സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പുതുവൈപ്പ് ജനതയുടെ ഉപവാസ സമരം




സ്വാതന്ത്ര്യദിനത്തിൽ ഉപവാസ സമരത്തിനൊരുങ്ങി പുതുവൈപ്പിലെ ജനത. ആഗസ്റ്റ് 15 ന് 9 മണി മുതൽ വൈകീട്ട് 5 വരെ 5 യാണ് പുതുവൈപ്പ് എൽ.പി.ജി. ടെർമിനൽ വിരുദ്ധ  സമരസമിതി അംഗങ്ങൾ ഉപവസിക്കുന്നത്. സിസ്റ്റർ റെൻ സിറ്റ, സേവ്യർ തുണ്ടി പറമ്പിൽ, മേരി ആൻറണി, കെ.യു.രാധാകൃഷ്ണൻ, സബീന പെരേര എന്നിവരാണ് പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപംഅമ്പലക്കടവിൽ ഉപവസിക്കുന്നത്. 


2019 ഡിസംബർ 15 മുതൽ പുതുവൈപ്പിൽ Cr PC 144 നിരോധനാജ്ഞ അടിച്ചേൽപ്പിച്ചിരിക്കയാണ്. നൂറു കണക്കിന് സായുധ പോലീസിനെ വിന്യസിച്ചു കൊണ്ട് മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിനും കടപ്പുറത്ത് പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. ജമ്മു കാശ്മീരിൽ മാത്രമാണ് സമാനമായ സ്വാതന്ത്ര്യ നിഷേധം നിലനിൽക്കുന്നത്. ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഉപവാസം.


പുതുവൈപ്പ് ജനതയുടെ ഈ പ്രതിഷേധത്തെ എല്ലാ ജനാധിപത്യ, പുരോഗമന ശക്തികളും പിന്തുണയ്ക്കണമെന്ന് പുതുവൈപ്പ് എൽ.പി.ജി. ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ ജയഘോഷ് എം.ബി. അഭ്യർത്ഥിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment