴിച്ചു, കെട്ടിടങ്ങൾ പണിയ ത്തക്കവിധം കര പ്രദേശത്തെ ഉറപ്പുള്ളതാക്കി. കനാലുകൾക്കു മീതെ പണിത പാലങ്ങൾ കാൽനടക്കാർക്ക്‌ ഒരു ദ്വീപിൽ നിന്നു മറ്റൊന്നിലേക്കു പോകുന്നത്‌ എളുപ്പമാക്കി.

 


ഇന്നത്തെ വെനീസ്സ് സാഹചര്യങ്ങൾ  ഗുരുതരമാണെന്നു മാറിക്കഴിഞ്ഞു. ഭൂമിക്കടിയിലെ ജലഭരങ്ങളിൽനിന്നുള്ള വെള്ളം വ്യാവസായികാവശ്യത്തിന്‌ ഊറ്റിയെടുക്കുന്നതു മൂലം കര ഭാഗം താഴുന്ന പ്രക്രിയയ്‌ക്ക്‌ തടയിടപ്പെട്ടതായി പ്രത്യാശിക്കുന്നു. സമുദ്ര നിരപ്പ്‌ ലോക വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്‌. തടാകം നികത്തി കര ഭാഗങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനാൽ കരഭാഗവും ജലാശയവും തമ്മിലുള്ള സന്തുലിതാവസ്ഥ താറുമാറായിരിക്കുന്നു.

 


യുനെസ്കോ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗരത്തിന്റെ 80% വലിയ വെള്ളപ്പൊക്കം കൊണ്ട് ബുദ്ധിമുട്ടിയിട്ടുണ്ട്.വെനീസിലെ ഉണ്ടായ അക്വാ ആൾട്ട (വൻ വേലിയേറ്റം) ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന വേലിയേറ്റമാണ് . ഇതുവരെയുണ്ടായ10 വലിയ വേലിയേറ്റങ്ങൾ പരിശോധിച്ചാൽ, കഴിഞ്ഞ 20 വർഷത്തിനിടെയാണ് അതിലെ പ്രധാന അഞ്ചെണ്ണം സംഭവിച്ചിരിക്കുന്നത്. 

 


വെനീസ് നഗരത്തിലെ 50 വർഷത്തിനുശേഷമുണ്ടായ വെള്ളപ്പൊക്കം കിഴക്കിൻ വെനീസിന്റെ (കുട്ടനാട്)  2018 ലുണ്ടായ വെള്ളപ്പൊക്കത്തെ ഓർമ്മിപ്പിക്കുന്നു. വെനീസ്  നേരിടുന്ന പാരിസ്ഥിതികമായ തിരിച്ചടികൾ പരിഹരിക്കണമെന്ന നഗരത്തിലെ പരിസ്ഥിതി ഇടതുപക്ഷ പ്രസ്താനങ്ങളുടെ അഭിപ്രായത്തെ ആവർത്തിച്ചു തള്ളി കളയുവാനാണ് ഭരണ കക്ഷികൾ ശ്രമിച്ചത്. ഭരണത്തിലുള്ള വലതുപക്ഷ പാർട്ടികളുടെ സമ്മേളനം കഴിഞ്ഞ ഉടൻ തന്നെ നഗരത്തെ 1.85 മീറ്റർ ആഴത്തിൽ മഴ വെള്ളത്തിൽ മുക്കിയ സംഭവം മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തുഅതുണ്ടാക്കിയനഷ്ടം പതിനായിരം കോടികൾക്കു മുകളിലാണ്. വെള്ളം കയറിയ വീടുകൾക്ക് 5000 യൂറോയും സ്ഥാപനങ്ങൾക്ക് 20000 യൂറോയും വീതം നൽകുവാൻ സർക്കാർ തീരുമാനിക്കുമ്പോൾ അതുണ്ടാക്കുന്ന ബാധ്യത വളരെ വലുതായിരിക്കും.

 


ലോകത്തെ അത്ഭുത ദ്വീപ സമൂഹമായ വെനീസ്സിന്റെ ദുരന്തം കുട്ടനാടിന്റെ വെള്ള പ്പൊക്കത്തെ ഓർമ്മിപ്പിക്കുന്നു .വെനീസ്സിന്റെ പാരിസ്ഥിതിക തിരിച്ചടിയോട് മുഖം തിരിച്ചു നൽക്കുന്ന അവിടുത്തെ ഭരണാധിപന്മാരോടായ സമീപനങ്ങൾ  നമ്മുടെ ജനനായകരുടേതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment