കോട്ടുകാൽ നീർത്തടത്തേയും തോടിനെയും നമുക്ക് രക്ഷിക്കണം




കോട്ടുകാൽ നീർത്തടത്തേയും തോടിനെയും രക്ഷയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങാൻ ആഹ്വനം. കോട്ടുകാൽ ജനതയുടെയും സമീപവാസികളുടെയും വെള്ളം കുടിമുട്ടിക്കുന്ന നിയമവിരുദ്ധ വയൽ നികത്തൽ അവസാനിപ്പിക്കുവാൻ പഞ്ചായത്ത് നടപടികൾ സ്വീകരിയ്ക്കുക. പഞ്ചായത്ത് ബി.എം.സി.യോഗം അടിയന്തിരമായി വിളിച്ചു കൂട്ടണം എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്. സ്പെഷ്യൽ ഗ്രാമസഭ വിളിച്ചു കൂട്ടണം. അദാനി ഗ്രൂപ്പ് നടുത്തോട്ടിൽ കെട്ടുന്ന മതിൽ നിർമ്മാണം ഉടനെ നിർത്തിവയ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് ജനങ്ങളോട് അന്തിമ സമരത്തിന് ഒരുങ്ങാൻ പരിസ്ഥിതി സ്നേഹികളായ മറ്റു നാട്ടുകാർ ആവശ്യപ്പെടുന്നത്. 


വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിക്ക് വേണ്ടി കോട്ടുകാൽ പ്രദേശത്ത് 90 ഏക്കർ തണ്ണീർത്തട ഭൂമി നികത്താനുള്ള കമ്പനിയുടെ അപേക്ഷ പരിസ്ഥതി കാരണങ്ങൾ മുൻനിർത്തി സംസ്ഥാനതല വിദഗ്ധ സമിതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നിയമ വിരുദ്ധമായി കമ്പനി നികത്തൽ നടത്തിയത് തെറ്റാണെന്ന് സമിതി ചൂണ്ടിക്കാണിച്ചിരുന്നു. 


2018 ലെ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശം മുഴുവൻ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. രണ്ടു തോടുകളാണ് ഇവിടെയുള്ളത്. നാട് തോട്, വലിയ തോട് എന്നിങ്ങനെ അറിയപ്പെടുന്ന തോടുകൾ ഉൾപ്പെടുന്ന ഭൂമിയാണ് നികത്താൻ നിന്നിരുന്നത്. ഈ ഭൂമി നികത്തിയാൽ പ്രദേശത്തെ 36 കോടി ലിറ്റർ ജലസംഭരം ശേഷി കുറയാനുള്ള ശേഷി ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രദേശം വരൾച്ചയിലേക്കും വര്ഷകാലങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകും. 


അതേസമയം, ഇതിനകം തന്നെ നിയവിരുദ്ധ നീക്കങ്ങളിലൂടെ പ്രദേശത്ത് ചില പ്രദേശങ്ങളിൽ നികത്താളുകളും നിർമാണങ്ങളൂം നടന്നിട്ടുണ്ട്. കൂടുതൽ നികത്താനുള്ള നീക്കങ്ങൾ വിഴിഞ്ഞം അദാനി കമ്പനിയുടെ നേതൃത്വത്തിലും അല്ലാതെയും നടക്കുന്നുണ്ട്. ഇതിന് തടയാനുള്ള ഇടപെടലുകൾ സർക്കാർ തലത്തിലോ പ്രാദേശിക ഭരണ കൂടം വഴിയോ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിന് ഒരുങ്ങുനാണ് നാട്ടുകാരോട് ആഹ്വനം ചെയ്യുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment