മത്സ്യത്തൊഴിലാളികളെ വെള്ളത്തിലാക്കുന്ന വിഴിഞ്ഞം പദ്ധതിക്കായി മാധ്യമങ്ങളുടെ പെയ്ഡ് ന്യൂസുകൾ സജീവം




വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ കാലത്ത് പൂർത്തിയാകില്ലെന്ന് ഇന്നത്തെ (15 ഡിസംബർ) മാതൃഭൂമി പത്ര'വാർത്ത ഈ പത്രവാർത്തയിൽ പറയുന്നില്ലെങ്കിലും ആവശ്യമായ ഡ്രഡ്ജിംഗിന്റെയും റിക്ല മേഷന്റെയും (കടൽ കുഴിച്ച് കൃത്രിമമായി കര ഉണ്ടാക്കുന്നത്) 40 ശതമാനവും പുലിമുട്ടിന്റെ 10 ശതമാനവും മാത്രമാണ് ഇതുവരെ പൂർത്തിയായത് എന്ന് പത്ര വാർത്തയിൽ ഇല്ല. കൂടുതൽ പാറമടകൾ അദാനിക്ക് അനുവദിച്ചു കൊടുക്കണം എന്നാണ് ഈ വാർത്തയുടെ മുഖ്യ ധ്വനി.


ഈ വാർത്തയോട് ചേർത്ത് വായിക്കേണ്ട ഒന്നാണ് മാതൃഭൂമി പത്രം ഇന്നലെ പ്രസിദ്ധീകരിച്ച മറ്റൊരു വാർത്ത. വിഴിഞ്ഞത്ത് നിലവിലുള്ള ഫിഷിംഗ് ഹാർബറിന്റെ തെക്കായുള്ള പുലിമുട്ടിലാണ് (ലീവേർഡ് ബ്രേക്ക്-വാട്ടർ) ചെറിയ ചരക്കു കപ്പലുകൾ വന്നു പോകാനുള്ള വാർഫ് ഉണ്ടായിരുന്നത്.പ്രധാനമായും മാലിയിലേക്കുള്ള പല ചരക്കുകളാണ് ഇവിടെ നിന്നും ആ ചെറുകപ്പലുകളിൽ പോയിരുന്നത്.ഈ വാർഫ് അടങ്ങുന്ന പുലിമുട്ടിനെ കടലേറ്റത്തിൽ നിന്നും സംരക്ഷിക്കാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ (മാരിടൈം ബോർഡ്) 7 കോടിയിലധികം രൂപാ ചെലവിട്ട് ടെ ട്രോപാഡുകളുടെ കവചം നിർമ്മിക്കാൻ പോകുന്നു.


നേരത്തേ ഫിഷിംഗ് ഹാർബറിന്റെ വടക്കായുള്ള പുലിമുട്ട് (സീവേർഡ് ബ്രേക്ക്-വാട്ടർ) ഇപ്രകാരം കടലേറ്റത്തിന്റെ രുക്ഷത നേരിടാൻ ടെട്രേപാഡുകളിട്ട് കവചം തീർത്തിരുന്നുഇതോടൊപ്പം നൽകുന്ന വിഴിഞ്ഞം ഫിഷിംഗ് ഹാർബർ മേഖലയുടെ ഗൂഗിൾ എർത്ത് ചിത്രത്തിൽ ഈ പുലിമുട്ടുകൾ അടയാളപ്പെടുത്തിയിട്ടുള്ളത് നോക്കിയാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും .വടക്ക് നിന്നും തെക്കോട്ടുള്ള കടലൊഴുക്കും കാറ്റും ശക്തമാകുമ്പോൾ ഉണ്ടാകുന്ന ശക്തമായ തിരമാലകളെ നേരിടുന്ന വടക്കുള്ള ഈ സീവേർഡ് പുലിമുട്ടിന് ഇത് ആവശ്യമാ യിരുന്നു. എന്നാൽ നമ്മുടെ ഈ കടലിൽ തെക്കു നിന്നും വടക്കോട്ട് അത്തരം തിരമാലകൾ അടിച്ചു കയറാറില്ല.വിഴിഞ്ഞം ഫിഷിംഗ് തുറമുഖത്തിന്റെ തെക്കുള്ള  ലീവേർഡ് പുലിമുട്ട് നിർമ്മിച്ചിട്ട് ഇപ്പോൾ 50 കൊല്ലമെങ്കിലും കഴിഞ്ഞിട്ടുണ്ട്.ഇതു വരെ ഈ പുലിമുട്ടിലേക്ക് തിരമാലകൾ ശക്തമായി അടിച്ചുകയറി കണ്ടിട്ടില്ല. എങ്കിൽ പിന്നെ എന്തിനാണ് കോടികൾ ചെലവിട്ട് തെക്കുള്ള പുലിമുട്ടിന് ടെട്രോ പാഡുകളുടെ കവചം നിർമ്മിക്കുന്നത്? അത് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.


ഫിഷിംഗ് ഹാർബറിന്റെ തെക്കേ പുലിമുട്ടിന് തൊട്ടു തെക്കായാണ് അദാനി ഇപ്പോൾ ഒരു കൂറ്റൻ പുലിമുട്ട് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഉദ്ദേശിച്ചിട്ടുള്ള നീളം 3100 മീറ്റർ ആണെങ്കിലും ഇതുവരെ 650 മീറ്റർ മാത്രമാണ് പണിതത്. ഈ പുലിമുട്ട് ഇനിയും കടലിലേക്ക് ഏകദേശം 600 മീറ്റർ കൂടി നീണ്ട ശേഷമാണ് തെക്കോട്ട് വളയേണ്ടത്.അത് നിർമ്മിക്കുമ്പോൾ വടക്ക് നിന്നും തെക്കോട്ടുള്ള ശക്തമായ ഒഴുക്ക് അതിൽ തട്ടി അവിടമാകെ കടൽ പ്രക്ഷുബ്ദ്ധമാകും.തുടർന്നുണ്ടാകുന്ന തിര തള്ളൽ ഫിഷിംഗ് ഹാർബറിന്റെ പ്രവേശന കവാടത്തിലും തെക്കേ പുലിമുട്ടിലും ചെലുത്തുന്ന സമ്മർദ്ദം ശക്തമായിരിക്കും.ഫലത്തിൽ നാലാമത്തെ ചിത്രത്തിലെ സീവേർഡ് പുലിമുട്ടിൽ കാണുന്നതിനേക്കാൾ രൂക്ഷമായി തിരമാലകളും തിര തള്ളലും അദാനി പുതുതായി നിർമ്മിക്കുന്ന പുലിമുട്ടിന്റെ തൊട്ടു വടക്കു ഭാഗത്തെ കടലിൽ ദൃശ്യമാകും. 


അദാനിയുടെ പുതിയ പുലിമുട്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആ ഭാഗത്തെ കടലിൽ ഉണ്ടാകാൻ പോകുന്ന സമ്മർദ്ദം കാരണം ലീവേർഡ് പുലിമുട്ട് തകർന്നു പോകാതിരിക്കനാണ് ഈ ടെട്രോ പാഡുകൾ ഇടുന്നത് എന്നതാണ് യാഥാർത്ഥ്യം.ഫലത്തിൽ അദാനിയുടെ നിർമ്മാണ പ്രവൃത്തിയുടെ  പ്രത്യാഘാതം നേരിടാനാണ് സംസ്ഥാന ഖജനാവിൽ നിന്നും കോടികൾ ചെലവിടേണ്ടി വരുന്നത്. സംസ്ഥാന മാറി ടൈം ബോർഡ് വഴി നടത്താൻ പോകുന്ന ഈ ടെട്രോപാഡുകൾ സ്ഥാപിച്ച് ലീവേർഡ് പുലിമുട്ട് ശക്തിപ്പെടുത്തിയ ശേഷം മാത്രമായിരിക്കും മിക്ക വാറും അദാനി വലിയ പുലി മുട്ടിന്റെ നിർമ്മാണം വേഗത്തിൽ ചെയ്യാൻ പോകുന്നത്. 


ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ഇങ്ങനെ തെക്കേ പുലിമുട്ട് ശക്തിപ്പെടുത്തുന്നത് വിഴിഞ്ഞത്തെ മീൻപിടുത്തക്കാർ നേരിടാൻ പോകുന്ന, അവരുടെ തുറമുഖ കവാട ത്തിൽ കടൽ പ്രക്ഷുബ്ധമാകുന്ന, അപകടകരമായ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ പോകുന്നില്ല എന്ന വസ്തുതയാണ്. മാതൃഭൂമി വാർത്ത വായിച്ചാൽ തോന്നുക ഈ ടെട്രോപാഡുകൾ ഇടുന്നതോടെ വിഴിഞ്ഞത്ത് കടലേറ്റം ഇല്ലാതാകു മെന്നാണ്.അദാനി നേരത്തേ  ഡ്രഡ്ജിംഗ് ആരംഭിച്ച ശേഷം വിഴിഞ്ഞം ഫിഷിംഗ് ഹാർബറിനകത്ത് ചരിത്രത്തിലാദ്യമായി കടലേറ്റവും തിരതള്ളലുമുണ്ടായി. ഇനിയും ബാക്കിയുള്ള 60 ശതമാനത്തോളം ഡ്രഡ്ജിംഗ് നടത്തുകയും പുതിയ പുലിമുട്ടിന്റെ നീളം കൂടുകയും ചെയ്യുന്നതോടെ ഈ പ്രശ്നം രൂക്ഷമാകുമെന്നും മത്സ്യത്തൊഴിലാളി കൾ കൂടുതൽ അസ്വസ്ഥരാകുമെന്നും  അദാനിക്കും സർക്കാരിനും അറിയാം.  


ഈ പ്രശ്നം ഇത്തരം ടെട്രോപാഡ് കവചങ്ങൾ നിർമ്മിച്ച് പ്രതിരോധിക്കാമെന്ന് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത്തരം വാർത്ത നൽകുന്നതിന്റെ ഉദ്ദേശം. കടലേറ്റം തടഞ്ഞ് മീൻപിടുത്ത തുറമുഖത്തെ ഈ ടെട്രോ പാഡുകൾ സംരക്ഷിക്കുമെന്ന വാർത്ത അദാനിക്കു വേണ്ടിയുള്ള ഒരു പെയ്ഡ് ന്യൂസാണ്. കടലിന്റെ ശക്തമായ ഒഴുക്കിനെയും അതിലൂടെ രൂപപ്പെടുന്ന ഊർജ്ജത്തെയും ഇത്തരം ടെട്രോപാഡുകൾ ഉപയോഗിച്ച് തടസ്സപ്പെടുത്തുന്നത് അത്ര തന്നെ ഊർജ്ജം വീണ്ടും കടലിലേക്ക് തിരിച്ചുവിടാൻ ഇടവരുത്തും. ഇതിനെയെല്ലാം നേരിട്ട് മാത്രമേ ഇനി മേൽ വിഴിഞ്ഞത്തെ മീൻപിടുത്ത തൊഴിലാളികൾക്ക് കടലിൽ പോയിവരാൻ കഴിയൂ. അതാകട്ടെ ഫലത്തിൽ നിരവധി അപകടങ്ങൾ സൃഷ്ടിക്കും. ഔട്ട്-ബോർഡ് മോട്ടോറുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചാലും അതിന് കഴിയാതെ അനേകം വള്ളങ്ങൾ ഈ ടെട്രോ പാഡുകളിൽ തട്ടി തകരുകയും നിരവധി ജീവനുകൾ നഷ്ടമാ വുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും. വിഴിഞ്ഞത്തിന് തെക്ക് ഏകദേശം 30 കി.മീ അകലെയുള്ള തേങ്ങാപ്പട്ടണം ഫിഷിംഗ് ഹാർബറിൽ ഈ വിധം ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന അപകടങ്ങളേക്കാൾ കൂടിയ തോതിലായിരിക്കും വിഴിഞ്ഞത്ത് സംഭവിക്കാൻ പോകുന്നത്. 


അങ്ങനെ മറ്റ് തീരഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമായി തീരമാലകളെ ഭേദിക്കാതെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കടലിലേക്ക് പോകാനും മീൻ പിടുത്തം കഴിഞ്ഞ് സുഗമമായി തിരിച്ചെത്താനും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നത് മിക്കവാറും അടുത്ത വർഷത്തോടെ എന്നന്നേക്കുമായി ഇല്ലാതാകും എന്നാണ് കരുതേണ്ടത്.


കടപ്പാട്: Joseph Vijayan ൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment