ഇന്ന് വിഷു; വിത്തെറിയാം നല്ല നാളേക്കായി




ഏപ്രിൽ 14 മേടം 1 വിഷു. സൗര കലണ്ടറിൻ്റെ അഥവാ ഞാറ്റുവേലയുടെ ആരംഭം. 27 ഞാറ്റുവേലകളിൽ ആദ്യ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേല ആരംഭിക്കുന്നു 'ഇനി 10 നാൾ പത്താമുദയം വരെ കൃഷിക്ക് ഏറ്റവും അനുകൂലം: കേരളത്തിൻ്റെ കൃഷി പഞ്ചാംഗമാണ് കൃഷി ഗീത. കൃഷിപ്പാട്ട്. കൃഷിയെ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. കൃഷിയുടെ നാട്ടറിവിൻ്റെ അറിവടയാള പുസ്തകം. സമരാത്ര ദിനമാണ് വിഷു. വർഷത്തിൽ 2 വിഷു. മേടവിഷുവും തുലാ വിഷുവും.
വിഷുക്കാലത്താണ് വിഷുപ്പക്ഷി പാടുന്നത്.


വിത്തും കൈക്കോട്ടും അല്ലെങ്കിൽ 
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത്
കള്ളൻ ചക്കേട്ടു
കണ്ടാ മിണ്ടണ്ട
കൊണ്ടോയ് തിന്നോട്ടെ.


ഇത്തരം നന്മകൾ കാത്തുവയ്ക്കുന്ന ഉർവ്വരതാനുഷ്ഠാനങ്ങളുടെ അടിസ്ഥാനം നമ്മുടെ വയലും പറമ്പുകൃഷിയുമാണ്. പഞ്ചഭൂതങ്ങളെ തോറ്റിയുണർത്തുന്ന കാലം. ചിങ്ങം, ധനു, മേടം തുടങ്ങിയ മൂന്ന് ആണ്ടറുതികൾ .മൂന്നാഘോഷങ്ങൾ.ചിങ്ങത്തിൽ ഓണം. ധനുവിൽ തിരുവാതിര, മേടത്തിൽ വിഷു. വിരിപ്പു്, മുണ്ടകൻ, പുഞ്ചകൊയ്ത്തുകൾ. കാലമറിഞ്ഞ് ജീവിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ വാക്കുകൾ, ചിന്തകൾ, പ്രവർത്തികൾ, ജീവിതം ഒക്കെ ജൈവികമാകാൻ, ചലനാത്മകമാകാൻ, സർഗ്ഗാത്മകമാകാൻ തുടങ്ങും. അപ്പോഴാണ് വിഷു പക്ഷിയുടെ പാട്ടിൻ്റെ നന്മ ചുറ്റുപാടുകളിലേക്ക് ഇറങ്ങി ചെല്ലുക. വിഷുവിന് സ്വാഗതം. വിഷു പക്ഷിയ്ക്കും. കള്ളനും ചക്കയ്ക്കും.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment